For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐതിഹാസിക നേട്ടങ്ങളുണ്ട്, പക്ഷെ ഏറ്റവും വെറുക്കപ്പെട്ട നായകനാണ് ധോണി- കാരണങ്ങള്‍ ഇതാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം തന്റേതായ സിംഹാസനം തീര്‍ത്ത പ്രതിഭയാണ് എംഎസ് ധോണി. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ധോണി സൃഷ്ടിച്ച റെക്കോഡുകള്‍ അത്ര പെട്ടെന്നൊന്നും ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കുന്നതല്ല. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ ധോണിക്കായി എന്നതാണ് എടുത്തു പറയേണ്ടത്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോഴും ഐപിഎല്ലില്‍ തുടരുകയാണ്.

വലിയ ആരാധകരുടെ പിന്തുണയുള്ള താരമാണ് ധോണി. എന്നാല്‍ ഇന്ത്യ കണ്ട എക്കാലത്തേയും വെറുക്കപ്പെട്ട നായകനാണ് ധോണിയെന്ന് പറയാം. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ധോണിമൂലം തകര്‍ന്ന കരിയറുകളാണ്. നിരവധി യുവതാരങ്ങളെ ധോണി കൈപിടിച്ചുയര്‍ത്തിയിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ ധോണി മൂലം ആരാധകരുടെ ഇഷ്ട താരങ്ങളില്‍ പലരുടേയും കരിയര്‍ തകര്‍ന്നിട്ടുണ്ട്.

വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് സിങ് എന്നിവരെയെല്ലാം ധോണി കൈകാര്യം ചെയ്തത് ഒരു ആരാധകനും ആഗ്രഹിക്കാത്ത രീതിയിലാണ്. ഇവര്‍ക്കാര്‍ക്കും വിരമിക്കല്‍ മത്സരം പോലും നല്‍കിയില്ല. സീനിയര്‍ താരങ്ങളെ ഒതുക്കാന്‍ ധോണി ശ്രമിച്ചിരുന്നു. സച്ചിനേയും സെവാഗിനേയും ഗംഭീറിനേയും ഒരുമിച്ച് കളിപ്പിക്കാനാവില്ലെന്ന് ധോണി നിലപാടെടുത്തിരുന്നു. യുവരാജിന്റെ കരിയറിന്റെ അവസാന സമയത്ത് വിരമിക്കാനുള്ള മത്സരം ധോണി നല്‍കിയില്ല.

യുവരാജിന്റെ കരിയര്‍ തകര്‍ത്തത് ധോണിയാണെന്ന് യുവിയുടെ പിതാവടക്കം ആരോപണം ഉന്നയിച്ചിരുന്നു. സീനിയര്‍ താരങ്ങളെ ധോണി ഒതുക്കാന്‍ ശ്രമിച്ചത് അദ്ദേഹത്തെ വെറുക്കപ്പെട്ട നായകനാക്കി മാറ്റിയെന്ന് പറയാം. രണ്ടാമത്തെ കാര്യം ധോണിയുടെ തന്നിഷ്ട സ്വഭാവമാണ് അദ്ദേഹത്തെ വെറുക്കപ്പെട്ടവനാക്കിയത്. ഐപിഎല്ലിലടക്കം ധോണി സര്‍വാധിപത്യം കാട്ടിയിരുന്നു. ഒരു തവണ മത്സരത്തിനിടെ നോബോള്‍ വിവാദമുണ്ടായപ്പോള്‍ ഡഗൗട്ടില്‍ നിന്ന് ധോണി മൈതാനത്തിലേക്കെത്തി.

ms dhoni

അംപയറുമായി തര്‍ക്കിക്കുകയും അംപയറോട് കയര്‍ക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു നടപടിയും ധോണിക്ക് നേരിടേണ്ടി വന്നില്ല. തന്നിഷ്ടക്കാരനായ നായകനായിരുന്നു ധോണി. അദ്ദേഹത്തിന്റെ സര്‍വാധിപത്യ മനോഭാവം ധോണിയെ വെറുക്കപ്പെട്ടവനാക്കി. മറ്റൊരു കാര്യം ധോണി പക്ഷപാതം കാട്ടിയിരുന്നുവെന്നതാണ്. തന്റെ വേണ്ടപ്പെട്ടവരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ധോണി എപ്പോഴും ശ്രമിച്ചിരുന്നു. തുടക്ക സമയത്ത് വിരാട് കോലിയെ തഴയാന്‍ ധോണി ശ്രമിച്ചിരുന്നു.

സെലക്ടര്‍മാര്‍ കോലിയെ പരിഗണിച്ചപ്പോള്‍ ആ സ്ഥാനത്ത് സിഎസ്‌കെ താരമായിരുന്ന സുബ്രമണ്യ ബദരിനാഥിനെ കളിപ്പിക്കാനാണ് ധോണി ശ്രമിച്ചത്. ഇത്തരത്തില്‍ പല താരങ്ങളേയും ഒതുക്കി സിഎസ്‌കെ താരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ ധോണി ശ്രമിച്ചിരുന്നു. ഇതും ധോണിയെ വെറുക്കപ്പെട്ടവനാക്കി. സഹതാരങ്ങള്‍ക്ക് യാതൊരു ബഹുമാനവും നല്‍കാത്ത നായകനായിരുന്നു ധോണി. സഹതാരങ്ങളുടെ അഭിപ്രായങ്ങളെ കേള്‍ക്കാന്‍ ധോണി വലിയ താല്‍പര്യം കാട്ടിയിരുന്നില്ല.

കുല്‍ദീപ് യാദവ് ഉള്‍പ്പെടെ പല താരങ്ങളും മത്സരത്തിനിടെ പരസ്യമായി ധോണി അധിക്ഷേപിച്ചിട്ടുണ്ട്. ധോണിയുടെ ഈ സ്വഭാവം അദ്ദേഹത്തിനെ വെറുക്കപ്പെട്ടവനാക്കിയിരുന്നു. ധോണി കളിച്ചിരുന്ന സമയത്ത് മറ്റെല്ലാ താരങ്ങളേയും തന്റെ നിയന്ത്രണത്തിലാക്കാന്‍ ധോണി ശ്രമിച്ചിരുന്നുവെന്നതാണ് വിമര്‍ശകര്‍ പറയുന്നത്. സിഎസ്‌കെയില്‍ രവീന്ദ്ര ജഡേജയെ നായകനാക്കിയതും ജഡേജയെ സമ്മര്‍ദ്ദത്തിലാക്കി പ്രകടനം മോശമാക്കിയതും ധോണിയാണെന്നും ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍ ധോണിയെ വെറുക്കുന്നവരേക്കാളേറെ ചേര്‍ത്തുനിര്‍ത്തുന്ന ആരാധകരാണുള്ളത്. 2013ല്‍ ധോണിക്ക് കീഴിലാണ് ഇന്ത്യ അവസാനമായി ഐസിസി ട്രോഫി നേടുന്നത്. അതിന് ശേഷം വിരാട് കോലിയും ഇപ്പോള്‍ രോഹിത് ശര്‍മയും നയിച്ചിട്ടും ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ ആര്‍ക്കുമായിട്ടില്ല. ഇതില്‍ നിന്ന് തന്നെ ധോണിയുടെ മികവ് എത്രത്തോളമെന്ന് വ്യക്തം. വിമര്‍ശനങ്ങള്‍ നിരവധിയാണെങ്കിലും അതിനെല്ലാം മുകളില്‍ നിന്ന് ഇന്ത്യയെ ചരിത്ര നേട്ടങ്ങളിലേക്കെത്തിക്കാന്‍ ധോണിക്കായി എന്നതാണ് എടുത്തു പറയേണ്ടത്.

Story first published: Wednesday, January 17, 2024, 13:52 [IST]
Other articles published on Jan 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+