For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കെസിഎയെ മാത്രം കുറ്റം പറയരുത്, സഞ്ജുവിന്റെ ഭാഗത്തും തെറ്റ്! അഹങ്കാരം എല്ലാത്തിനും കാരണം

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ അഭിമാനമാണ് സഞ്ജു സാംസണ്‍. സമീപകാലത്തായി മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജു ടി20യില്‍ മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ ലോക റെക്കോഡ് പ്രകടനത്തോടെ അഭിമാനമായി മാറിയിരുന്നു. എന്നാല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു തഴയപ്പെട്ടു. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിലും സഞ്ജു സാംസണിന് ഇടം പിടിക്കാന്‍ സാധിക്കാതെ പോയി.

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ തഴയപ്പെട്ടതിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷനും സഞ്ജുവും തമ്മിലുള്ള അഭിപ്രായ ഭിന്നത മറ നീക്കി പുറത്തുവന്നിരുന്നു. ഏറെ നാളുകളായി ഇരുവര്‍ക്കുമിടയിലുള്ള ഭിന്നതയാണ് ഇപ്പോള്‍ പരസ്യമായി പുറത്ത് എത്തിയിരിക്കുന്നത്. സഞ്ജു സാംസണ്‍ കേരളത്തിന്റെ അഭിമാന താരമാണെങ്കിലും ഈ പരിഗണന കെസിഎ നല്‍കുന്നില്ലെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

ഏറ്റവും ഒടുവിലായി സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയ മുന്‍ പേസറും ലോകകപ്പ് ഹീറോയുമായ ശ്രീശാന്തിനെതിരേ വാര്‍ത്താക്കുറിപ്പടക്കം ഇറക്കി കെസിഎ രംഗത്തെത്തിയിരിക്കുകയാണ്. അഭിപ്രായ ഭിന്നത ശക്തമാകവെ കെസിഎ സഞ്ജു സാംസണെ ശത്രുപക്ഷത്ത് നിര്‍ത്തുന്നത് എന്തിനാണ്? പ്രശ്‌നങ്ങളിലേക്ക് നയിച്ച കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സഞ്ജുവിന്റെ ധിക്കാരപരമായ നിലപാട്

കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള സഞ്ജു സാംസണിന്റെ ഉടക്ക് ഇതാദ്യമായല്ല. സഞ്ജു കരിയര്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഇടക്കിടെ കെസിഎയുമായി ഭിന്നത ഉണ്ടായിട്ടുണ്ട്. സഞ്ജു സാംസണ്‍ അനുവാദമില്ലാതെ ടീം വിട്ടതിന് താരത്തിനെതിരേ അന്ന് അച്ചടക്ക നടപടി എടുത്തിരുന്നു. അന്ന് സഞ്ജുവിന്റെ പിതാവടക്കം കെസിഎ ഭാരവാഹികളുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അദ്ദേഹത്തെ കെസിഎ ആസ്ഥാനത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

കെസിഎയും സഞ്ജുവുമായുള്ള പ്രശ്‌നങ്ങളുടെ പ്രധാന കാരണം ഈഗോയാണ്. സഞ്ജു സാംസണ്‍ സൂപ്പര്‍ താരമെന്ന തലക്കനം കൊണ്ടുനടക്കുന്നുവെന്നാണ് പൊതുവേ കെസിഎ ഭാരവാഹികളുടെ അഭിപ്രായം. കെസിഎയെക്കാള്‍ മുകളിലല്ല താരങ്ങള്‍. കെസിഎയുടെ തീരുമാനങ്ങള്‍ അനുസരിക്കാനും നിയമങ്ങള്‍ പിന്തുടരാനും എല്ലാ താരങ്ങളും തയ്യാറാവേണ്ടതായുണ്ട്. എന്നാല്‍ സഞ്ജു പലപ്പോഴും സഞ്ജുവിന് തോന്നുന്ന പോലെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്.

sanju samson

സഞ്ജുവിന് ഇഷ്ടമുള്ളപ്പോള്‍ കളിക്കുകയും അല്ലാത്തപ്പോള്‍ ടീമില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്യുന്നത് ശരിയായ രീതിയല്ലെന്നും നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാവുന്നില്ലെന്നും കെസിഎ ഭാരവാഹികളോട് ബഹുമാനമില്ലെന്നുമാണ് പ്രധാനമായും അവര്‍ ആരോപിക്കുന്നത്.

ആ തഴയല്‍ ഒരു താക്കീത്

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ നിന്ന് സഞ്ജു സാംസണെ മാറ്റിനിര്‍ത്തിയത് കെസിഎയുടെ തുറന്ന യുദ്ധ പ്രഖ്യാപനമാണ്. താരമാണോ ക്രിക്കറ്റ് അസോസിയേഷനാണോ വലുത് എന്ന ഈഗോ ഇപ്പോഴും ഈ ഭിന്നതക്ക് കാരണമായി തുടരുന്നു. സഞ്ജുവിനോട് കേരളത്തിന്റെ ടീം സെലക്ഷന്‍ ക്യാംപില്‍ പങ്കെടുക്കാന്‍ കെസിഎ അറിയിച്ചതാണ്. എന്നാല്‍ സഞ്ജു ഇതിന് തയ്യാറായില്ല. പങ്കെടുക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്ന് മാത്രം മെയില്‍ ചെയ്യുകയാണ് ചെയ്തത്.

ക്രിക്കറ്റ് അസോസിയേഷന് അര്‍ഹിച്ച മറുപടിയല്ല സഞ്ജു നല്‍കിയത്. എന്തുകൊണ്ട് പങ്കെടുക്കാന്‍ സാധിക്കില്ലെന്നതിന്റെ കാരണം സഞ്ജു നല്‍കിയില്ല. സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനാല്‍ കെസിഎയുടെ നിയമങ്ങള്‍ക്ക് മുകളിലാണെന്ന തോന്നല്‍ ശരിയല്ലെന്നാണ് ഭാരവാഹികളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ഇന്ത്യന്‍ ടീമിലെ മറ്റ് താരങ്ങള്‍ക്ക് പ്രത്യേക പരിഗണന അവരുടെ ക്രിക്കറ്റ് അസോസിയേഷനുകളില്‍ നിന്ന് ലഭിക്കാറുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ കേരളത്തിലെ സാഹചര്യം വിഭിന്നമാണ് സഞ്ജു തിരിച്ചറിയേണ്ടിയിരിക്കുന്നു.

സഞ്ജുവിന്റെ കരിയറിനെ ബാധിക്കും

കെസിഎയുമായുള്ള ഭിന്നത സഞ്ജുവിന്റെ കരിയറിനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യന്‍ ടീമില്‍ സഞ്ജു കളിക്കണമെങ്കില്‍ കെസിഎയുടെ അനുകൂല റിപ്പോര്‍ട്ട് അത്യാവശ്യമാണ്. കെസിഎ സഞ്ജുവിനെതിരേ നിലപാട് കടുപ്പിച്ചാല്‍ അദ്ദേഹത്തെ തഴയാന്‍ ബിസിസി ഐ തയ്യാറാവും. അതുകൊണ്ടുതന്നെ കെസിഎയുമായുള്ള ഭിന്നത അവസാനിപ്പിക്കേണ്ടത് സഞ്ജുവിന്റെ ആവശ്യമാണ്. കേരള ക്രിക്കറ്റിന് നാണക്കേടാവുന്ന ഈ ഭിന്നത വേഗത്തില്‍ തന്നെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

Story first published: Saturday, February 8, 2025, 6:31 [IST]
Other articles published on Feb 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+