For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ആര്‍ച്ചര്‍ 'ആരാച്ചാരായി', ബുംറയുടെ പിഴവ്... മുംബൈയുടെ തോല്‍വിക്കു കാരണങ്ങള്‍

സീസണിലെ നാലാം തോല്‍വിയാണ് മുംബൈ കഴിഞ്ഞ ദിവം ഏറ്റുവാങ്ങിയത്

മുംബൈ: നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ഐപിഎല്ലില്‍ ഇതെന്തുപറ്റിയെന്ന ആശങ്കയിലാണ് ആരാധകര്‍. ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് മുംബൈക്കു ജയിക്കാനായത്. നാലാം തോല്‍വിയാണ് ഞായറാഴ്ച രാത്രി രാജസ്ഥാന്‍ റോയല്‍സിനോട് മുംബൈ ഏറ്റുവാങ്ങിയത്. പ്ലേഓഫിലേക്ക് ടിക്കറ്റെടുക്കണമെങ്കില്‍ ഇനിയുള്ള മല്‍സരങ്ങളില്‍ മുംബൈക്കു മികച്ച പ്രകടനം കാഴ്ചവച്ചേ തീരൂ.

രാജസ്ഥാനെതിരേ ബാറ്റ്‌സ്മാന്‍മാര്‍ക്കു പ്രതീക്ഷിച്ച സ്‌കോര്‍ നേടാന്‍ കഴിയാതിരുന്നതും ബൗളര്‍മാര്‍മാര്‍ അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതും മുംബൈക്കു തിരിച്ചടിയാവുകയായിരുന്നു. മുംബൈയുടെ തോല്‍വിയുടെ അഞ്ചു പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

 മധ്യനിര വീണ്ടും ചതിച്ചു

മധ്യനിര വീണ്ടും ചതിച്ചു

മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനം ഒരിക്കല്‍ക്കൂടി മുംബൈയെ ചതിക്കുയായിരുന്നു. രണ്ടാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്നു സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ മുംബൈയുടെ സ്‌കോര്‍ ഒരു ഘട്ടത്തില്‍ 200ന് അടുത്തെത്തുമെന്ന് വരെ കരുതിയിരുന്നു. 15ാം ഓവറിലെ രണ്ടാം പന്തില്‍ കിഷന്‍ മടങ്ങുമ്പോള്‍ മുംബൈയുടെ സ്‌കോര്‍ ബോര്‍ഡില്‍ 130 റണ്‍സുണ്ടായിരുന്നു. എന്നാല്‍ പിന്നീടുള്ള 34 പന്തുകളില്‍ വെറും 37 റണ്‍സ് മാത്രമാണ് മുംബൈക്കു നേടാന്‍ സാധിച്ചത്. അഞ്ചു വിക്കറ്റുകളും അവര്‍ കളഞ്ഞുകുളിച്ചു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0), ക്രുനാല്‍ പാണ്ഡ്യ (7), ഹര്‍ദിക് പാണ്ഡ്യ (4), മിച്ചെല്‍ മക്ലെനഗന്‍ (0) എന്നിവര്‍ വന്നതും പോയതും പെട്ടെന്നായിരുന്നു. ഇവരിലൊരാള്‍ ക്രീസില്‍ നിന്നിരുന്നെങ്കില്‍ മുംബൈക്ക് വലിയ സ്‌കോര്‍ പടുത്തുയര്‍ത്താമായിരുന്നു.

ആര്‍ച്ചറിന്റെ സ്വപ്‌നതുല്യമായ അരങ്ങേറ്റം

ആര്‍ച്ചറിന്റെ സ്വപ്‌നതുല്യമായ അരങ്ങേറ്റം

ഇംഗ്ലണ്ടിന്റെ പുത്തന്‍ പേസ് സെന്‍സേഷനായ ജോഫ്ര ആര്‍ച്ചര്‍ ഗംഭീര അരങ്ങേറ്റമാണ് ഐപിഎല്ലില്‍ നടത്തിയത്. നേരത്തേ ബിഗ് ബാഷ് ലീഗില്‍ നടത്തിയ ഉജ്ജ്വല പ്രകടനമാണ് ആര്‍ച്ചര്‍ക്കു ഐപിഎല്ലിലേക്കു വഴി തുറന്നത്. എന്നാല്‍ പരിക്കുമൂലം ആദ്യ മല്‍സരങ്ങളിലൊന്നും താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
ഇത്തവണ അവസരം ലഭിച്ചപ്പോള്‍ ആര്‍ച്ചര്‍ അതു ശരിക്കും മുതലെടുക്കുകയും ചെയ്തു. അവസാന ഓവറുകളിലെ മുംബൈയുടെ കൂട്ടത്തകര്‍ച്ചയ്ക്കു കാരണക്കാരന്‍ ആര്‍ച്ചര്‍ തന്നെയായിരുന്നു. വെറും അഞ്ചു റണ്‍സിനിടെയാണ് താരം മൂന്നു വിക്കറ്റുകള്‍ പിഴുതത്. ക്രുനാല്‍ പാണ്ഡ്യയെ ക്ലാസന്റെ കൈകളിലെത്തിച്ച ആര്‍ച്ചര്‍ ഹര്‍ദിക് പാണ്ഡ്യയെയും മക്ലെനഗനെയും പുറത്താക്കി മുംബൈയെ സ്തബ്ധരാക്കി. പാണ്ഡ്യയെയും മക്ലെനഗനെയും ആര്‍ച്ചര്‍ ബൗള്‍ഡാക്കുകയായിരുന്നു.
നാലോവറില്‍ 22 റണ്‍സിന് മൂന്നു വിക്കറ്റുകള്‍ നേടിയ ആര്‍ച്ചര്‍ കന്നി ഐപിഎല്‍ മല്‍സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമായാണ് കളംവിട്ടത്.

മാച്ച് വിന്നറായി ഗൗതം

മാച്ച് വിന്നറായി ഗൗതം

കൃഷ്ണപ്പ ഗൗതമാണ് മല്‍സരത്തില്‍ രാജസ്ഥാന്റെ അപ്രതീക്ഷിത ഹീറോയായത്. ഗൗതം ക്രീസിലെത്തുമ്പോള്‍ വെറും 17 പന്തില്‍ രാജസ്ഥാന് ജയിക്കാന്‍ 43 റണ്‍സ് വേണ്ടിയിരുന്നു. ബംഗ്ലാ പേസര്‍ മുസ്തഫിസുര്‍ റഹ്മാനെതിരേ ഓരോ ബൗണ്ടറിയും സിക്‌സറും അടിച്ചുകൊണ്ട് തുടങ്ങിയ ഗൗതം തൊട്ടടുത്ത ഓവറില്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരേയും രണ്ടു ബൗണ്ടറികള്‍ പായിച്ചു.
അവസാന അഞ്ച് പന്തില്‍ രാജസ്ഥാന് ജയിക്കാന്‍ 10 റണ്‍സ് വേണ്ടിയിരുന്നു. ഹര്‍ദിക് പാണ്ഡ്യക്കെതിരേ ബൗണ്ടറി നേടിക്കൊണ്ട് ഗൗതം മുംബൈയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. തൊട്ടടുത്ത പന്തില്‍ റണ്‍സെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാലാമത്തെ പന്ത് സിക്‌സറിലേക്കു പറത്തി ഗൗതം രാജസ്ഥാന് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു.
വെറും 11 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 33 റണ്‍സാണ് ഗൗതം വാരിക്കൂട്ടിയത്.

ബുംറയ്ക്ക് വീണ്ടും പിഴച്ചു

ബുംറയ്ക്ക് വീണ്ടും പിഴച്ചു

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്നറിയപ്പെടുന്ന ജസ്പ്രീത് ബുംറ പതിയെ ഇതു നഷ്ടപ്പെടുന്നുവെന്നതിന്റെ സൂചനകളാണ് ഐപിഎല്‍ നല്‍കുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഡ്വയ്ന്‍ ബ്രാവോയാണ് ബുംറയുടെ വീഴ്ച മുതലെടുത്ത് റണ്‍സ് വാരിക്കൂട്ടിയത്. ഇത്തവണ രാജസ്ഥാനെതിരേയും ബുംറ പരാജയമായി മാറി.
17ാം ഓവറില്‍ ഗംഭീരമായി പന്തെറിഞ്ഞ താരത്തിന് പക്ഷെ തന്റെ 19ാം ഓവറില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. രാജസ്ഥാന് ജയിക്കാന്‍ 12 പന്തില്‍ 28 റണ്‍സ് വേണമെന്നിരിക്കവെയാണ് ബുംറ പന്തെറിയാന്‍ എത്തിയത്. എന്നാല്‍ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിയാനാവാതെ താരം വിഷമിച്ചു. ഈ ഓവറില്‍ 18 റണ്‍സാണ് ബുംറ വിട്ടുകൊടുത്തത്. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ വെറും 10 റണ്‍സ് മതിയെന്ന രീതിയിലേക്ക് രാജസ്ഥാന്‍ എത്തുകയും ചെയ്തു.

സഞ്ജു- സ്‌റ്റോക്‌സ് കൂട്ടുകെട്ട്

സഞ്ജു- സ്‌റ്റോക്‌സ് കൂട്ടുകെട്ട്

രാജസ്ഥാന്റെ തുടക്കം മോശമായിരുന്നു. ആറാം ഓവറിലെ നാലാം പന്തില്‍ ക്യാറ്റന്‍ അജിങ്ക്യ രഹാനെ പുറത്താവുമ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും 38 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോണ് മലയാളി താരം സഞ്ജു സാംസണും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സും ക്രീസില്‍ ഒരുമിക്കുന്നത്. അമിതാവേശം കാണിക്കാതെ ഇരുവരും വളരെ പതിയെ രാജസ്ഥാന്റെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് റണ്‍സ് നേടുകയെന്ന തന്ത്രമാണ് ഇരുവരും പരീക്ഷിച്ചത്.
മൂന്നാം വിക്കറ്റില്‍ സഞ്ജുവും സ്റ്റോക്‌സും ചേര്‍ന്നെടുത്ത 72 റണ്‍സ് രാജസ്ഥാന്‍ ഇന്നിങ്‌സിന് അടിത്തറയിടുകയായിരുന്നു. 39 പന്തില്‍ നാലു ബൗണ്ടറികളടക്കം സഞ്ജു 52 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. സ്‌റ്റോക്ക് 27 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 40 റണ്‍സാണ് നേടിയത്.

Story first published: Monday, April 23, 2018, 10:11 [IST]
Other articles published on Apr 23, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+