Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സ്മിത്തിന്റെ വീക്ക്‌നെസ് എല്ലാര്‍ക്കുമറിയാം! ഇന്ത്യ അതു മുതലാക്കുന്നില്ല- ഹോഗ്

1

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിനെതിരേ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെ ചോദ്യം ചെയ്ത് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും സ്മിത്ത് സെഞ്ച്വറിയുമായി ഓസീസിന്റെ വിജയശില്‍പ്പിയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ അനായാസം റണ്‍സ് വാരിക്കൂട്ടിയാണ് അദ്ദേഹം ടീമിന്റെ ഹീറോയായത്.

ഷോര്‍ട്ട് ബോള്‍ പന്തുകള്‍ നേരിടുന്നതിലുള്ള സ്മിത്തിന്റെ വീക്ക്‌നെസ് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണെന്നും എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇതു മുതലെടുക്കാന്‍ ശ്രമിക്കുന്നില്ലെന്നും ഹോഗ് ചൂണ്ടിക്കാട്ടി.

സ്മിത്തിന് വെല്ലുവിളിയുയര്‍ത്തിയില്ല

സ്മിത്തിന് വെല്ലുവിളിയുയര്‍ത്തിയില്ല

സ്മിത്ത് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ ഒരിക്കല്‍പ്പോലും അദ്ദേഹത്തിന് വെല്ലുവിളിയുയര്‍ത്തുന്ന തരത്തില്‍ ബൗള്‍ ചെയ്യാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. ഒരു ബൗണ്‍സര്‍ പോലും സ്മിത്തിനെതിരേ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞില്ലെന്നു കാണാം.
ഗുഡ് ലെങ്ത് പന്തുകളും ഫുള്‍ ടോസുകളുമെല്ലാമായിരുന്നു സ്മിത്തിനെതിരേ ഇന്ത്യന്‍ ബൗളര്‍മാര്‍ പരീക്ഷിച്ചത്. എന്തുകൊണ്ടാണ് ഇതെന്നു എനിക്കു മനസ്സിലാവുന്നില്ല. കാരണം സ്മിത്തിന്റെ വീക്ക്‌നെസ് ഷോര്‍ട്ട് ബോളുകളെ നേരിടുന്നതിലാണെന്നും ഹോഗ് തന്റെ യൂട്യൂബ് ചാനലില്‍ ചൂണ്ടിക്കാട്ടി.

പുള്‍ ഷോട്ട് കളിക്കേണ്ടി വരും

പുള്‍ ഷോട്ട് കളിക്കേണ്ടി വരും

ക്രീസില്‍ നടന്നു കൊണ്ട് ബാറ്റ് ചെയ്യുന്ന ശൈലിയാണ് സ്മിത്തിന്റേത്. അതുകൊണ്ടു തന്നെ ഷോര്‍ട്ട് ബോളുകളൊഴികെ മറ്റേതു പന്തെറിഞ്ഞാലും അദ്ദേഹം സമര്‍ഥമായി നേരിടും. ഷോര്‍ട്ട് ബോള്‍ എറിഞ്ഞാല്‍ ക്രീസില്‍ നിന്നയിടത്തു നിന്ന് തന്നെ സ്മിത്തിന് പുള്‍ ഷോട്ടുകള്‍ക്കു ശ്രമിക്കേണ്ടി വരും. ഷോര്‍ട്ട് ബോളുകള്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ബൗളര്‍മാര്‍ പരീക്ഷിച്ചാല്‍ അത് സ്മിത്തിന്റെ താളം തെറ്റിക്കുമെന്നും ഇതിലൂടെ വിക്കറ്റ് ലഭിക്കുമെന്നും ഹോഗ് വിശദമാക്കി.
ആദ്യ ഏകദിനത്തില്‍ ഓസീസ് 375ഉം രണ്ടാം ഏകദിനത്തില്‍ 389ഉം റണ്‍സാണ് വാരിക്കൂട്ടിയത്. സ്മിത്തിന്റെ വെടിക്കെട്ട് സെഞ്ച്വറിയായിരുന്നു ഓസീസ് ഇന്നിങ്‌സിനു അടിത്തറയിട്ടത്.

മാക്‌സ്വെല്ലിനെതിരേയും മോശം ബൗളിങ്

മാക്‌സ്വെല്ലിനെതിരേയും മോശം ബൗളിങ്

സ്മിത്തിനെതിരേ മാത്രമല്ല ഗ്ലെന്‍ മാക്‌സ്വെല്ലിനെതിരേയും ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം നിരാശാജനകമായിരുന്നുവെന്നു ഹോഗ് വിലയിരുത്തി. മാക്‌സ്വെല്ലിനെതിരേ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടുതലും യോര്‍ക്കറുകളാണ് പരീക്ഷിച്ചത്. ഇതാണ് അദ്ദേഹത്തെ റിവേഴ്‌സ് സ്വീപ്പുകള്‍ അനായാസം നേടാന്‍ സഹായിച്ചത്.
സ്മിത്തിനെപ്പോലെ തന്നെ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ കളിക്കുന്നതാണ് മാക്‌സ്വെല്ലിനും കടുപ്പം. പക്ഷെ ഇന്ത്യന്‍ ബൗളര്‍മാര്‍ അദ്ദേഹത്തിന്റെ ഈ വീക്ക്‌നെസിന് അനുസരിച്ച് ബൗള്‍ ചെയ്തില്ലെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച കാന്‍ബെറയിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാനത്തെ മല്‍സരം. ന്യൂസിലാന്‍ഡിനെതിരേ കളിച്ച തൊട്ടുമുമ്പത്തെ പരമ്പരയില്‍ 0-3ന് തൂത്തുവാരപ്പെട്ട ഇന്ത്യ മറ്റൊരു നാണക്കേട് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഇറങ്ങുക.

Story first published: Tuesday, December 1, 2020, 15:55 [IST]
Other articles published on Dec 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+