Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2019ലെ ലോകകപ്പില്‍ ഇന്ത്യ എന്തുകൊണ്ട് തോറ്റു ? പ്രശ്‌നം നാലാം നമ്പറില്‍, ചൂണ്ടിക്കാട്ടി യുവി

1

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ പ്രതീക്ഷ നല്‍കുകയും എന്നാല്‍ സെമിയില്‍ എല്ലാ പ്രതീക്ഷകളും അവസാനിക്കുകയും ചെയ്ത ലോകകപ്പാണ് 2019ലേത്. ഇംഗ്ലണ്ട് വേദിയായ ലോകകപ്പില്‍ ഇന്ത്യ ചരിത്ര കുതിപ്പാണ് നടത്തിയതെങ്കിലും സെമിയില്‍ ന്യൂസീലന്‍ഡിനോട് 18 റണ്‍സിനാണ് തോറ്റത്. എംഎസ് ധോണി റണ്ണൗട്ടായപ്പോള്‍ ഗ്യാലറി നിശബ്ദമായത് ഇപ്പോഴും ഓരോ ക്രിക്കറ്റ് പ്രേമിയും ഓര്‍ക്കുന്നു. ഗ്രൂപ്പു ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ ശേഷമാണ് സെമിയില്‍ ഇന്ത്യ തോറ്റത്. 240 റണ്‍സെന്ന ചെറിയ വിജയലക്ഷ്യമാണ് മുന്നിലുണ്ടായിരുന്നതെങ്കിലും ഇന്ത്യക്ക് മറികടക്കാനായില്ല.

രോഹിത് ശര്‍മ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനം നടത്തിയ ലോകകപ്പായിരുന്നു ഇത്. ഇന്ത്യയുടെ ടീം സെലക്ഷനിലെ പാളിച്ച ഉള്‍പ്പെടെ തോല്‍വിക്ക് കാരണമായി പല കാര്യങ്ങളും പറയപ്പെടുന്നുണ്ട്. ഇപ്പോഴിതാ 2019ലെ തോല്‍വിയുടെ പ്രധാന കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്. നാലാം നമ്പറിലെ മാറി മാറിയുള്ള പരീക്ഷണങ്ങളാണ് തോല്‍വിക്ക് കാരണമായി യുവരാജ് ചൂണ്ടിക്കാട്ടുന്നത്.

1


'2011ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ഒരോ ബാറ്റിങ് പൊസിഷനിലും കൃത്യമായ ബാറ്റ്‌സ്മാന്‍മാരുണ്ടായിരുന്നു. 2019ലെ ലോകകപ്പില്‍ ഇന്ത്യക്ക് കൃത്യമായ പദ്ധതികളില്ലായിരുന്നുവെന്നാണ് കരുതുന്നത്. അഞ്ച് ആറ് മത്സരങ്ങളില്‍ വിജയ് ശങ്കര്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്തു. പിന്നീട് അവനെ മാറ്റി റിഷഭ് പന്തിനെ കൊണ്ടുവന്നു. നാല് ഏകദിനം മാത്രമാണ് അവന്‍ കളിച്ചിട്ടുള്ളത്. 2003ലെ ലോകകപ്പ് കളിക്കുമ്പോള്‍ എനിക്കും മുഹമ്മദ് കൈഫിനും ദിനേഷ് മോംഗിയക്കുമെല്ലാം 50ലധികം മത്സരങ്ങളുടെ അനുഭവസമ്പത്തുണ്ടായിരുന്നു' -യുവരാജ് പറഞ്ഞു.

ഇന്ത്യ 2019 ലോകകപ്പ് മുന്നില്‍ക്കണ്ട് നാലാം നമ്പറിലേക്ക് വളര്‍ത്തിക്കൊണ്ടുവന്ന താരമാണ് അമ്പാട്ടി റായിഡു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും വലിയ അനുഭവസമ്പത്തുള്ള റായിഡു ഇന്ത്യക്കായി 2019ലെ ഏകദിന ലോകകപ്പ് കളിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും ടീമില്‍ നിന്ന് തഴയപ്പെട്ടു. റായിഡിനുവിനെ ഒഴിവാക്കി വിജയ് ശങ്കറിനെയാണ് ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്. ത്രീ ഡയമന്‍ഷന്‍ പ്ലെയര്‍ എന്ന വിശേഷം അന്നത്തെ ഇന്ത്യന്‍ പരിശീലകനായിരുന്ന രവി ശാസ്ത്രി വിജയിക്ക് നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു.

2

മീഡിയം പേസ് ഓള്‍റൗണ്ടര്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ നിരാശപ്പെടുത്തി. പിന്നീട് പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്താവുകയും ചെയ്തു. റായിഡുവിനെ തഴഞ്ഞ് വിജയിയെ ടീമിലേക്ക് പരിഗണിച്ചത് മികച്ച തീരുമാനമായിരുന്നില്ല. തന്നെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

2021ലെ ടി20 ലോകകപ്പിലും ഇന്ത്യക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. പാകിസ്താനോടും ന്യൂസീലന്‍ഡിനോടും തോറ്റ് പ്ലേ ഓഫ് കാണാതെ ഇന്ത്യ പുറത്താവുകയായിരുന്നു. ടി20 ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണവും യുവരാജ് വിലയിരുത്തി. ' നമ്മുടെ മധ്യനിര താരങ്ങള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഉയര്‍ന്ന പ്രകടനം നടത്തുമ്പോഴും ടി20 ലോകകപ്പില്‍ അത് ചെയ്യാനായില്ല' യുവരാജ് പറഞ്ഞു. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തി. പ്രധാന മത്സരങ്ങളില്‍ രോഹിത് ശര്‍മയും വിരാട് കോലിയും കെ എല്‍ രാഹുലും അമ്പേ പരാജയപ്പെട്ടു.

3

ഇന്ത്യ യുസ് വേന്ദ്ര ചഹാലിനെപ്പോലെയുള്ള സീനിയര്‍ താരങ്ങളെ തഴഞ്ഞതും ലോകകപ്പില്‍ തിരിച്ചടിയായി. ചരിത്രത്തിലാദ്യമായി ഇന്ത്യ പാകിസ്താനോട് ലോകകപ്പില്‍ തോല്‍ക്കുന്നത് 2021ലാണ്. 2022ലെ ലോകകപ്പ് ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ്. അടിമുടി മാറ്റങ്ങളുമായി ഇറങ്ങുന്ന ഇന്ത്യക്ക് പ്രതീക്ഷകളുമേറെയാണ്. രോഹിത് ശര്‍മയാണ് വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത്. കപ്പ് ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ രോഹിത്തിന് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Wednesday, May 4, 2022, 18:14 [IST]
Other articles published on May 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+