
കോലിക്കു പകരം പുതിയ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് തന്നെ ടെസ്റ്റിലും ഈ റോള്‍ ഏറ്റെടുക്കുമെന്നു നേരത്തേ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. സുനില്‍ ഗവാസ്‌കറടക്കം പലരും ഹിറ്റ്മാനെ ടെസ്റ്റ് നായകനാക്കുന്നതിന് എതിരുമായിരുന്നു. അദ്ദേഹത്തെ ടെസ്റ്റ് നായകനാക്കിയ തീരുമാനം ഇന്ത്യക്കു തിരിച്ചടിയായി മാറിയേക്കും. ഇതിന്റെ പ്രധാനപ്പട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം

ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍
മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ രോഹിത് ശര്‍മ വളരെ പിന്നിലാണ്. ഇടയ്ക്കിടെ പരിക്കേല്‍ക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. ഈ കാരണത്താല്‍ പല പരമ്പരകളും രോഹിത്തിന് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാല്‍പേശിയിലെ പരിക്കുകള്‍ അദ്ദേഹത്തെ തുടര്‍ച്ചയായി വലയ്ക്കുകയാണ്.
സമീപകാലത്തെ ചരിത്രമെടുത്താല്‍ 2020-21ലെ ഓസ്ട്രലേിയന്‍ പര്യടനത്തിലെ രണ്ടു ടെസ്റ്റുകളാണ് പരിക്കു കാരണം രോഹിത്തിനു നഷ്ടമായത്. മൂന്നാമത്തെ ടെസ്‌സ്റ്റിലാണ് അദ്ദേഹം ടീമില്‍ തിരിച്ചെത്തിയത്. മാത്രമല്ല ഓസീസുമായുള്ള നിശ്ചിത ഓവര്‍ പരമ്പരയും ഹിറ്റ്മാനു നഷ്ടായിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ ഈ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് തകര്‍പ്പന്‍ ഫോമിലായിരുന്നു രോഹിത് ശര്‍മ. ആദ്യ രണ്ടു ടെസ്റ്റുകളിലുമ അദ്ദേഹത്തെ ടീം മിസ്സ് ചെയ്യുകയും ചെയ്തു. ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ വെറും 36 റണ്‍സിന് ഓള്‍ഔട്ടായി നാണംകെട്ടിരുന്നു.

ഓസീസ് പര്യടനത്തിനു ശേഷം ഏറ്റവും അവസാനമായി കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനവും രോഹിത് ശര്‍മയ്ക്കു പൂര്‍ണമായി നഷ്ടമായി. ഇതോടെ മൂന്നു ടെസ്റ്റുകളുടെയും ഏകദിനങ്ങളുടെയും പരമ്പരകളില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം ജയിച്ച ശേഷമാണ് ഇന്ത്യ 1-2നു തോല്‍വിയിലേക്കു വീണത്. പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ 0-3നു തൂതൂത്തുവാരപ്പെടുകയും ചെ്തു. സൗത്താഫ്രിക്കയിലേക്കു പുറപ്പെടുന്നതിനു മുമ്പാണ് പരിശീലനത്തിനിടെ രോഹിത്തിന്റെ കാല്‍പ്പേശിക്കു പരിക്കേല്‍ക്കുന്നത്.

ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഏകദിന പരമ്പരയില്‍ രോഹിത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ നിശ്ചിത സമയത്ത് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ അദ്ദേഹത്തിനായില്ല. ഇതോടെ ഏകദിന പരമ്പരയിലേക്കും ഹിറ്റ്മാന്‍ പരിഗണിക്കപ്പെട്ടില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്ഥിരം ക്യാപ്റ്റനായ ശേഷം രോഹിത് ആദ്യമായി ഇന്ത്യയെ നയിക്കേണ്ടിയിരുന്ന ഏകദിന പരമ്പര കൂടിയായിരുന്നു ഇത്. രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി ദുരന്തമായി മാറിയതോടെ ടീം നാണംകെടുകയും ചെയ്തു.

ജോലി ഭാരം കൂടും
ടെസ്റ്റ് ടീമിന്റെയും ക്യാപ്റ്റനായി മാറിയയതോടെ രോഹിത് ശര്‍മയുടെ ജോലി ഭാരവും ഇരട്ടിയായി മാറിയിരിക്കുകയാണ്. ഇതു അദ്ദേഹത്തെ ശാരീരികമായി മാത്രമല്ല മാനസികമായും ബാധിക്കാനിടയുണ്ട്. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിനെ നയിക്കുന്നതിനൊപ്പം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സിയും രോഹിത്തിനുണ്ട്.
ഈ ജോലിഭാരം രോഹിത് എങ്ങനെ കകൈകാര്യം ചെയ്യുമെന്നതാണ് ചോദ്യം.

കാരണം വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്കു വന്നാല്‍ ഐസിസിയുടെ ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കുകയാണ്. അതിനു വേണ്ടി ടീമിനെ അദ്ദേഹത്തിനു തയ്യാറാക്കി നിര്‍ത്തേണ്ടതുണ്ട്. കൂടാതെ അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനായും ടീമിനെ ഒരുക്കേണ്ടത് ഹിറ്റ്മാനാണ്. ഇതിനിടെ ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ മുംബൈയെ കിരീടത്തിലേക്കു നയിക്കുകയെന്ന ഉത്തരവാദിത്വവും രോഹിത്തിനു മുന്നിലുണ്ട്. ഇവയ്ക്കിടെയാണ് ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയായ ടെസ്റ്റിലും അദ്ദേഹം ടീമിന്റെ നായകനായിരിക്കുന്നത്.

പ്രായം തിരിച്ചടിയായേക്കും
പ്രായമാണ് രോഹിത് ശര്‍മയ്ക്കു തിരിച്ചടിയാവുന്ന മറ്റൊരു ഘടകം. കുറച്ചു മാസങ്ങള്‍ക്കകം അദ്ദേഹത്തിനു 35 വയസ്സ് പൂര്‍ത്തിയാവും. ഇനി രണ്ടോ, മൂന്നോ വര്‍ഷം കൂടി മാത്രമേ ഹിറ്റ്മാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരാനിടയുള്ളൂ. ഇതിനിടെയാണ് അദ്ദേഹത്തിനു ടെസ്റ്റ് ക്യാപ്റ്റന്‍സി കൂടി നല്‍കിയിരിക്കുന്നത്. ടീമിനെ നയിക്കാന്‍ കുറഞ്ഞ സമയം മാത്രമേ ഇനി ഹിറ്റ്മാന് മുന്നിലുള്ളൂ. അതുകൊണ്ടു തന്നെ ദീര്‍ഘകാലത്തേക്കു നോക്കിയാല്‍ രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റനാക്കിയത് ശരിയായില്ലെന്നു തന്നെ മനസ്സിലാക്കാന്‍ സാധിക്കും.

രോഹിത്തിനു പകരം ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ സാധിക്കുന്ന ഒരാളെയായിരുന്നു ഇന്ത്യയുടെ നായകനാക്കേണ്ടിയിരുന്നത്. ഹിറ്റ്മാന് കീഴില്‍ ടെസ്റ്റിലും ഇന്ത്യ വിജയങ്ങള്‍ തുടര്‍ന്നേക്കാം. പക്ഷെ അദ്ദേഹം പെട്ടെന്നു സ്ഥാനൊഴിയുകയോ, വിരമിക്കുകയോ ചെയ്താല്‍ പുതുതായി ചുമതലയേറ്റെടുക്കുന്നയാള്‍ക്കു ടീമിനെ തന്റെ ട്രാക്കിലേക്കു കൊണ്ടു വരികയെന്നതു ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. മാത്രമല്ല അതിനു കൂടുതല്‍ സമയവും പുതിയ നായകനു ആവശ്യമായി വന്നേക്കാം.


Click it and Unblock the Notifications











