Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനോടു ദ്രാവിഡിന്റെ പ്രശ്‌നമെന്ത്? 'ഒതുക്കിയത്' നാലു ടൂര്‍ണമെന്റില്‍! എന്താവും കാരണം, അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കോച്ചുമാര്‍ മാറി മാറി വരുമ്പോഴും മലയാളി താരം സഞ്ജു സാംസണിനു എല്ലായ്‌പ്പോഴും തഴയപ്പെടാന്‍ തന്നെയാണ് വിധി. രവി ശാസ്ത്രിക്കു പകരം രാഹുല്‍ ദ്രാവിഡ് കോച്ചായപ്പോഴും അദ്ദേഹത്തിന്റെ കരിയറില്‍ വലിയ പുരോഗതിയൊന്നും സംഭവിച്ചിട്ടില്ല. ഏറ്റവും അവസാനമായി വലിയ മോഹങ്ങള്‍ നല്‍കി സഞ്ജുവിനെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും ദ്രാവിഡ് കളിപ്പിച്ചില്ല.

യഥാര്‍ഥത്തില്‍ മലയാളി താരത്തോടു എന്താണ് അദ്ദേഹത്തിന്റെ പ്രശ്‌നം? നോക്കാം. സഞ്ജുവിനെ സംബന്ധിച്ച് അദ്ദേഹം ദൈവതുല്യം പരിഗണിക്കുന്ന വ്യക്തിയാണ് ദ്രാവിഡ്. കാരണം സഞ്ജുവിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത് ദ്രാവിഡാണ്. 2014ല്‍ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിന്റെ ഉപദേശകന്റെ റോളിലുള്ളപ്പോഴാണ് സഞ്ജു ട്രയല്‍സിനെത്തിയത്.

SANJU SAMSON - RAHUL DRAVID

അന്നു മലയാളി താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം അദ്ദേഹത്തെ ആകര്‍ഷിക്കുകയും ഇതു റോയല്‍സ് ടീമിലേക്കു വഴി തുറക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് റോയല്‍സിന്റെ അവിഭാജ്യ ഘടകമായി മാറിയ സഞ്ജു ഇപ്പോള്‍ ടീമിന്റെ നായകന്‍ കൂടിയാണ്.

അന്നു ട്രയല്‍സില്‍ സഞ്ജുവിനെ ദ്രാവിഡ് കണ്ടില്ലെന്നു നടിക്കുകയും റോയല്‍സിലേക്കു കൊണ്ടു വരികയും ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ ഭൂരിഭാഗം കേരളാ താരങ്ങളയും പോലെ ആരാരും അറിയപ്പെടാതെ കരിയറും അവസാനിച്ചേനെ. ദ്രാവിഡാണ് തന്റെ ഹീറോയെന്നും റോയല്‍സ് ടീമില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ പല കാര്യങ്ങളും അദ്ദേഹത്തെ കണ്ടാണ് പഠിച്ചതെന്നും സഞ്ജു പല അഭിമുഖങ്ങളിലും തുറന്നു പറയുകയും ചെയ്തിരുന്നു.

അതുകൊണ്ടു തന്നെ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചാവുമെന്നറിഞ്ഞപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചവരില്‍ ഒരാളും സഞ്ജു തന്നെയായിരിക്കും. തന്റെ കഴിവിനെക്കുറിച്ചു നല്ല ബോധ്യമുള്ള ദ്രാവിഡ് കൂടുതല്‍ അവസരങ്ങളും നല്‍കുമെന്നു അദ്ദേഹം പ്രതീക്ഷിച്ചിട്ടുണ്ടാവും. പക്ഷെ സഞ്ജുവോ, ആരാധകരോ സ്വപ്‌നം കണ്ടതു പോലെ ഒന്നും സംഭവിച്ചില്ല. സഞ്ജുവിന്റെ കാര്യത്തില്‍ മുന്‍ കോച്ചുമാരില്‍ നിന്നും ഒട്ടും വ്യത്യസ്തനായിരുന്നില്ല ദ്രാവിഡും.

നാലു പ്രധാനപ്പെട്ട വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളാണ് ദ്രാവിഡിനു കീഴില്‍ ഇന്ത്യന്‍ ടീം കളിച്ചത്. ഇവയില്‍ മൂന്നിലും തഴയപ്പെട്ട സഞ്ജു നാലാമത്തെ ടൂര്‍ണമെന്റായ ടി20 ലോകകപ്പില്‍ ടീമിലിടം പിടിച്ചെങ്കിലും ഒരു മല്‍സരം പോലും കളിച്ചതുമില്ല. യഥാര്‍ഥത്തില്‍ മുന്‍ ടൂര്‍ണമെന്റുകളിലേതിനു പോലെ ഇതിലും അദ്ദേഹം തഴയപ്പെട്ടതു തന്നെയാണെന്നു ഉറപ്പിച്ചുപറയാം. പേരിനു മാത്രം ടീമിലെടുത്ത ശേഷം വിമര്‍ശകരുടെ വായടപ്പിക്കുക മാത്രമാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ചെയ്തത്.

2022ല്‍ ടി20 ലോകകപ്പ്, കഴിഞ്ഞ വര്‍ഷം ഏകദിന ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നിവയാണ് ദ്രാവിഡിനു കീഴില്‍ ഇന്ത്യ നേരത്തേ കളിച്ച പ്രധാന ടൂര്‍ണമെന്റുകള്‍. ഇവയിലൊന്നിലും സഞ്ജു പരിഗണിക്കപ്പെട്ടില്ല.

SANJU SAMSON

റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാല്‍ ഏഷ്യാ കപ്പില്‍ തീര്‍ച്ചയായും അദ്ദേഹം ഇടം പിടിക്കേണ്ടതായിരുന്നു. പക്ഷെ സഞ്ജു ഒഴിവാക്കപ്പെട്ടു. ഏകദിന ലോകകപ്പിലും അദ്ദേഹം ഇടം പ്രതീക്ഷിച്ചെങ്കിലും മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവിനാണ് നറുക്കുവീണത്.

ദ്രാവിഡ് തലപ്പത്തുണ്ടായിട്ടും എന്തുകൊണ്ടായിരിക്കാം സഞ്ജു ഈ തരത്തില്‍ അവഗണിക്കപ്പെട്ടത്? ഇതിന്റെ പ്രധാനപ്പെട്ട കാരണം ദ്രാവിഡിന് ഏതെങ്കിലും കളിക്കാരോടു പ്രത്യേക താല്‍പ്പര്യമില്ലെന്നത് തന്നെ ആയിരിക്കാം. കഴിവും അതോടൊപ്പം സ്ഥിരതയും പുലര്‍ത്തുന്ന താരങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ പ്രത്യേക പരിഗണന.

കൂടാതെ ടീം കോമ്പിനേഷന്‍ കൂടി വലയിരുത്തിയാണ് ദ്രാവിഡ് ടീമിനെ തിരഞ്ഞെടുക്കാറുള്ളത്. മാത്രമല്ല, ദേശീയ ടീമിനൊപ്പം ലഭിച്ച ഭൂരിഭാഗം അവസരങ്ങളും സഞ്ജു പാഴാക്കിതോടെ അദ്ദേഹത്തിനു മേലുള്ള വിശ്വാസവും ദ്രാവിഡിനു നഷ്ടമായിട്ടുണ്ടാവുമെന്നും ഉറപ്പിക്കാം.

തനിക്കു താല്‍പ്പര്യമുള്ള ചില കളിക്കാരെ ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ അദ്ദേഹം ശ്രമിക്കാറില്ല. വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കു പകരം എല്ലായ്‌പ്പോഴും ടീമിനു പ്രഥമ പരിഗണന നല്‍കുന്നയാളാണ് ദ്രാവിഡ്. ഈ കാരണത്താല്‍ തന്നെയാവാം സഞ്ജുവടക്കം താന്‍ വളര്‍ത്തിയെടുത്ത പലര്‍ക്കും അദ്ദേഹം വേണ്ടത്ര അവസരം നല്‍കാതിരുന്നത്.

Story first published: Saturday, July 6, 2024, 13:33 [IST]
Other articles published on Jul 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+