Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പഴി യുവതാരങ്ങള്‍ക്ക്, ഹാര്‍ദിക്കിനെപ്പറ്റി ആരും മിണ്ടുന്നില്ല! ഇതെങ്ങനെ ശരിയാവും?

ഇന്ത്യന്‍ ടി20 ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ ഫോമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ബാറ്റും ബോളും കൊണ്ട് ഹാര്‍ദിക് കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയാല്‍ മാത്രമേ വരാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ അതു ഇന്ത്യയെ വിജയത്തിലേക്കു നയിക്കുകയുള്ളൂവെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക്കിനു കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കാതെ പോവുന്നതിനെക്കുറിച്ച് ചോപ്ര വിശകലനം നടത്തിയത്. ബൗളിങും ബാറ്റിങും, ഈ പാക്കേജില്‍ ഹാര്‍ദിക് പാണ്ഡ്യ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതായി ഞാന്‍ കരുതുന്നു.

HARDIK PANDYA

സത്യസന്ധമായി പറയുകയാണെങ്കില്‍ ആരും തന്നെ ഇതുവരെ ഇക്കാര്യം സംസാരിക്കുന്നില്ല. നമ്മള്‍ നേരത്തേ ടി20 പരമ്പരയില്‍ പരാജയപ്പെട്ടപ്പോഴും ചര്‍ച്ച മുഴുവന്‍ ടീമിലെ യുവതാരങ്ങളെപ്പറ്റിയായിരുന്നു. അവര്‍ നന്നായി പെര്‍ഫോം ചെയ്യുന്നില്ലെന്നു പലരും ചൂണ്ടിക്കാട്ടി. പക്ഷെ നമ്മുടെ ശ്രദ്ധ ഹാര്‍ദിക് പാണ്ഡ്യയിലായിരിക്കണം. കാരണം അദ്ദേഹം ഇന്ത്യയെ സംബന്ധിച്ച് വളരെയധികം പ്രധാനപ്പെട്ട താരമാണെന്നും ചോപ്ര വിലയിരുത്തി.

ഇന്ത്യയുടെ അവസാനത്തെ 10 ഏകദിന ങ്ങള്‍ എടുക്കുകയാണെങ്കില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്തിടെ സമാപിച്ച ഏകദിന പരമ്പയിലെ ഒരു കളിയില്‍ ഹാര്‍ദിക് 52 ബോളില്‍ 70 റണ്‍സെടുത്തിരുന്നു. ഈ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ തുടക്കം പതിയെ ആയിരുന്നു.

അവസാനത്തേക്കും ഇന്നിങ്‌സിനു വേഗത കൂട്ടുകയായിരുന്നു. 12 ബോളില്‍ നിന്നും 14 റണ്‍സ് നേടിയത് നമുക്കു ഒഴിവാക്കാം, കാരണം അതൊരു ചെറിയ ഇന്നിങ്‌സായിരുന്നു. നേരിട്ട ബോളുകളേക്കള്‍ റണ്‍സ് ഹാര്‍ദിക് സ്‌കോര്‍ ചെയ്ത വെറും രണ്ടിന്നിങ്‌സുകള്‍ മാത്രമേയുള്ളൂവെന്നും ചോപ്ര നിരീക്ഷിച്ചു.

ഹാര്‍ദിക് പാണ്ഡ്യ വളരെ വേഗതയില്‍ ഗെയിം പൂര്‍ത്തിയാക്കിയതിനെപ്പറ്റി ഈ പ്രകടനമെന്നും അധികം സംസാരിക്കുന്നില്ല. സ്‌ട്രൈക്ക് റേറ്റ് കൂടി നമ്മള്‍ മനസ്സില്‍ വയ്ക്കണം. കാരണം ഹാര്‍ദിക്കിന്റെ പ്രാഥമിക റോള്‍ ഫിനിഷറുടേതാണ്. നാലാം നമ്പറില്‍ അദ്ദേഹം ഇന്ത്യക്കായി കളിക്കാന്‍ പോവുന്നില്ല.

150നടുത്ത് സ്‌ട്രൈക്ക് റേറ്റ് ഫിനിഷറെന്ന നിലയില്‍ ഹാര്‍ദിക്കിന് ആവശ്യമാണ്. പക്ഷെ 100ല്‍ താഴെ സ്‌ട്രൈക്ക് റേറ്റിനെപ്പറ്റിയാണ് ഇപ്പോള്‍ നമ്മള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ആവശ്യമായ സ്‌ട്രൈക്ക് റേറ്റുമായി ഇതു പൊരുത്തപ്പെടുന്നില്ലെന്നും ചോപ്ര വ്യക്തമാക്കി.

അവസാനത്തെ 10 ഏകദിന മല്‍സരങ്ങളില്‍ ഹാര്‍ദിക്കിന്റെ ബാറ്റിങ് പ്രകടനമെടുക്കുകയാണെങ്കില്‍ 31.11 ശരാശരിയില്‍ 97.22 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം നേടിയിരിക്കുന്നത് 280 റണ്‍സാണ്. കഴിഞ്ഞ നാലു വര്‍ഷത്തെ പ്രകടനമെടുക്കുകയാണെങ്കില്‍ ഓരോ വര്‍ഷവും 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് ഹാര്‍ദിക്കിനുണ്ടായിരുന്നു. 2021ലെ 133.70 എന്ന സ്‌ട്രൈക്ക് റേറ്റായിരുന്നു ഏറ്റവും മികച്ചത്.

HARDIK PANDYA

ഹാര്‍ദിക് പാണ്ഡ്യ ന്യൂബോള്‍ കൈകാര്യം ചെയ്യുന്നതിനോടു താന്‍ യോജിക്കുന്നില്ലെന്നും ചോപ്ര തുറന്നടിച്ചു. ഹാര്‍ദിക്കിന്റെ ബൗളിങിനെപ്പറ്റി സംസാരിക്കുകയാണെങ്കില്‍ ലോകകപ്പില്‍ ഇന്ത്യ എന്തായിരിക്കും ചെയ്യുകയെന്നു കാണാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അടുത്തിടെ ഹാര്‍ദിക് ന്യൂബോള്‍ കൈകാര്യം ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും.

പക്ഷെ ലോകകപ്പില്‍ ജസ്പ്രീത് ബുംറ ഫിറ്റായിരിക്കും. മുഹമ്മദ് ഷമിയുടെയും മുഹമ്മദ് സിറാജിന്റെയും സേവനം ടീമിനു ലഭിക്കുകയും ചെയ്യും. ഏകദിന ക്രിക്കറ്റില്‍ ഹാര്‍ദിക് ന്യൂബോള്‍ എറിയുന്നതിനോടു എനിക്കു യോജിപ്പില്ല. കാരണം ന്യൂബോള്‍ എറിയുന്നവര്‍ വിക്കറ്റുകളെടുക്കുന്നവരായിരിക്കണമെന്നും ചോപ്ര വിലയിരുത്തി.

ന്യൂബോളില്‍ ബുംറ, ഷമി, സിറാജ് എന്നിവരല്ലേ കൂടുതല്‍ മെച്ചപ്പെട്ട ഓപ്ഷനുകള്‍? അവസാനത്തെ 10 മല്‍സരങ്ങളില്‍ അഞ്ചിലും ഹാര്‍ദിക്കിനു വിക്കറ്റ് വീഴ്ത്താനായിട്ടില്ല. രണ്ടു തവണ മാത്രമാണ് രണ്ടോ അതിലധികമോ വിക്കറ്റുകള്‍ ഒരു കളിയില്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്തത്. ഹാര്‍ദിക് വിക്കറ്റെടുക്കുന്ന ബൗളറല്ലെന്നാണ് ഇതു ശരിവയ്ക്കുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, August 16, 2023, 16:28 [IST]
Other articles published on Aug 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+