Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെക്കൊണ്ട് താങ്ങില്ല!! രാഹുലിനെ തിരികെ വിളിക്കൂ, ടി20 ടീമില്‍ വേണം; ഈ കാരണം

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊരാളായി മാറിയിരിക്കുകയാണ് ഓപ്പണറും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍. പരമ്പരയിലെ നാലു മല്‍സരം കഴിഞ്ഞപ്പോള്‍ 8.75 എന്ന ദയനീയ ശരാശരിയില്‍ വെറും 35 റണ്‌സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഈ പരമ്പരയ്ക്കു ശേഷം സഞ്ജു ഇനി ടി20 ടീമില്‍ കാണുമോയെന്നതും സംശയത്തിലായിരിക്കുകയാണ്.

ടി20യില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ അദ്ദേഹം തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനെ തിരികെ വിളിക്കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ ടീമിനു ആലോചിക്കാവുന്നതാണ്. കാരണം സഞ്ജുവിനേക്കാള്‍ ടി20യില്‍ സ്ഥാനമര്‍ഹിക്കുന്നതും അദ്ദേഹമാണ്. ഇതിന്റെ കാണമെന്താണെന്നു നോക്കാം.

KL RAHUL

സ്ഥിരതയുള്ള ബാറ്റര്‍

നിലവിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം സ്ഥിരത പുലര്‍ത്തിയിട്ടുള്ള താരം കെഎല്‍ രാഹുലാണെന്നു കണക്കുകള്‍ പറയുന്നു. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ ഇവരേക്കാളെല്ലാം മികച്ച ശരാശരിയാണ് ടി20യില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹത്തിനുള്ളത്. അന്താരാഷ്ട്ര ടി20യില്‍ രാഹുലിന്റെ ശരാശരി 38ഉം സ്‌ട്രൈക്ക് റേറ്റ് 139.14ഉം ആണ്.

എന്നാല്‍ സഞ്ജുവിന്റെ ശരാശരി വെറും 25.61 മാത്രമേയുള്ളു. സ്‌ട്രൈക്ക് റേറ്റ് 151.43 ഉണ്ടെങ്കിലും ബാറ്റിങില്‍ അദ്ദേഹത്തെ ഒരിക്കലും ടീമിനു വിശ്വസിക്കാന്‍ സാധിക്കില്ല. റിഷഭിന്റെ ശരാശരി 23ഉം സ്‌ട്രൈക്ക് റേറ്റ് 127.40ഉം ആണ്. ഇഷാനിലേക്കു വന്നാല്‍ 25.68 ശരാശരിയാണ് താരത്തിനുള്ളത്. സ്‌ട്രൈക്ക് റേറ്റ് 124.38ഉം ആണ്.

കോലിയേക്കാള്‍ മുന്നില്‍

ഇന്ത്യക്കു വേണ്ടി ആദ്യം കളിച്ചിട്ടുള്ള 22 ഇന്നിങ്‌സുകളില്‍ നേടിയിട്ടുള്ള റണ്‍സെടുത്താല്‍ അവിടെ സൂപ്പര്‍ താരം വിരാട് കോലിയേക്കാള്‍ മുന്നിലാണ് കെഎല്‍ രാഹുലെന്നു കാണാം. ഇത്രയും മികച്ച റെക്കോര്‍ഡുള്ള ഒരു ബാറ്ററെ എങ്ങനെ ഇന്ത്യക്കു അവഗണിക്കാന്‍ സാധിക്കും. 22 ഇന്നിങ്‌സുകളില്‍ നിന്നും 43 ശരാശരിയില്‍ 148 സ്‌ട്രൈക്ക് റേറ്റില്‍ 782 റണ്‍സ് രാഹുല്‍ സ്‌കോര്‍ ചെയ്തിരുന്നു.

734 റണ്‍സുമായി കോലിയാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. 41 ശരാശരിയില്‍ 128 സ്‌ട്രൈക്ക് റേറ്റിലാണിത്. തിലക് വര്‍മ (725 റണ്‍സ്), യശസ്വി ജയ്‌സ്വാള്‍ (723), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (690) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.

KL RAHUL

മികച്ച ബാറ്റിങ് ടെക്‌നിക്ക്

ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിലവിലെ താരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള കളിക്കാരില്‍ ഒരാള്‍ കൂടിയാണ് കെഎല്‍ രാഹുല്‍. അദ്ദേഹത്തിനു കാര്യമായ വീക്ക്‌നെസുകളൊന്നും തന്നെയില്ലെന്നു കാണാം. പേസ്, സ്പിന്‍ ബൗളിങിനെ വളരെ അനായാസം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കും.

എന്നാല്‍ ബാറ്റിങ് ടെക്‌നിക്കെടുത്താല്‍ രാഹുലിനോളം മിടുക്ക് സഞ്ജു സാംസണിനില്ല. സ്പിന്നര്‍മാര്‍ക്കെതിരേ പലപ്പോഴും പതറാറുള്ള അദ്ദേഹത്തിന്റെ പുതിയൊരു വീക്ക്‌നെസ് കൂടിയാണ് ഇംഗ്ലണ്ടുമായുളള പരമ്പരയില്‍ മറ നീക്കി പുറത്തുവന്നിരിക്കുന്നത്. ശരീരത്തിനു നേരെ വരുന്ന വേഗമേറിയ ഷോര്‍ട്ട് ബോളുകള്‍ കളിക്കാനറിയില്ലെന്നതാണ് സഞ്ജുവിന്റെ പുതിയ വീക്ക്‌നെസ്.

പരമ്പരയിലെ കഴിഞ്ഞ നാലു കളിയിലും ഈ തരത്തിലുള്ള ബോളില്‍ പുള്‍ ഷോട്ടിനു തുനിഞ്ഞാണ് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇനി മറ്റു ടീമുകളും വരാനിരിക്കുന്ന മല്‍സരങ്ങില്‍ സഞ്ജുവിന്റെ ഇതേ വീക്ക്‌നെസ് മുതലാക്കാന്‍ ശ്രമിക്കുമെന്നതും ഉറപ്പാണ്. പക്ഷെ രാഹുലിലേക്കു വന്നാല്‍ ഈ തരത്തില്‍ എടുത്തു പറയത്തക്ക വീക്ക്‌നെസുകളൊന്നുമില്ലെന്നതാണ് പ്ലസ് പോയിന്റ്‌.

Story first published: Saturday, February 1, 2025, 15:35 [IST]
Other articles published on Feb 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+