തനിക്കെതിരേ എന്തുകൊണ്ട് പോണ്ടിങ് പ്രയാസപ്പെട്ടു ? കാരണം വെളിപ്പെടുത്തി ഹര്‍ഭജന്‍ സിങ്

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലൊന്നായിരുന്നു ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും ഓസ്‌ട്രേലിയന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങും തമ്മില്‍ ഉണ്ടായിരുന്നത്. രണ്ട് പേരും കളത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം പോണ്ടിങ്ങിനെതിരേ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ഹര്‍ഭജന് സാധിച്ചിരുന്നു. കളിച്ചിരുന്ന സമയത്ത് രണ്ട് പേരും തമ്മില്‍ യാതൊരു സൗഹൃദവും ഉണ്ടായിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരേ മികച്ച ബൗളിങ് റെക്കോഡാണ് ഹര്‍ഭജനുണ്ടായിരുന്നത്.
നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 10ലധികം തവണ പോണ്ടിങ്ങിനെ പുറത്താക്കാന്‍ ഹര്‍ഭജനായിട്ടുണ്ട്. ഇന്ത്യന്‍ സ്പിന്നറെ നേരിടാന്‍ പോണ്ടിങ് നന്നായി പ്രയാസപ്പെട്ടിരുന്നു എന്നതാണ് വസ്തുത. ഇപ്പോഴിതാ പോണ്ടിങ് എന്തുകൊണ്ടാണ് തനിക്കെതിരേ പ്രയാസപ്പെട്ടതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. പോണ്ടിങ്ങിന്റെ ദൗര്‍ബല്യം മനസിലാക്കിയതാണ് തന്റെ ആധിപത്യത്തിന് കാരണമെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.

' പോണ്ടിങ് മഹാനായ താരമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. കളിക്കാനിറങ്ങിയാല്‍ ആധിപത്യം നേടാന്‍ മാത്രം ആഗ്രഹിക്കുന്ന ബാറ്റ്‌സ്മാനാണ് പോണ്ടിങ്. എന്നാല്‍ ബൗളറെന്ന നിലയില്‍ ഞാനത് പരിഗണിക്കാന്‍ പാടില്ല. പോണ്ടിങ് പ്രതിരോധിക്കുന്നതില്‍ പിഴവുകളുണ്ട്. അതാണ് എനിക്കെതിരേ പോണ്ടിങ് പലപ്പോഴും പ്രയാസപ്പെട്ടത്.'- ബ്രെറ്റ് ലീയുമായി യു ട്യൂബ് ചാനലില്‍ സംസാരിക്കവെ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

പോണ്ടിങ് പന്തിനെ പ്രതിരോധിക്കുമ്പോള്‍ ബാറ്റ് മുറുകെപ്പിടിക്കുന്ന രീതിയായിരുന്നു. ഇത് മൂലം ബൗണ്‍സിലെത്തുന്ന സ്പിന്‍ പന്തുകള്‍ക്കെതിരേ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനായില്ല. ഇത് പോണ്ടിങ്ങിന്റെ ദൗര്‍ബല്യം തന്നെയാണ്. ഇതിനെ മുതലാക്കാന്‍ ഹര്‍ഭജന്‍ സിങ്ങിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. പലപ്പോഴും ഹര്‍ഭജനോടുള്ള ദേഷ്യം പോണ്ടിങ്ങിനെ പ്രകോപിപ്പിച്ചിരുന്നു. ഇതും വിക്കറ്റ് നേട്ടത്തിലേക്കെത്താന്‍ കാരണമായെന്ന് പറയാം.
പോണ്ടിങ്ങിനെപ്പോലൊരു സൂപ്പര്‍ താരത്തെ 12 തവണയോളം പുറത്താക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമായാണ് കരുതുന്നതെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ' പോണ്ടിങ്ങിനെപ്പോലൊരു താരത്തെ 11-12 തവണ ടെസ്റ്റില്‍ പുറത്താക്കാന്‍ സാധിച്ചത് ഭാഗ്യമായാണ് കരുതുന്നത്. ഇന്നും പോണ്ടിങ് ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ക്രിക്കറ്റില്‍ ബാറ്റുകൊണ്ട് ആധിപത്യം പുലര്‍ത്തുന്ന അഞ്ച് പേരെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ റിക്കി പോണ്ടിങ്ങും ഈ പട്ടികയിലൊരാളാവും'- ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

യുവതാരമായിരുന്നപ്പോള്‍ ഏകദിനത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പോണ്ടിങ്ങിന്റെ വിക്കറ്റ് ഹര്‍ഭജനെടുക്കുകയും തുടര്‍ന്ന് നടത്തിയ പ്രകോപനപരമായ ആഘോഷം പോണ്ടിങ്ങിനെ ചൊടിപ്പിക്കുകയും അദ്ദേഹം ഹര്‍ഭജനെതിരേ കൈചൂണ്ടി സംസാരിക്കുകയുമെല്ലാം സംസാരിച്ചിരുന്നു. ഈ കലിപ്പ് കളത്തില്‍ നേര്‍ക്കുനേര്‍ എത്തിയ കാലത്തോളം തുടര്‍ന്നു. 2001ലെ ടെസ്റ്റ് പരമ്പരയിലാണ് രണ്ട് പേരുടെയും നേര്‍ക്കുനേര്‍ പോരാട്ടം കൂടുതല്‍ ശക്തമായി കണ്ടത്. ഓസ്‌ട്രേലിയക്കെതിരേ എക്കാലത്തും മികച്ച റെക്കോഡുള്ള ഹര്‍ഭജന്‍ 18 മത്സരത്തില്‍ 95 വിക്കറ്റാണ് വീഴ്ത്തിയത്.

എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ ഹര്‍ഭജനും പോണ്ടിങ്ങും ഒരുമിച്ച് കളിച്ചിരുന്നു. പോണ്ടിങ്ങിന്റെ കരിയറില്‍ ഹര്‍ഭജനെപ്പോലെ പ്രയാസപ്പെടുത്തിയ ബൗളര്‍ ഇല്ലെന്ന് തന്നെ പറയാം. ഇന്ത്യയുടെ പേസര്‍ ഇഷാന്ത് ശര്‍മക്കെതിരേയും പോണ്ടിങ് വളരെയധികം പ്രയാസപ്പെട്ടിരുന്നു. ഇഷാന്തിന്റെ ബൗണ്‍സറുകള്‍ ഓസ്‌ട്രേലിയയിലടക്കം പോണ്ടിങ്ങിനെ വിറപ്പിച്ചിരുന്നു. വിരമിച്ച ശേഷം പരിശീലക റോളില്‍ അദ്ദേഹം തിളങ്ങുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായിരുന്ന പോണ്ടിങ് നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനാണ്.

168 ടെസ്റ്റില്‍ നിന്ന് 13378 റണ്‍സും 375 ഏകദിനത്തില്‍ നിന്ന് 13704 റണ്‍സും 17 ടി20യില്‍ നിന്ന് 401 റണ്‍സുമാണ് പോണ്ടിങ്ങിന്റെ പേരിലുള്ളത്. ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് പോണ്ടിങ്. പരിശീലക റോളിലും പോണ്ടിങ് കൈയടി നേടുന്നു. ഹര്‍ഭജന്‍ 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28 ടി20യില്‍ നിന്ന് 25 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യക്കായി ടെസ്റ്റില്‍ ഹാട്രിക് നേടാനും ഹര്‍ഭജനായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications