Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: 13ല്‍ 7, രോഹിത്തിനെ പേസര്‍മാര്‍ പൂട്ടിയതെങ്ങനെ ? ഇത്തവണയും ഇന്ത്യക്കു കപ്പില്ല!

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഹാട്രിക്ക് ഫൈനലിലേക്കു അടുത്തു കൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ. ഈ സൈക്കിളില്‍ ഇനി നടക്കാനിരിക്കുന്ന ഒമ്പതു ടെസ്റ്റുകളില്‍ നാലെണ്ണം കൂടി വിജയിക്കാനായാല്‍ അടുത്ത വര്‍ഷത്തെ ഫൈനലിലേക്കു ടിക്കറ്റെടുക്കുന്ന ആദ്യത്തെ ടീമായി ഇന്ത്യ മാറും. ഫൈനല്‍ ബെര്‍ത്ത് അരികെയാണെങ്കിലും നായകന്‍ രോഹിത് ശര്‍മയുടെ ഫോമിന്‍റെ കാര്യത്തില്‍ ഇന്ത്യക്കു ആശങ്കയുണ്ട്.

സമീപകാലത്തു റെഡ് ബോള്‍ ക്രിക്കറ്റില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ അദ്ദേഹത്തിനു മുട്ടിടിക്കുന്നതാണ് ഇതിനു കാരണം. ഇന്ത്യയെ സംബന്ധിച്ച് ഫൈനലിലെ നിര്‍ണായക താരങ്ങളിലൊരാളാണ് ഹിറ്റ്മാന്‍. അദ്ദേഹത്തിന്റെ ബാറ്റ് തീതുപ്പിയില്ലെങ്കില്‍ തുടരെ മൂന്നാം തവണയും ഫൈനലില്‍ ഇന്ത്യക്കു കാലിടറിയേക്കും.

ഏറ്റവും അവസാനമായി ബംഗ്ലാദേശിനെതിരേ കളിച്ച ആദ്യ ടെസ്റ്റിലും രോഹിത്തിനെ മടക്കിയത് പേസര്‍മാരാണ്. ആദ്യ ഇന്നിങ്‌സില്‍ ആറു റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ പുറത്താക്കിയത് ഹസന്‍ മഹമ്മൂദാണ്. രണ്ടാമിന്നിങ്‌സില്‍ അഞ്ചു റണ്‍സെടുത്ത രോഹിത്തിനെ ടസ്‌കിന്‍ അഹമ്മദും മടക്കുകയായിരുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ഈ ഫോര്‍മാറ്റില്‍ തന്റെ ദൗര്‍ബല്യം മറികടക്കാന്‍ രോഹിത് ശ്രമിച്ചേ തീരൂ.

ROHIT SHARMA

പേസര്‍മാര്‍ക്കെതിരായ പ്രകടനം

ഇന്ത്യക്കു വേണ്ടി സമീപകാലത്തു കളിച്ചിട്ടുള്ള 13 ടെസ്റ്റ് ഇന്നിങ്‌സുകളെടുത്താല്‍ ഇതില്‍ ഏഴിലും രോഹിത് ശര്‍മയെ പുറത്താക്കിയത് ഫാസ്റ്റ് ബൗളര്‍മാരാണ്. 26.3 ശരാശരിയില്‍ 184 റണ്‍സാണ് അദ്ദേഹം നേടിയത്. ഡോട്ട് ബോള്‍ ശരാശരി 72.1 ഉം ആണ്. ടെസ്റ്റില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രകടനവുമായി താരതമ്യം ചെയ്താല്‍ പേസര്‍മാര്‍ക്കെതിരേ രോഹിത്തിന്റെ ബാറ്റിങില്‍ വലിയ ഇടിവ് തന്നെ സംഭവിച്ചിട്ടുള്ളതായി കാണാം.

ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ നേരത്തേ അനായാസം ബൗണ്ടറികള്‍ പായിച്ചിരുന്ന അദ്ദേഹത്തിനു ഇപ്പോള്‍ പഴയ മിടുക്ക് പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പേസര്‍മാര്‍ക്കെതിരേ രോഹിത്തിന്റെ ഡോട്ട് ബോള്‍ ശരാശരി ഉയര്‍ന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യം മനസ്സിലാക്കി സമര്‍ഥമായി പൂട്ടാന്‍ പേസര്‍മാര്‍ പഠിച്ചുവെന്ന് ഇതില്‍ നിന്നും വ്യക്തവുമാണ്.

എന്തുകൊണ്ട് പതറുന്നു?

രോഹിത് ശര്‍മയ്ക്കു ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ പഴയ മിടുക്ക് ഇപ്പോള്‍ കൈമോശം വന്നിട്ടുണ്ടെങ്കില്‍ അതു എന്തുകൊണ്ടാണെന്നതാണ് അടുത്ത ചോദ്യം. ഇതിനു പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്നാമത്തേത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ ശക്തമായ പേസ് നിരയെ ഈ വര്‍ഷം ടെസ്റ്റില്‍ രോഹിത് നേരിട്ടതായിരിക്കാം.

ഈ വര്‍ഷം സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മല്‍സരത്തിനു ശേഷം രോഹിത് കളിച്ചത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനുള്‍പ്പെടുന്ന ശക്തമായ ബൗളിങ്നിര ഇംഗ്ലണ്ടിനുണ്ടായിരുന്നു. മൂര്‍ച്ചയേറിയ അവരുടെ പേസാക്രമണത്തെ നേരിട്ടതു കാരണം രോഹിത്തിന്റെ പ്രകടനത്തില്‍ ഇടിവ് സംഭവിച്ചിരിക്കാം. ഇംഗ്ലണ്ടുമായി നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യന്‍ ടീം കളിച്ചത്.

ഇന്ത്യക്കു ക്ഷീണമാവുമോ?

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ അടുത്ത വര്‍ഷമാണ് നടക്കാനിരിക്കുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ഇവയിലൊരു ടീമായിരിക്കും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. കലാശക്കളിയില്‍ ഇവരില്‍ ആരെ എതിരാളികളായി ലഭിച്ചാലും അതു ഇന്ത്യക്കു വെല്ലുവിളിയാവും. കാരണം ശക്തമായ പേസ് നിരയാണ് രണ്ടു ടീമുകള്‍ക്കുമുള്ളത്. മാത്രമല്ല കഴിഞ്ഞ രണ്ടു ഫൈനലുകളില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് കിവീസും ഓസീസുമായിരുന്നു.

ROHIT SHARMA TEST

ന്യൂസിലാന്‍ഡാണ് എതിരാളികളെങ്കില്‍ ടിം സൗത്തി നയിക്കുന്ന മൂര്‍ച്ചയേറിയ പേസ് നിരയെയാണ് രോഹിത്തിനും ഇന്ത്യന്‍ താരങ്ങള്‍ക്കും നേരിടേണ്ടി വരിക. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു എല്ലായ്‌പ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ടീമുകളിലൊന്നാണ് കിവീസ്.

മറുഭാഗത്ത് ഇന്ത്യയുടെ മറ്റൊരു പേടി സ്വപ്‌നമാണ് കംഗാരുപ്പട. അവസാനത്തെ ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യയെ കരയിച്ചാണ് ഓസീസ് കിരീടത്തില്‍ മുത്തമിട്ടത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും മിച്ചെല്‍ സ്റ്റാര്‍ക്കുമുള്‍പ്പെടുന്ന ലോകത്തിലെ ഏറ്റവും മികച്ച പേസ് നിരയാണ് ഓസീസിന്റേത്. ഇവരെ നന്നായി കൈകാര്യം ചെയ്ത് രോഹിത് കസറിയെങ്കില്‍ മാത്രമേ ഇന്ത്യയുടെ കിരീടസാധ്യതയും വര്‍ധിക്കുകയുള്ളൂ.

Story first published: Tuesday, September 24, 2024, 14:19 [IST]
Other articles published on Sep 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+