ഐപിഎല്‍: 'ടെസ്റ്റ്' കളിച്ച് ഡുമിനി, പിന്നെ യാദവിന്‍റെ ഇരട്ടപ്രഹരം... മുംബൈയുടെ തോല്‍വിക്കു പിന്നില്‍
ബെംഗളൂരു: ഐപിഎല്ലിലെ കഴിഞ്ഞ മല്‍സരത്തില്‍ ബൗളിങ് കരുത്തിലാണ് മുംബൈ ഇന്ത്യന്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ജയിച്ചുകയറിയത്. ടൂര്‍ണമെന്റില്‍ ആദ്യമായി ബൗളര്‍മാര്‍ ഫോമിലേക്കുയര്‍ന്നതാണ് താരതമ്യേന ചെറിയ സ്‌കോര്‍ നേടിയിട്ടും ആര്‍സിബിയെ ജയിക്കാന്‍ സഹായിച്ചത്.
167 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്കു ഏഴു വിക്കറ്റിന് 153 റണ്‍സാണ് നേടാനായത്. ഈ തോല്‍വിയോടെ മുംബൈയുടെ പ്ലേഓഫ് സാധ്യതകളും കൂടുതല്‍ ദുഷ്‌കരമായിരുന്നു. മല്‍സരത്തില്‍ മുംബൈയുടെ തോല്‍വിക്കു പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഡുമിനിയുടെ ഇന്നിങ്സ്
168 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്കു മികച്ചൊരു തുടക്കം അനിവാര്യമായിരുന്നു. പക്ഷെ അതുണ്ടായില്ല. തുടക്കത്തില്‍ തന്നെ അവര്‍ക്കു മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ ടീമിനെ രക്ഷിക്കേണ്ട ചുമതല ഹര്‍ദിക് പാണ്ഡ്യക്കും ജെപി ഡുമിനിക്കുമാവുകയും ചെയ്തു.
പാണ്ഡ്യ ആക്രമണോത്സുക ശൈലി സ്വീകരിച്ചപ്പോള്‍ ടെസ്റ്റ് മല്‍സരത്തിലേതു പോലുള്ള വേഗം കുറഞ്ഞ ഇന്നിങ്സായിരുന്നു ഡുമിനിയുടേത്. 29 പന്തുകള്‍ നേരിട്ട ഡുമിനിക്ക് 23 റണ്‍സാണ് നേടാനായത്.
ഡുമിനിയുടെ ഈ ഇന്നിങ്സാണ് മല്‍സരം മുംബൈയില്‍ നിന്നും നഷ്ടപ്പെടുത്തിയത്. ഇതോടെ പിന്നീട് വന്ന ബാറ്റ്സ്മാന്‍മാരുടെ ലക്ഷ്യം കൂടുതല്‍ ദുഷ്‌കരമാവുകയും ചെയ്തു.

യാദവിന്റെ ഇരട്ടപ്രഹരം
ഓപ്പണര്‍ ഇഷാന്‍ കിഷന്‍ ഗോള്‍ഡന്‍ ഡെക്കായി പുറത്തായോടെ മുംബൈ ഇന്നിങ്സിനെ കെട്ടിപ്പടുക്കാനുള്ള ചുമതല ക്യാപ്റ്റന്‍ രോഹിത് ശര്‍മയിലും സൂര്യകുമാര്‍ യാദവിലുമായിരുന്നു. അപ്പോഴാണ് ആര്‍സിബി ക്യാപ്റ്റന്‍ കോലി മൂന്നാം ഓവര്‍ എറിയാന്‍ ഉമേഷ് യാദവിനെ നിയോഗിച്ചത്. ഇതു ഫലം കാണുകയും ചെയ്തു.
സൂര്യകുമാര്‍ യാദവിനെ ആദ്യ പന്തില്‍ തന്നെ ഉമേഷ് പുറത്താക്കി. രണ്ടാമത്തെ പന്തില്‍ കോലിയെയും ഉമേഷ മടക്കി അയച്ചതോടെ മുംബൈ പതറി. ഈ ഓവറാണ് കളിയില്‍ വഴിത്തിരിവായത്. പിന്നീടൊരിക്കലും മല്‍സരത്തിലേക്കു തിരിച്ചുവരാന്‍ മുംബൈക്കു സാധിച്ചതുമില്ല.

മൂന്നോവറില്‍ 66 റണ്‍സ്
ചിന്നസ്വാമിയിലെ വേഗം കുറഞ്ഞ പിച്ചില്‍ റണ്‍സ് നേടുകയെന്നത് അതീവ ദുഷ്‌കരമായിരുന്നു. ഓരോ തവണ കളി മുബൈയുടെ വരുതിയിലേക്ക് വരുമ്പോഴും തൊട്ടടുത്ത ഓവറില്‍ റണ്‍സ് വാരിക്കൂട്ടി ആര്‍സിബി മുന്നേറുകയായിരുന്നു. ആദ്യ മൂന്നോവറില്‍ 11 റണ്‍സായിരുന്നു ആര്‍സിബിയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ മനന്‍ വോറ തുടര്‍ച്ചയായി നാലു ബൗണ്ടറികളാണ് അടിച്ചത്. ഇതോടെ നാലോവര്‍ കഴിഞ്ഞപ്പോള്‍ ബാംഗ്ലൂരിന്റെ സ്‌കോര്‍ 33 റണ്‍സ്.
പിന്നീട് 11, 20 ഓവറുകളിലും യഥാക്രമം 20ഉം 24ഉം റണ്‍സ് വിട്ടുകൊടുത്തത് മുംബൈക്ക് കനത്ത തിരിച്ചടിയായി മാറി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications