Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫിയില്‍ റിഷഭ് വേണ്ട, ഇന്ത്യക്ക് സഞ്ജുവും രാഹുലും ബെസ്റ്റ്! കാരണങ്ങള്‍ ഇതാ

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള പടയൊരുക്കത്തിലേക്ക് ടീമുകളെല്ലാം കടന്നിരിക്കുകയാണ്. വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റ് എന്ന നിലയില്‍ എല്ലാവരും വലിയ പ്രാധാന്യത്തോടെയാണ് ചാമ്പ്യന്‍സ് ട്രോഫിയെ കാണുന്നത്. പാകിസ്താനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പാകിസ്താനില്‍ ഇന്ത്യ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ വേദി മാറ്റാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

ഐസിസിയുടെ തലപ്പത്തേക്ക് ജയ് ഷാ എത്തിയതിനാല്‍ ഇനി ഇന്ത്യക്ക് അനുകൂലമായിത്തന്നെയാവും തീരുമാനങ്ങളെന്ന് പറയാം. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഇപ്പോള്‍ തന്നെ ടൂര്‍ണമെന്റ് മുന്നില്‍ക്കണ്ടുള്ള പടയൊരുക്കം നടത്തേണ്ടതായുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇന്ത്യ ആരെ പരിഗണിക്കുമെന്നത് വലിയ ചോദ്യമാണ്. അവസരം തേടി നിരവധി കീപ്പര്‍മാരാണ് കാത്തിരിക്കുന്നത്.

സഞ്ജു ഒന്നാം നമ്പര്‍ കീപ്പര്‍

സഞ്ജു സാംസണെ ഇന്ത്യ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കാനാണ് സാധ്യത. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ സഞ്ജുവിനെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചേക്കും. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷം സഞ്ജുവിന് വലിയ പിന്തുണയാണ് നല്‍കുന്നത്. ടി20യില്‍ പ്രധാന വിക്കറ്റ് കീപ്പര്‍ റോളില്‍ സഞ്ജുവിനെയാണ് ഗംഭീര്‍ കൂടുതല്‍ പരിഗണിക്കുന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലും സഞ്ജുവാണ് പ്രധാന കീപ്പര്‍.

ടി20ക്ക് പുറമെ ഏകദിനത്തിലും സഞ്ജുവിന് വിളി നല്‍കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. 16 ഏകദിനം കളിച്ച സഞ്ജു 56.67 ശരാശരിയില്‍ 510 റണ്‍സാണ് നേടിയത്. ഇതില്‍ ദക്ഷിണാഫ്രിക്കയില്‍ നേടിയ സെഞ്ച്വറിയും ഉള്‍പ്പെടും. മൂന്ന് അര്‍ധ സെഞ്ച്വറികളും സഞ്ജുവിന് അവകാശപ്പെടാനാവും. ശ്രേയസ് അയ്യരും, സൂര്യകുമാര്‍ യാദവുമെല്ലാം നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ ഏകദിനത്തിലെ നാലാം നമ്പര്‍ സഞ്ജുവിന് നല്‍കാവുന്നതാണ്.

kl rahul gautam gambhir

രാഹുല്‍ ബാക്കപ്പ് കീപ്പറാവണം

ഇന്ത്യക്ക് കെ എല്‍ രാഹുലിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി പരിഗണിക്കാം. രാഹുല്‍ പ്ലേയിങ് 11ല്‍ സീറ്റുറപ്പുള്ള താരമാണ്. മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തനാണ് രാഹുല്‍. ഗൗതം ഗംഭീറും മധ്യനിരയില്‍ രാഹുലിനെ പിന്തുണക്കാനാണ് സാധ്യത. എന്നാല്‍ രാഹുലിനെ പ്രധാന കീപ്പറാക്കുകയെന്നത് അല്‍പ്പം പ്രയാസമാണ്. വിക്കറ്റിന് പിന്നില്‍ ഭേദപ്പെട്ട പ്രകടനം നടത്തുമെങ്കിലും അത് അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

വലിയ ടൂര്‍ണമെന്റുകള്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് രാഹുല്‍. അതുകൊണ്ടുതന്നെ രാഹുലിനെ ഇന്ത്യ അഞ്ചാം നമ്പറില്‍ കളിപ്പിക്കുമെന്നുറപ്പാണ്. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇന്ത്യക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത താരമാണ് രാഹുലെന്ന് നിസംശയം പറയാം. രാഹുല്‍ ഉള്ളപ്പോള്‍ ഇന്ത്യക്ക് മറ്റൊരു ബാക്കപ്പ് കീപ്പറെ പരിഗണിക്കേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ ഇന്ത്യ സഞ്ജുവിനേയും രാഹുലിനേയും കീപ്പര്‍മാരായി പരിഗണിക്കുന്നതാണ് നല്ലത്.

റിഷഭും ഇഷാനും വേണ്ട

റിഷഭ് പന്തിനെ ഇന്ത്യ വിക്കറ്റ് കീപ്പറായി ഏകദിനത്തില്‍ പരിഗണിക്കേണ്ട. ടെസ്റ്റില്‍ മാത്രമായി റിഷഭിനെ കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ പദ്ധതി. ഇക്കാര്യം ഗംഭീറടക്കം സൂചന നല്‍കിയിട്ടുള്ളതാണ്. റിഷഭ് ഏകദിനത്തില്‍ ഒരു സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും തുടര്‍ച്ചയായി മികവ് കാട്ടുന്ന താരമല്ല. സ്ഥിരത താരത്തെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ റിഷഭ് പന്തിനെ ഏകദിനത്തിലേക്ക് പിന്തുണക്കേണ്ട.

ഇഷാന്‍ കിഷന്‍ ഓപ്പണര്‍ റോളില്‍ കളിക്കുന്ന താരമാണ്. നിലവില്‍ ഇന്ത്യക്ക് ഓപ്പണര്‍മാരായി മികച്ച താരങ്ങളുള്ളതിനാല്‍ ഇഷാനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. ഇഷാനെ ടെസ്റ്റിലേക്ക് ബാക്കപ്പ് കീപ്പറായി വളര്‍ത്താനാവും ഗംഭീര്‍ കൂടുതല്‍ താല്‍പര്യം കാട്ടുക.

Story first published: Wednesday, October 2, 2024, 11:05 [IST]
Other articles published on Oct 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+