Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ടെസ്റ്റില്‍ വട്ടം കറങ്ങുന്ന ഇന്ത്യ! കാരണമെന്ത്? അറിയാം

ഒരു സമയത്തു ലോക ക്രിക്കറ്റില്‍ സ്പിന്നര്‍മാരെ നേരിടുന്നതില്‍ ഏറ്റവും മികവ് പുലര്‍ത്തിയ ടീമുകളിലൊന്നായിരുന്നു ഇന്ത്യ. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ പതറിയാലും സ്പിന്നര്‍മാര്‍ക്കു മുന്നില്‍ നാട്ടിലോ, വിദേശത്തോ ഇന്ത്യ വിറച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ അടിമുടി മാറിയിരിക്കുകയാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്നര്‍മാര്‍ക്കെതിരേയും മുട്ടിടിക്കുന്നതാണ് നമുക്കു കാണാന്‍ സാധിക്കുക. പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റില്‍ നാട്ടിലെ പിച്ചുകളില്‍പ്പോലും എതിര്‍ ടീം സ്പിന്നര്‍മാര്‍ക്കു മുന്നില്‍ വട്ടം കറങ്ങുകയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍.

എന്തുകൊണ്ടാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭൂരിഭാഗം ബാറ്റര്‍മാരും സ്പിന്‍ ബൗളര്‍മാരെ നേരിടുമ്പോള്‍ ഇത്ര മാത്രം വിഷമിക്കുന്നത്? ഇതിന്റെ പ്രധാനപ്പെട്ട ചില കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം. നിശ്ചിത ഓവര്‍ ക്രിക്കറ്റിനെ അമിതമായി ആശ്രിക്കുന്നുവെന്നതാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനപ്പെട്ട പ്രശ്‌നം. ടി20 ക്രിക്കറ്റിന്റെ വളര്‍ച്ചയോടെ ഇന്ത്യയടക്കം ഭൂരിഭാഗം രാജ്യങ്ങളും ടെസ്റ്റ് ക്രിക്കറ്റിനെ മറന്ന മട്ടാണ്.

ROHIT SHARMA

ടി20 ക്രിക്കറ്റിലെ ഒഴിച്ചുകൂടാനാവാത്ത കാര്യമെന്നു പറയപ്പെടുന്ന പവര്‍ ഹിറ്റിങിലാണ് ബാറ്റര്‍മാരെല്ലാം ഇപ്പോള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഈ കാരണത്താല്‍ തന്നെ ടേണിങ് പിച്ചുകളില്‍ എങ്ങനെ സ്പിന്നര്‍മാരെ നേരിടാമെന്നതില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നില്ല. അതിവേഗത്തിലുള്ള, അഗ്രസീവ് ഷോട്ടുകള്‍ സ്പിന്നര്‍മാര്‍ക്കെതിരേയും അവര്‍ കളിക്കാന്‍ ശ്രമിക്കുകയും ഇതു വിക്കറ്റ് വീഴാന്‍ വഴിയൊരുക്കുകയും ചെയ്യുന്നു.

പരമ്പരാഗത രീതിയായ കാലുകള്‍ ഉപയോഗിച്ച് ഷോട്ടുകള്‍ കളിക്കാനോ, സോഫ്റ്റ് ഹാന്റ് ഉപയോഗിച്ച് സ്പിന്നര്‍മാരെ മെരുക്കാനോ ഇന്ത്യയുടെ ബാറ്റര്‍മാര്‍ ഇപ്പോള്‍ ശ്രമിക്കുന്നില്ല. ഇതു കാരണം സ്പിന്‍ ബൗളിങിനെതിരേയുള്ള അവരുടെ കഴിവും കുറഞ്ഞിരിക്കുകയാണ്.

ആഭ്യന്ത്രര ക്രിക്കറ്റിലെ സ്പിന്‍ ബൗളിങിന്റെ നിലവാരം കുറഞ്ഞതാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു തിരിച്ചടിയാവുന്ന രണ്ടാമത്തെ കാര്യം. മുമ്പത്തേതു പോലെ ആഭ്യന്തര ക്രിക്കറ്റില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സ്പിന്നര്‍മാര്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ലെന്നു കാണാം. നേരത്തേ അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, എറാപ്പള്ളി പ്രസന്ന തുടങ്ങിയ ഇതിഹാസ സ്പിന്നര്‍മാര്‍ക്കെതിരേ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു അവസരമുണ്ടായിരുന്നു.

പക്ഷെ ഇവരുടെ ഏഴയലത്തു പോലുമെത്താന്‍ ശേഷിയുള്ള ഒരു സ്പിന്നറെപ്പോലും ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. ഈ കാരണത്താല്‍ തന്നെ ഉയര്‍ന്ന നിലവാരമുള്ള സ്പിന്‍ ബൗിങിനെതിരേ നമ്മുടെ ബാറ്റര്‍മാര്‍ പരീക്ഷിക്കപ്പെടുകയും ചെയ്യുന്നില്ല. ഈ അനുഭവസമ്പത്തില്ലായ്മ ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ ഇവരെ സാരമായി ബാധിക്കുകയും ചെയ്യുന്നതായി കാണാന്‍ സാധിക്കും.

VIRAT KOHLI

പിച്ച് സാഹചര്യങ്ങളാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്‍ ബൗളിങിനെതിരേ ടെസ്റ്റില്‍ വിയര്‍ക്കാനുള്ള മൂന്നാമത്തെ കാരണം. ഇന്ത്യന്‍ പിച്ചുകള്‍ സാധാരണയായി സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതാണ്. പക്ഷെ പിച്ചില്‍ മറ്റു രാജ്യങ്ങളിലേതു പോലെ വൈവിധ്യമോ, അപ്രവചനീയതയോ ഇല്ലാത്തതു കാരണം ഇന്ത്യന്‍ ബാറ്റര്‍മാര്‍ ടെസ്റ്റില്‍ വിഷമിക്കുകയും ചെയ്യുന്നു. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പരീക്ഷിക്കപ്പെടുന്നില്ല എന്നാണ് ഇതിന്റെയര്‍ഥം.

ബാറ്റിങ് ടെക്‌നിക്കില്‍ ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നതാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്‍ ബൗളിങിനെതിരേ വട്ടം കറങ്ങാനുള്ള നാലാമത്തെ കാരണമായി പറയാവുന്നത്. സ്പിന്നര്‍മാരെ ഫലപ്രദമായി നേരിടണമെങ്കില്‍ വളരെ മികച്ചൊരു ബാറ്റിങ് ടെക്‌നിക്ക് ഒരു താരത്തിനു ആവശ്യമാണ്.

കാലുകള്‍ ഫലപ്രദമായി ഉപയോഗിച്ച് ഷോട്ടുകള്‍ കളിക്കാനും നന്നായി പ്രതിരോധിക്കാനുമെല്ലാം ബാറ്റര്‍മാര്‍ പ്രാവീണ്യം നേടിയെടുക്കണം. പക്ഷെ പവര്‍ ഹിറ്റിങില്‍ അമിതമായി ശ്രദ്ധിക്കുന്നതും ആഭ്യന്തര ക്രിക്കറ്റിലെ മികച്ച സ്പിന്നര്‍മാരുടെ അഭാവവുമെല്ലാം കാരണം ഇന്ത്യന്‍ താരങ്ങള്‍ ബാറ്റിങ് ടെക്‌നിക്കില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ല.

Story first published: Thursday, February 1, 2024, 14:46 [IST]
Other articles published on Feb 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+