മുംബൈ: ദുലീപ് ട്രോഫിക്കുള്ള നാല് ടീമുകളേയും പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ടൂര്‍ണമെന്റിനുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ടീം പ്രഖ്യാപിച്ചപ്പോള്‍ ഇരുവരും ഉണ്ടായിരുന്നില്ല. ജസ്പ്രീത് ബുംറക്കും വിശ്രമം അനുവദിച്ചു. ഇന്ത്യയുടെ മറ്റ് പ്രധാന താരങ്ങളെല്ലാം ഈ ടീമുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയടക്കം വരാനിരിക്കെ ദുലീപ് ട്രോഫിയിലെ താരങ്ങളുടെ പ്രകടനത്തെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വിരാട് കോലി അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ ഫ്‌ളോപ്പായിരുന്നു. രോഹിത് ശര്‍മ മികച്ച പ്രകടനമാണ് നടത്തിയത്. സ്പിന്നിനെതിരേ കോലി പതറുന്നതിനാല്‍ ദുലീപ് ട്രോഫിക്കുണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും അദ്ദേഹം കളിക്കുന്നില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ് കോലിയും രോഹിത്തും ദുലീപ് ട്രോഫി കളിക്കാത്തത് എന്ന ചോദ്യം ശക്തമായി ഉയരുകയാണ്. വരുന്ന വലിയ പരമ്പരകള്‍ക്ക് മുമ്പ് ഇരുവര്‍ക്കും വിശ്രമം നല്‍കിയതാണെന്നാണ് സെലക്ടര്‍മാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുള്ളത്.
സെപ്തംബര്‍ 19നാണ് ഇന്ത്യയുടെ അടുത്ത പരമ്പര തുടങ്ങുന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയാണിത്. രണ്ട് മത്സരങ്ങളാണുള്ളത്. ഇതിന് ശേഷം ഓസ്‌ട്രേലിയക്കെതിരേ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വരാനിരിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20 പരമ്പരയും വരാനിരിക്കുന്നു. ഇതിനെല്ലാം മുമ്പ് സീനിയര്‍ താരങ്ങളായ രോഹിത്തിനും കോലിക്കും വിശ്രമം നല്‍കാനാണ് സെലക്ടര്‍മാര്‍ പദ്ധതിയിട്ടത്. ഈ കാരണത്താലാണ് ഇരുവരേയും പുറത്തിരുത്തിയത്.
ടി20 ലോകകപ്പിന് ശേഷം ഇരുവരും വിശ്രമത്തിലായിരുന്നു. അവസാന ശ്രീലങ്കന്‍ ഏകദിന പരമ്പരയിലൂടെയാണ് ഇരുവരും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. അതുകൊണ്ടുതന്നെ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം വീണ്ടും വിശ്രമം അനുവദിക്കുന്നത് എന്തിനാണെന്ന ചോദ്യമാണുയരുന്നത്. ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറക്കും നീണ്ട വിശ്രമം അനുവദിച്ചിരിക്കുകയാണ്. ടി20 ലോകകപ്പിന് ശേഷം ബുംറ ഇന്ത്യക്കായി കളിച്ചിട്ടില്ല.

ബംഗ്ലാദേശ് പരമ്പരയിലും ബുംറ ഇന്ത്യക്കായി കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ മറ്റ് പ്രധാന താരങ്ങളെല്ലാം നാല് ടീമുകളിലായുണ്ട്. റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ടൂര്‍ണമെന്റ് കളിക്കുന്നുണ്ട്. അതേ സമയം സഞ്ജു സാംസണ്‍ തഴയപ്പെട്ടു. സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷകളെ തകര്‍ക്കുന്നതാണ് ദുലീപ് ട്രോഫിയില്‍ നിന്നുള്ള തഴയലെന്ന് പറയാം.
ടീം എ- ശുബ്മാന്‍ ഗില്‍ (c), മായങ്ക് അഗര്‍വാള്‍, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, കെ എല്‍ രാഹുല്‍, തിലക് വര്‍മ, ശിവം ദുബെ, തനുഷ് കോട്ടിയാന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, വിദ്വത് കവീരപ്പ, കുമാര്‍ സംഗക്കാര, ഷസ്വാത് റാവത്ത്
ടീം ബി- അഭിമന്യു ഈശ്വരന്‍ (c), യശ്വസി ജയ്സ്വാള്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, മുഷീര്‍ ഖാന്‍, നീതിഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യഷ് ദയാല്‍, മുകേഷ് കുമാര്‍, രാഹുല്‍ ചഹാര്‍, സായ് കിഷോര്‍, മോഹിത് അശ്വതി, എന്‍ ജഗദീശന്‍
ടീം സി- റുതുരാജ് ഗെയ്ക് വാദ്, സായ് സുദര്‍ശന്‍, രജത് പാട്ടീധാര്‍, അഭിഷേക് പോറല്‍, സൂര്യകുമാര്‍ യാദവ്, ബി ഇന്ദ്രജിത്ത്, ഹൃതിക് ഷൊക്കീന്‍, മാനവ് സത്താര്‍, ഉമ്രാന്‍ മാലിക്ക്, വൈശാഖ് വിജയകുമാര്‍, അന്‍ഷുല്‍ കാംബോജി, ഹിമന്‍ഷു ചൗഹാന്‍, മായങ്ക് മാര്‍ക്കണ്ഡെ, ആര്യന്‍ ജുയല്‍, സന്ദീപ് വാര്യര്‍
ടീം ഡി- ശ്രേയസ് അയ്യര്‍ (c), അധര്‍വ തെയ്തെ, യഷ് ദുബെ, ദേവ്ദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, റിക്കി ബുയി, സരന്‍ഷ് ജെയ്ന്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആദിത്യ താക്കറെ, ഹര്‍ഷിത് റാണ, തുഷാര്‍ ദെശപാണ്ഡെ, ആകാശ് സെന്‍ഗുപ്ത, കെഎസ് ഭരത്, സൗരഭ് കുമാര്‍