Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി എന്നെങ്കിലും ഇന്ത്യയുടെ പരിശീലകനാവുമോ? ഒരിക്കലും ഇല്ല! കാരണം അറിയാം

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ പകരക്കാരനില്ലാത്ത ഇതിഹാസമാണ് എംഎസ് ധോണി. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് നേടിക്കൊടുത്ത ധോണി 2020ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞത്. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ഒരു കാലഘട്ടത്തെയാകെ വിസ്മയിപ്പിക്കാന്‍ ധോണിക്ക് സാധിച്ചു. ധോണിയെപ്പോലൊരു താരം നൂറ്റാണ്ടുകള്‍ക്കിടെ ഒന്നുമാത്രം സംഭവിക്കുന്നതാണെന്ന് പറയാം.

ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച ശേഷവും ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി ധോണി കളി തുടരുന്നുണ്ട്. അടുത്ത സീസണിലും സിഎസ്‌കെയ്ക്കായി കളിക്കുമെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം അവസാന സീസണില്‍ നിന്ന് മടങ്ങിയത്. ധോണി ഐപിഎല്ലില്‍ നിന്ന് വിരമിച്ചാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നവരേറെയാണ്. നേരത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായി ധോണിയെത്തിയിരുന്നു.

എന്നാല്‍ ഇനിയൊരിക്കലും ധോണി ഇന്ത്യയുടെ പരിശീലക സംഘത്തിനൊപ്പമെത്തില്ല. ഇത് ഉറപ്പിച്ചു പറയാന്‍ ചില കാരണങ്ങളുണ്ട്. എന്താണെന്ന് അറിയാം. ധോണി ഇന്ത്യയുടെ പരിശീലക സംഘത്തിനൊപ്പമെത്താന്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലേക്കെത്തുന്നതിലും ധോണിക്ക് താല്‍പര്യം സിഎസ്‌കെയുടെ പരിശീലക സ്ഥാനത്തിലേക്കെത്താനാണ്. കളിക്കാരനെന്ന നിലയില്‍ വിരമിച്ചാലും സിഎസ്‌കെയോടൊപ്പം തുടരുമെന്ന് ധോണി വ്യക്തമാക്കിയതാണ്.

സ്റ്റീഫന്‍ ഫ്‌ളമിങ്ങാണ് നിലവിലെ സിഎസ്‌കെയുടെ മുഖ്യ പരിശീലകന്‍. ധോണി സിഎസ്‌കെയുടെ മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യത കുറവാണ്. ടീമിന്റെ ഉപദേഷ്ടാവിന്റെ റോളാവും ധോണിക്കുണ്ടാവുക. സിഎസ്‌കെയില്‍ കഴിയുന്നിടത്തോളം കാലം പ്രവര്‍ത്തിക്കാന്‍ ധോണി താല്‍പര്യപ്പെടും. അതേ സമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിലേക്കെത്തിയാല്‍ അത് വലിയ സമ്മര്‍ദ്ദമുള്ള ജോലിയാണ്.

ms dhoni, ravindra jadeja

ഇന്ത്യയുടെ പല മുന്‍ സൂപ്പര്‍ താരങ്ങളും പരിശീലക സംഘത്തിലെത്തിയ ശേഷം വിവാദങ്ങള്‍ സൃഷ്ടിച്ചതായാണ് ചരിത്രത്തില്‍ നിന്ന് വ്യക്തമാവുന്നത്. കപില്‍ ദേവ്, അനില്‍ കുംബ്ലെ എന്നിവരുടെയെല്ലാം അനുഭവങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഇപ്പോള്‍ ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്ത് രാഹുല്‍ ദ്രാവിഡാണ്. അദ്ദേഹത്തിനെതിരേയും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കളിച്ചിരുന്നപ്പോള്‍ സമ്പാദിച്ച സല്‍പ്പേര് കളയുന്ന പരിപാടിയാണ് ഇന്ത്യയുടെ പരിശീലക സ്ഥാനം.

അതുകൊണ്ടുതന്നെ ധോണി ഇതിന് താല്‍പര്യം കാട്ടാതെ ഐപിഎല്ലില്‍ തന്നെ തുടര്‍ന്നേക്കും. ധോണി ഐപിഎല്ലില്‍ തുടരുന്നിടത്തോളം ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാവാന്‍ സാധിക്കില്ല. ബിസിസിഐയുടെ നിയമപ്രകാരം ഐപിഎല്ലില്‍ ഏതെങ്കിലും സ്ഥാനം വഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ടീമിന്റെ സ്ഥാനങ്ങള്‍ ലഭിക്കില്ല. ധോണിക്ക് ഇന്ത്യയുടെ പരിശീലക സംഘത്തിലേക്കെത്തണമെങ്കില്‍ ഐപിഎല്ലില്‍ സിഎസ്‌കെയുമായി പൂര്‍ണ്ണമായും വേര്‍ പിരിയണം.

സിഎസ്‌കെ ധോണിക്ക് മറ്റെന്തിനെക്കാളും പ്രധാനപ്പെട്ടതാണ്. ധോണി വൈകാരികമായി പെരുമാറുന്നത് കണ്ടിട്ടുള്ളത് സിഎസ്‌കെ ജഴ്‌സിയിലാണ്. ഇത്തവണ സിഎസ്‌കെ ഐപിഎല്‍ കിരീടം നേടിയപ്പോഴുള്ള ധോണിയുടെ സന്തോഷം 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടിയപ്പോള്‍ പോലും കണ്ടിട്ടില്ലെന്നതാണ് വസ്തുത. ധോണിക്ക് സിഎസ്‌കെ വൈകാരികമായി ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തിനായി ധോണി സിഎസ്‌കെ വിടില്ല.

സിഎസ്‌കെ വിടാതെ ഇന്ത്യന്‍ ടീമിന്റെ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ധോണിക്ക് സാധിക്കില്ല. സിഎസ്‌കെ-ഇന്ത്യന്‍ ടീം എന്ന നിലയിലേക്കെത്തിയാല്‍ ധോണി സിഎസ്‌കെയ്‌ക്കൊപ്പം നില്‍ക്കാനാണ് സാധ്യത കൂടുതല്‍. സിഎസ്‌കെയില്‍ ധോണിയാണ് അവസാന വാക്ക്. എന്നാല്‍ ഇത് ഇന്ത്യന്‍ ടീമിലെത്തിയാല്‍ ധോണിക്ക് ഈ സ്ഥാനം ലഭിക്കില്ല. കൂടാതെ ധോണിക്ക് ഇപ്പോള്‍ പല ബിസിനസുകളുമുണ്ട്. ഇന്ത്യന്‍ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താല്‍ എപ്പോഴും ടീമിനൊപ്പം ഉണ്ടാവണം.

അതേ സമയം ഐപിഎല്ലിലാണെങ്കില്‍ പരമാവധി നാലോ അഞ്ചോ മാസമേ പരിശീലനം ഉള്‍പ്പെടെ ഉണ്ടാവുകയുള്ളൂ. ബാക്കിയുള്ള സമയം ഇടവേള ലഭിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പരിശീലക റോളിലേക്ക് വിളിയെത്തിയാലും ധോണി ഓഫര്‍ നിരസിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Wednesday, July 5, 2023, 17:22 [IST]
Other articles published on Jul 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+