Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ മുട്ടിടിക്കുന്ന ടീം ഇന്ത്യ, പ്രശ്‌നമെന്ത്? ചൂണ്ടിക്കാട്ടി സൗത്തി

ടീം ഇന്ത്യയെ സംബന്ധിച്ച് കുറച്ചുകാലമായി ഏറ്റവും വലിയ പേടിസ്വപ്‌നമാണ് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍. എതിര്‍ ടീമുകളിലെ മികച്ച ഇടംകൈയന്‍ പേസര്‍മാര്‍ക്കു മുന്നില്‍ പലപ്പോഴും ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിയുന്നത് പതിവുകാഴ്ചയാണ്. ലോകകപ്പുള്‍പ്പെടെയുള്ള വമ്പന്‍ ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യയെ അലട്ടിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ തലവേദനയും ഇതു തന്നെ.

യഥാര്‍ഥത്തില്‍ എന്താണ് ഇടംകൈയന്‍ പേസര്‍മാര്‍ ഇന്ത്യക്കു ഇത്രയുമധികം വെല്ലുവിളി സൃഷ്ടിക്കാനുള്ള പ്രധാന കാരണം. ഇതേക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ടിം സൗത്തി. നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന രണ്ടു ഇടംകൈയന്‍ പേസര്‍മാര്‍ പാകിസ്താന്റെ ഷഹീന്‍ അഫ്രീഡിയും ന്യൂസിലാന്‍ഡിന്റെ ടിം സൗത്തിയുമാണ്.

SOUTHEE BOULT

നേരത്തേ മുഖാമുഖം വന്നപ്പോഴെല്ലാം ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്കു ഏറ്റവുമധികം കുഴപ്പങ്ങള്‍ സൃഷ്ടിച്ച ബൗളര്‍മാര്‍ കൂടിയായിരുന്നു ഇരുവരും. ഇവരില്‍ ഷഹീനെതിരേ ലോകകപ്പില്‍ മാത്രമല്ല അടുത്തയാഴ്ച ആരംഭിക്കുന്ന ഏഷ്യാ കപ്പിലും ഇന്ത്യ നേര്‍ക്കുനേര്‍ വരികയാണ്.

മുംബൈയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ അതിഥിയായി വന്നപ്പോഴായിരുന്നു ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ ഇന്ത്യയുടെ വീക്ക്‌നെസിനെക്കുറിച്ച് ടിം സൗത്തി സംസാരിച്ചത്. എന്തുകൊണ്ടാണ് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യ പതറുന്നതെന്നു എനിക്കറിയില്ല. പക്ഷെ ടീമില്‍ ഒരു ഇടംകൈയന്‍ ഫാസ്റ്റ് ബൗളറുള്ളത് എല്ലായ്‌പ്പോഴും മുതല്‍ക്കൂട്ടാണ്. കാരണം പലരും ഇടംകൈയന്‍മാരെ അധികം നേരിടാറില്ലെന്നും സൗത്തി നിരീക്ഷിച്ചു.

ഷഹീന്‍ അഫ്രീഡിയും ട്രെന്റ് ബോള്‍ക്കും വളരെ നിലവാരമുള്ള ലോകോത്തര ഇടംകൈയന്‍ പേസര്‍മാരാണ്. വര്‍ഷങ്ങളായി ഒരുപാട് താരങ്ങള്‍ക്കു തലവേദ സൃഷ്ടിച്ചിട്ടുള്ള ബൗളര്‍മാര്‍ കൂടിയാണ് ഇരുവരും. ഇന്ത്യയെ സംബന്ധിച്ച് അവര്‍ രണ്ടു പേരും അത്ര വലിയ പ്രശ്‌നമാണെന്നു ഞാന്‍ കരുതുന്നില്ല.

INDIAN TEAM

ഇന്ത്യന്‍ കളിക്കാര്‍ ലോകോത്തര താരങ്ങളാണെന്നു എനിക്കുറപ്പാണ്. തങ്ങള്‍ക്കെതിരേ വരുന്ന എതിര്‍ ടീമിലെ മികച്ച ബൗളര്‍മാര്‍ക്കെതിരേ വളരെ നല്ലൊരു ഗെയിം പ്ലാന്‍ ഇന്ത്യക്ക് ഉണ്ടായിരിക്കുമെന്നും സൗത്തി ചൂണ്ടിക്കാട്ടി.

ഐസിസിയുടെ ഏകദിന ലോകകപ്പിനു മുമ്പുള്ള വളരെ നല്ല തയ്യാറെടുപ്പായിരിക്കും ഇന്ത്യന്‍ ടീമിനു നടക്കാനിരിക്കുന്ന ഏഷ്യാ കപ്പെന്നു അദ്ദേഹം വിലയിരുത്തി. ലോകകപ്പിനു മുന്നോടിയായി കഴിയുന്നത്രയും മല്‍സരങ്ങളില്‍ ഒരുമിച്ച് കളിക്കാന്‍ തന്നെയായിരിക്കും നിങ്ങളെല്ലാം ആഗ്രഹിക്കുകയെന്നു ഞാന്‍ കരുതുന്നു.

നിങ്ങള്‍ ഏഷ്യാ കപ്പിലേക്കു നോക്കൂ, നിങ്ങളുടെ ടീം ഒരുമിച്ച് നില്‍ക്കാനും കളിക്കാനും ഇതിനേക്കാള്‍ നല്ല മറ്റേത് സ്ഥലമാണുള്ളത്? ഇന്ത്യന്‍ ടീമിന്റെ വലിയൊരു തയ്യാറെടുപ്പിന്റെ ഭാഗമായി ഇത്തവണത്തെ ഏഷ്യാ കപ്പ് മാറുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായും സൗത്തി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, August 23, 2023, 21:57 [IST]
Other articles published on Aug 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+