Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ വര്‍ഷത്തെ ബെസ്റ്റ് ഏകദിന 11, ഇന്ത്യക്കാര്‍ എട്ട് പേര്‍! നാണംകെട്ട രീതിയെന്ന് ശാസ്ത്രി

2023 പടിയിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ വര്‍ഷം ക്രിക്കറ്റ് പ്രേമികള്‍ക്ക് മനോഹരമായ ഓര്‍മകള്‍ നല്‍കിയാണ് വിട പറയാനൊരുങ്ങുന്നത്. ഈ വര്‍ഷം ഏകദിന ലോകകപ്പടക്കം ആരാധകരെ ആവേശം കൊള്ളിക്കാനുണ്ടായിരുന്നു. ഇന്ത്യ ആതിഥേയരായ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയാണ് ചാമ്പ്യന്മാരായത്. ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിക്കുകയായിരുന്നു. ഈ വര്‍ഷത്തെ മികച്ച പ്ലേയിങ് 11നെ ഇതിനോടകം പലരും തിരഞ്ഞെടുത്തിട്ടുണ്ട്.

ഇപ്പോഴിതാ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഈ വര്‍ഷത്തെ മികച്ച ഏകദിന 11നെ തിരഞ്ഞെടുത്തിരിക്കുകയാണ്. എട്ട് ഇന്ത്യക്കാരെ ഉള്‍പ്പെടുത്തിയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബെസ്റ്റ് 11നെ തിരഞ്ഞെടുത്തിരിക്കുന്നത്. ലോകകപ്പ് കിരീടം നേടിയ ഓസ്‌ട്രേലിയന്‍ ടീമിലെ ഒരു താരത്തെ മാത്രമാണ് ഈ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയത്. ട്രാവിസ് ഹെഡ്, ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കൊന്നും ഈ പ്ലേയിങ് 11ല്‍ ഇടമില്ല.

ഇപ്പോഴിതാ ഇന്ത്യയുടെ എട്ട് പേരെ ഈ വര്‍ഷത്തെ ബെസ്റ്റ് ഏകദിന 11ല്‍ ഉള്‍പ്പെടുത്തിയതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും പരിശീലകനും അവതാരകനുമായ രവി ശാസ്ത്രി. 'എന്തൊരു തമാശയാണിത്. റാഷിദ് ഖാന് ഇടമില്ലേ?. ഇന്ത്യക്കാരെ മാത്രം ഉള്‍പ്പെടുത്തി വോട്ടിങ് നടത്തിയാണ് ഇത്തരമൊരു പ്ലേയിങ് 11നെ തിരഞ്ഞെടുത്തതെന്നാണ് കരുതുന്നത്. മിച്ചല്‍ മാര്‍ഷ്, റാഷിദ് ഖാന്‍, ക്വിന്റന്‍ ഡീകോക്ക് തുടങ്ങി ആര്‍ക്കും ഇടമില്ല.

ലോകകപ്പ് കിരീടം നേടിയ ടീമില്‍ നിന്ന് ആകെയുള്ളത് ആദം സാംബ മാത്രമാണ്. ഏഴാം നമ്പറില്‍ റാഷിദാണ് നിലവിലെ ഏറ്റവും ബെസ്റ്റ്. എന്നാല്‍ അവന് ഇടം നല്‍കിയിട്ടില്ല. വിശ്വാസിക്കാനാവാത്ത പ്ലേയിങ് 11നാണിത്'- സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ശാസ്ത്രി പറഞ്ഞു. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണ് ഈ പ്ലേയിങ് 11ലെ ഓപ്പണര്‍മാര്‍. ഈ വര്‍ഷം ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം ശുബ്മാന്‍ ഗില്ലാണ്.

virat kohli

ഏകദിന ലോകകപ്പില്‍ കാര്യമായ പ്രകടനം ഗില്‍ കാഴ്ചവെച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷത്തെ താരത്തിന്റെ പ്രകടനം ഗംഭീരമായിരുന്നു. രോഹിത് ശര്‍മയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏകദിന ലോകകപ്പില്‍ കടന്നാക്രമിക്കുന്ന ബാറ്റിങ് പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്. ഫൈനലില്‍ ഇന്ത്യ തോറ്റെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ രോഹിത് ശ്രദ്ധേയ പ്രകടനം നടത്തി. മൂന്നാം നമ്പറില്‍ വിരാട് കോലിയാണ്. ഏകദിന ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ കോലി തലപ്പത്തായിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോഡും കോലി മറികടന്നിരുന്നു. നാലാം നമ്പറില്‍ ന്യൂസീലന്‍ഡിന്റെ ഡാരില്‍ മിച്ചലിനാണ് അവസരം. സമ്മര്‍ദ്ദ സാഹചര്യത്തിലും മികവ് കാട്ടാന്‍ മിച്ചലിനായിട്ടുണ്ട്. ആധുനിക ക്രിക്കറ്റില്‍ മധ്യനിരയില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തുന്ന താരം മിച്ചലാണെന്ന് പറയാം. അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലാണുള്ളത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഉള്‍പ്പെടെ പലരേയും തഴഞ്ഞാണ് രാഹുല്‍ അഞ്ചാം സ്ഥാനത്തേക്കെത്തിയത്.

ആറാം നമ്പറില്‍ ഹെന്‍ റിച്ച് ക്ലാസനാണ്. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പറായ താരം ഫിനിഷിങ് മികവുകൊണ്ട് ഇത്തവണ കൈയടി നേടി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ക്ലാസന് കഴിവുണ്ട്. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയും റാഷിദ് ഖാനും തഴയപ്പെട്ടപ്പോള്‍ ഏഴാം നമ്പറില്‍ ആദം സാംബക്കാണ് അവസരം. എട്ടാം നമ്പറില്‍ ഇന്ത്യയുടെ കുല്‍ദീപ് യാദവ് ഇടം നേടി. പേസ് നിരയിലെ മൂന്ന് പേരും ഇന്ത്യക്കാരാണ്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് അവസരം.

ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ദക്ഷിണാഫ്രിക്കയുടെ ജെറാള്‍ഡ് കോയിറ്റ്‌സി എന്നിവര്‍ക്കൊന്നും ഈ പ്ലേയിങ് 11ല്‍ ഇടമില്ല. അതുകൊണ്ടു തന്നെ രവി ശാസ്ത്രിയുടെ പരിഹാസം ഈ പ്ലേയിങ് 11ല്‍ തിരഞ്ഞെടുത്തവര്‍ അര്‍ഹിക്കുന്നുണ്ടെന്ന് പറയാം.

Story first published: Thursday, December 28, 2023, 10:58 [IST]
Other articles published on Dec 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+