Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ ഇന്ത്യയുടെ സിംഹാസനം തെറിച്ചതെങ്ങനെ? ചതിച്ചത് ആ തീരുമാനം... യഥാര്‍ഥ കാരണമറിയാം

ദുബായ്: ഐസിസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ കളിച്ച പരമ്പരകളില്‍ ഇന്ത്യക്കു പരാജയം നേരിട്ടത് ഒന്നില്‍ മാത്രം. ന്യൂസിലാന്‍ഡിനെതിരേ അവസാനമായ കളിച്ച രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലായിരുന്നു ഇത്. എന്നിട്ടും ഇന്ത്യക്കു എന്തുകൊണ്ടാണ് ഐസിസിയുടെ റാങ്കിങില്‍ ഇന്ത്യക്കു ഒന്നാംസ്ഥാനം നഷ്ടമായെന്നതാണ് ആരാധകരുടെ ചോദ്യം. ഇന്ത്യ റാങ്കിങില്‍ പിന്തള്ളപ്പെടാനുള്ള യഥാര്‍ഥ കാരണം എന്താണെന്നു നോക്കാം.

india

2017-18 സീസണ്‍ മുതലുള്ള ടെസ്റ്റ് പരമ്പരകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിസി പുതിയ റാങ്കിങ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ 2016-17 മുതലുള്ള ടെസ്റ്റുകളും പരിഗണിച്ചിരുന്നു. ആ കാലയളവില്‍ 12 ടെസ്റ്റുകള്‍ ജയിച്ച ഇന്ത്യക്കു പരാജയം നേരിട്ടത് ഒന്നില്‍ മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ 2016-17 സീസണിലെ ഫലങ്ങള്‍ ഒഴിവാക്കിയത് ഇന്ത്യയുടെ റാങ്കിങിനെ ബാധിക്കുകയായിരുന്നു. 2016-17ല്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇന്ത്യ ഈ കാലയളവില്‍ കളിച്ച അഞ്ചു ടെസ്റ്റ് പരമ്പരകളിലും വെന്നിക്കൊടി പാറിച്ചിരുന്നു. എന്നാല്‍ ഓസീസ് ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരകളില്‍ തോല്‍വിയേറ്റു വാങ്ങി.

2017-18 മുതല്‍ അവസാനമായി കളിച്ച പരമ്പര വരെ പരിഗണിച്ചപ്പോള്‍ ഇന്ത്യക്കു രണ്ടു റേറ്റിങ് പോയിന്റുകള്‍ നഷ്ടമായി. മറുഭാഗത്ത് ഈ സമയത്തു ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ടീമുകള്‍ക്കു നേട്ടമാവുകയും ചെയ്തു. എട്ടു റേറ്റിങ് പോയിന്റ് ലഭിച്ചതോടെയാണ് ഓസീസ് പുതിയ റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കു കുതിച്ചത്. അഞ്ചു റേറ്റിങ് പോയിന്റ് ലഭിച്ച ന്യൂസിലാന്‍ഡ് രണ്ടാമതെത്തുകയും ചെയ്തു. ഇതോടെ ഇന്ത്യ ഒറ്റയടിക്ക് മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

2016 ഒക്ടോബറിനു ശേഷം ഇതാദ്യമായാണ് ഇന്ത്യക്കു തലപ്പത്തു നിന്നു താഴേക്കു ഇറങ്ങേണ്ടി വന്നത്. 116 പോയിന്റോടെയാണ് പുതിയ റാങ്കിങില്‍ ഓസീസ് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഒരു പോയിന്റ് മാത്രം പിറകിലായി ന്യൂസിലാന്‍ഡ് തൊട്ടുതാഴെയുണ്ട്. 114 പോയിന്റാണ് മൂന്നാമതുള്ള ഇന്ത്യയുടെ സമ്പാദ്യം. പട്ടികയിലെ ആദ്യ മൂന്നു സ്ഥാനക്കാരെ പരിഗണിക്കുമ്പോള്‍ ഓരോരുത്തരും തമ്മിലുള്ള വ്യത്യാസം വെറും ഒരു പോയിന്റ് മാത്രമാണ്. 2003ല്‍ ടെസ്റ്റ് റാങ്കിങ് നിലവില്‍ ശേഷമുള്ള ഏറ്റവും ചെറിയ രണ്ടാമത്തെ പോയിന്റ് വ്യത്യാസം കൂടിയാണിത്.

Story first published: Friday, May 1, 2020, 16:29 [IST]
Other articles published on May 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+