Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഫ്‌ളോപ്പിലും റിഷഭിന് തുടര്‍ അവസരം, ഇനി സഞ്ജുവിന്റെ ഊഴം; പരിഗണിച്ചാല്‍ മിന്നും

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വി എല്ലാവരുടേയും ചര്‍ച്ചാ വിഷയമാണ്. പെര്‍ത്തില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റിന്റെ തോല്‍വിയാണ് നേരിട്ടത്. പിങ്ക് ബോള്‍ ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മോഹങ്ങള്‍ക്കും തിരിച്ചടി ലഭിച്ചിരിക്കുകയാണ്. പിങ്ക് ബോള്‍ ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിയുടെ കാരണങ്ങള്‍ പലതാണ്.

രോഹിത് ശര്‍മയുടെ മോശം ക്യാപ്റ്റന്‍സിയും സീനിയര്‍ താരങ്ങള്‍ ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാത്തതും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായെന്ന് പറയാം. ജസ്പ്രീത് ബുംറ ബൗളിങ്ങില്‍ മിന്നിച്ചെങ്കിലും മികച്ച പിന്തുണ ലഭിച്ചില്ല. പിങ്ക് ബോള്‍ ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിയുടെ പേരില്‍ പല താരങ്ങളും വിമര്‍ശനം കേള്‍ക്കുന്നുണ്ട്. ഇതില്‍ അധികമാരും ചര്‍ച്ച ചെയ്യാത്ത പേരുകളിലൊന്നാണ് റിഷഭ് പന്തിന്റേത്. കഴിഞ്ഞ രണ്ട് തവണയും ഓസീസില്‍ മിന്നിച്ചവനാണ് റിഷഭ് പന്ത്.

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര മികച്ച രീതിയിലല്ല. റിഷഭിന്റെ മോശം പ്രകടവും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്ന് പറയാം. റിഷഭ് നിരാശപ്പെടുത്തുമ്പോഴും തുടര്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ സഞ്ജു സാംസണിനും ഇഷാന്‍ കിഷനുമൊന്നും അവസരം ലഭിക്കുന്നില്ല. ഇത് അനീതിയാണെന്ന് പറയാം.

റിഷഭ് വരുത്തിയത് നിരവധി പിഴവുകള്‍

വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് നിരവധി പിഴവുകളാണ് ആദ്യ രണ്ട് ടെസ്റ്റിലും വരുത്തിയത്. വിക്കറ്റിന് പിന്നില്‍ റിഷഭ് അനാവശ്യ ശ്രമങ്ങള്‍ നടത്തി ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. രോഹിത് ശര്‍മക്ക് ലഭിക്കേണ്ട അനായാസ ക്യാച്ചാണ് റിഷഭിന്റെ ഇടപെടല്‍ മൂലം നഷ്ടമായത്. ടെസ്റ്റില്‍ ഒരു ചെറിയ പിഴവിന് പോലും വലിയ വില നല്‍കേണ്ടി വരും. ഈ സാഹചര്യത്തിലാണ് നിര്‍ണ്ണായക റോളിലെത്തിയ റിഷഭ് ഇത്രയും ഗുരുതര പിഴവുകള്‍ വരുത്തിയത്.

ഉത്തരവാദിത്തം കാട്ടി മത്സരത്തിന്റെ സാഹചര്യം മനസിലാക്കി കളിക്കാന്‍ റിഷഭ് തയ്യാറാവുന്നില്ല. ആദ്യ മത്സരത്തില്‍ നതാന്‍ ലിയോണെ ക്രീസില്‍ നിന്ന് കയറിക്കളിച്ച് സ്റ്റംപിങ്ങിലൂടെയാണ് റിഷഭ് മടങ്ങിയത്. അനാവശ്യമായി റണ്‍സിന് ശ്രമിച്ച് തന്റെ വിക്കറ്റിന് യാതൊരു വിലയും കൊടുക്കാത്ത നിലയിലാണ് റിഷഭ് കളിക്കുന്നത്. നാല് ഇന്നിങ്‌സില്‍ നിന്ന് അദ്ദേഹം ആകെ നേടിയത് 87 റണ്‍സാണ്.

21 ശരാശരിയിലാണ് പ്രകടനം. റിഷഭിന്റെ ടെസ്റ്റ് സീറ്റിന് ആരും വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്ന ആത്മവിശ്വാസം റിഷഭിനുണ്ട്. എന്തൊക്കെ പിഴവുകള്‍ ഉണ്ടായാലും എല്ലാവരും റിഷഭിനെ പിന്തുണക്കും. പ്രതിഭയുള്ളവനാണെങ്കിലും സമീപകാലത്ത് അലസത കൂടിയിട്ടുണ്ടെന്ന് തന്നെ പറയാം.

sanju samson

സഞ്ജുവിന് അവസരം നല്‍കൂ

സഞ്ജു സാംസണിനെ ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ശരിയായ രീതിയല്ല. റിഷഭിന് ഫ്‌ളോപ്പായിരിക്കുന്ന സമയത്തും തുടര്‍ അവസരങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ഇത്തരമൊരു പിന്തുണയോ അവസരമോ സഞ്ജുവിന് ലഭിക്കുന്നില്ല. റിഷഭ് പന്ത് ടെസ്റ്റില്‍ പകരക്കാരനില്ലെന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്. ടീം മാനേജ്‌മെന്റും പരിശീലകരും ഇതിന് പിന്തുണ നല്‍കുകയും ചെയ്യുന്നു. റിഷഭിന് പകരം സഞ്ജുവിന് ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും അവസരം നല്‍കണം.

സഞ്ജുവിനെ ടെസ്റ്റിലേക്ക് പരിഗണിക്കുമെന്ന സൂചന ഗൗതം ഗംഭീര്‍ നല്‍കിയിരുന്നെങ്കിലും ഇത് നടപ്പിലായിട്ടില്ല. റിഷഭിനെ വീണ്ടും ഫോമിലേക്ക് കൊണ്ടുവരാന്‍ ശക്തനായൊരു എതിരാളി വളര്‍ന്നുവരേണ്ടതായുണ്ട്. ഇതിന് ഏറ്റവും അനുയോജ്യന്‍ സഞ്ജു സാംസണാണെന്ന് പറയാം. സമീപകാലത്തായി മികച്ച ഫോമിലാണ് സഞ്ജു കളിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ രണ്ട് സെഞ്ച്വറിയടക്കം നേടി മിന്നിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. സെന രാജ്യത്ത് തനിക്ക് മികവ് കാട്ടാനാവുമെന്ന് നേരത്തെ തന്നെ തെളിയിച്ച സഞ്ജുവിന് വിദേശ ടെസ്റ്റ് പര്യടനങ്ങളില്‍ അവസരം നല്‍കാവുന്നതാണ്.

റിഷഭിന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകം

ഇനിയുള്ള മൂന്ന് മത്സരത്തിലും ഇന്ത്യക്ക് ജയിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അല്ലാത്ത പക്ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റ് നഷ്ടമായേക്കും. ഈ സാഹചര്യത്തില്‍ റിഷഭിന് ഇനിയുള്ള മൂന്ന് മത്സരങ്ങളിലും ബാറ്റിങ്ങില്‍ തിളങ്ങേണ്ടതായുണ്ട്. ഒപ്പം വിക്കറ്റ് കീപ്പറെന്ന നിലയിലും താരത്തിന് മിന്നിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം റിഷഭിന് കാര്യങ്ങള്‍ കടുപ്പമായേക്കും. എന്നാല്‍ റിഷഭിന് ലഭിക്കുന്ന അമിത പരിഗണന ഇന്ത്യന്‍ ടീമിനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Monday, December 9, 2024, 15:09 [IST]
Other articles published on Dec 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+