Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൂടുതല്‍ അര്‍ഹിച്ചു, കിട്ടിയത് ഒരേയൊരു പരമ്പര, കൊടും ചതി!! അഗാര്‍ക്കറിനെതിരേ കരുണ്‍

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള രണ്ടാം വരവിനു പിന്നാലെ സ്ഥാനവും നഷ്ടമായതോടെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെതിരേ ആഞ്ഞടിച്ച് മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലേക്കു തിരികെ വിളിക്കപ്പെട്ട അദ്ദേഹം തൊട്ടടുത്ത പരമ്പരയില്‍ തന്നെ പുറത്തവുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് കരുണിനു സ്ഥാനം ലഭിക്കാതെ പോയത്.

ദേശീയ ടീമിനൊപ്പം താന്‍ കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിച്ചിരുന്നതായും പക്ഷെ ഒരേയൊരു പരമ്പരയില്‍ മാത്രമേ ഉള്‍പ്പെടുത്തിയുള്ളൂവെന്നും അദ്ദേഹം ആഞ്ഞടിച്ചു. രഞ്ജി ട്രോഫിയില്‍ ഗോവയുമായുള്ള മല്‍സരത്തില്‍ കളിക്കവെയാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്തു നിന്നുണ്ടായ അവഗണനയില്‍ 33 കാരനായ കരുണ്‍ നിരാശയും രോഷവും പ്രകടിപ്പിച്ചത്.

KARUN NAIR

ഇംഗ്ലണ്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യ കളിച്ചത്. ഇതില്‍ നാലെണ്ണത്തിലാണ് കരുണ്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. എട്ടിന്നിങ്‌സുകളിലായി 25.62 ശരാശരിയില്‍ അദ്ദേഹം നേടിയതാവട്ടെ 205 റണ്‍സുമാണ്. ഒരേയൊരു ഫിഫ്റ്റി മാത്രമേ ഇതില്‍ ഉള്‍പ്പെട്ടിരുന്നുള്ളൂ. പരമ്പരയ്ക്കു പിന്നാലെ ടീമില്‍ കരുണിന്റെ ചീട്ടും കീറുകയായിരുന്നു.

വളരെ നിരാശാജനകം

ഒരേയൊരു ടെസ്റ്റ് പരമ്പരയില്‍ മാത്രം അവസരം നല്‍കിയ ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയത് ഏറെ നിരാശപ്പെടുത്തുന്നുവെന്നാണ് കരുണ്‍ നായര്‍ പറയുന്നത്.

തീര്‍ച്ചയായും ഇതു വളരെയധികം നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്. അവസാനത്തെ രണ്ടു വര്‍ഷങ്ങളിലെ എന്റെ പ്രകടനം (ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്) നോക്കുമ്പോള്‍ ഒരുപാട് ഞാന്‍ അര്‍ഹിച്ചിരുന്നുവെന്നാണ് കരുതുന്നത്. ഒരു പരമ്പരയില്‍ കൂടുതല്‍ ഉറപ്പായും ഞാന്‍ അര്‍ഹിക്കുന്നു.

ദേശീയ ടീമില്‍ നിന്നും തഴയപ്പെട്ടപ്പോള്‍ അതു കാരണമുണ്ടായ മാനസിക വിഷമത്തെ കുറിച്ച് ടീമിലുള്ള ചിലര്‍ എന്നോടു സംസാരിച്ചിരുന്നു. അത്ര മാത്രം, അതു എന്റെ മനസ്സിലേക്കു വന്നു കൊണ്ടിരിക്കുകയും ചെയ്യും. പക്ഷെ രണ്ടാമത്തെ ചിന്തയെന്നത് നിങ്ങള്‍ സ്വന്തം ജോലി ചെയ്യുകയെന്നതാണ്. അതാവട്ടെ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് തുടരുകയാണ്. അപ്പോള്‍ ആളുകള്‍ അവരുടെ അഭിപ്രായങ്ങളും പറയാന്‍ തുടങ്ങുമെന്നും മാധ്യമങ്ങളോടു കരുണ്‍ പറഞ്ഞു.

സത്യസന്ധമായി പറഞ്ഞാല്‍, അടുത്ത ലക്ഷ്യമായി ഞാന്‍ എന്താണ് വയ്ക്കുക? രാജ്യത്തിനു വേണ്ടി എങ്ങനെയെങ്കിലും കളിക്കണമെന്നതു മാത്രമാണ് എന്റെ ആഗ്രഹം. നിങ്ങള്‍ക്കു അതിനു സാധിക്കാതെ വരികയാണെങ്കില്‍ കളിച്ചു കൊണ്ടിരിക്കുന്ന ടീമിനായി നന്നായി പെര്‍ഫോം ചെയ്ത് അവരെ ജയിപ്പിക്കാന്‍ ശ്രമിക്കുകയെന്നതാണെന്നും കരുണ്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണിലെ ആഭ്യന്തര ക്രിക്കറ്റില്‍ വിദര്‍ഭയുടെ ഭാഗമായിരുന്ന കരുണ്‍ ഇത്തവണ പഴയ തടകവും ഹോം ടീമുമായ കര്‍ണാടകയിലേക്കു മടങ്ങിയെത്തി കഴിഞ്ഞു. രഞ്ജി ട്രോഫിയില്‍ അവര്‍ക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. സൗരാഷ്ട്രയുമായുള്ള ആദ്യ കളിയിലെ ഒന്നാമിന്നിങ്‌സില്‍ 73 റണ്‍സെടുത്ത കരുണ്‍ ഇപ്പോള്‍ ഗോവയുമായുള്ള രണ്ടാമത്തെ മല്‍സരത്തില്‍ സെഞ്ച്വറിയും നേടിയിരുന്നു.

AJIT AGARKAR

അഗാര്‍ക്കര്‍ പറഞ്ഞതെന്ത്?

ഇംഗ്ലണ്ട് പര്യടത്തില്‍ കരുണ്‍ നായരില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനമുണ്ടായില്ലെന്നും ഈ കാരണത്താലാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയതെന്നുമായിരുന്നു അജിത് അഗാര്‍ക്കറുടെ വിശദീകരണം. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുണ്‍ നായരില്‍ നിന്നും ഞങ്ങള്‍ കൂടുതല്‍ പ്രതീക്ഷിച്ചു. നലു ടെസ്റ്റുകളില്‍ കളിച്ച അദ്ദേഹം ഒരേയൊരു ഫിഫ്റ്റിയാണ് നേടിയത്. എല്ലാവര്‍ക്കും 15-20 അവസരങ്ങളെങ്കിലും നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതു വര്‍ക്കായില്ലെന്നുമാണ് അഗാര്‍ക്കര്‍ പറഞ്ഞത്.

Story first published: Monday, October 27, 2025, 12:29 [IST]
Other articles published on Oct 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+