For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കു കീഴില്‍ ഒരു ഐസിസി കിരീടം പോലുമില്ല, കുഴപ്പം കോലിയുടേതോ? രോഹിത് പറയുന്നു

2013ലാണ് ഇന്ത്യ അവസാനമായി ജേതാക്കളായത്

ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യയുടെ കിരീടവരള്‍ച്ചയെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് പുതിയ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനായ രോഹിത് ശര്‍മ. 2013ല്‍ എംഎസ് ധോണിക്കു കീഴിലാണ് ഇന്ത്യ അവസാനമായി ഐസിസി ട്രോഫി സ്വന്തമാക്കിയത്. അന്നു ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു ഇന്ത്യ വിജയികളായത്. തുടര്‍ന്നു നയിച്ച വിരാട് കോലിക്കു കീഴില്‍ ഒരു കിരീടം പോലും ഇന്ത്യ നേടിയിട്ടില്ല.

ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ടീമിനെ അവസാനമായി നയിച്ചത് കഴിഞ്ഞ മാസം സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു. ഈ ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ പോലും കാണാതെ ഇന്ത്യ പുറത്താവുകയും ചെയ്തു. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ഇനി വരാനിരിക്കുന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ രോഹിത്തിന് കീഴിലാണ് ഇന്ത്യ ഇറങ്ങുക.

 നമ്മള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല

നമ്മള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല

അവസാനമായി നമ്മള്‍ ഐസിസി ട്രോഫി സ്വന്തമാക്കിയത് 2013ലായിരുന്നു. അതിനു ശേഷം ഒരു കിരീടം പോലും ഇന്ത്യക്കു ലഭിച്ചിട്ടില്ല. അന്നത്തെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം നമ്മള്‍ തെറ്റായി എന്തെങ്കിലും ചെയ്തതായി എനിക്കു തോന്നിിട്ടില്ല. ഒരു ടീമെന്ന നിലയില്‍ കളിക്കുകുയും നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തിട്ടുണ്ട്.
പക്ഷെ ഞങ്ങള്‍ എപ്പോഴും പ്രതീക്ഷിക്കുന്ന ഒരു അധിക ഇഞ്ച് നേടാന്‍ കഴിഞ്ഞില്ല. അതു ഇനി സംഭവിച്ചേക്കാം. അന്താരാഷ്ട്ര ക്രിക്കറ്റ് വളരെയധികം ആവശ്യപ്പെടുന്നതാണ്. അതു തന്നെയാണ് വെല്ലുവിളിയും. ഞങ്ങളെല്ലാം പ്രൊഫഷണലുകളാണ്. ശരിയായ ചുവടുവയ്പ്പ് മുന്നോട്ട് വയ്ക്കുകയും എല്ലാം ശരിയായി ഒന്നിച്ചു കൊണ്ടുവരേണ്ടതും ആവശ്യമാണെന്നു തങ്ങള്‍ക്കറിയാമെന്നും രോഹിത് വിശദമാക്കി.

 ലോകകപ്പുകള്‍ വരാനിരിക്കുന്നു

ലോകകപ്പുകള്‍ വരാനിരിക്കുന്നു

ഒരുപാട് ലോകകപ്പുകള്‍ വരാനിരിക്കുകയാണ്. തീര്‍ച്ചയായും ഈ ലോകകപ്പുകൡ വളരെ നന്നായി പെര്‍ഫോം ചെയ്യാന്‍ വേണ്ടി തന്നെയായിരിക്കും ഇന്ത്യ ശ്രമിക്കുന്നത്. ഐസിസി ചാംപ്യന്‍ഷിപ്പുകളില്‍ വിജയിക്കുകയെന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. പക്ഷെ അതിനു മുന്നോടിയായി ചില പ്രക്രിയകള്‍ പിന്തുടരേണ്ടത് ഒരു ഗ്രൂപ്പെന്ന നിലയില്‍ വളരെ പ്രധാനമാണ്. കാരണം ഒരു ഐസിസി ചാംപ്യന്‍ഷിപ്പില്‍ വിജയികളാവണമെങ്കില്‍ ഒരുപാട് മറ്റു കാര്യങ്ങള്‍ ആദ്യം ശ്രദ്ധിക്കേണ്ടതുണ്ട്, അതിനു ശേഷമാണ് അന്തിമ ലക്ഷ്യത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും രോഹിത് ചൂണ്ടിക്കാട്ടി.
2022ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പായിരിക്കും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ മുന്നിലുള്ള ആദ്യത്തെ അഗ്നിപരീക്ഷ. അതിനു ശേഷം 2023ല്‍ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്.

 ടീമംഗങ്ങള്‍ക്കു നല്‍കാനുള്ള ഉപദേശം

ടീമംഗങ്ങള്‍ക്കു നല്‍കാനുള്ള ഉപദേശം

ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളോടു വീണ്ടും എനിക്കു നല്‍കാനുള്ള ഉപദേശം ഫൈനലുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കരുതെന്നാണ്. ഇപ്പോഴത്തെ പ്രക്രിയയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നമ്മുക്ക് മുന്നിലുള്ള ചെറിയ ബോക്‌സുകള്‍ ടിക്ക് ചെയ്ത് മുന്നോട്ടു പോവുക. അതിനു ശേഷം നമിക്ക് അന്തിമ ലക്ഷ്യത്തിലേക്കു നോക്കാമെന്നും രോഹിത് പറഞ്ഞു.

 രോഹിത്തിന്റെ ക്യാപ്റ്റന്‍സി

രോഹിത്തിന്റെ ക്യാപ്റ്റന്‍സി

ക്യാപ്റ്റനെന്ന നിലയില്‍ നിരവധി ട്രോഫികള്‍ സ്വന്തമാക്കി മികവ് തെളിയിച്ചിട്ടുള്ള നായകനാണ് രോഹിത് ശര്‍മ. 2018ലെ ഏഷ്യാ കപ്പില്‍ ഇന്ത്യ ജേതാക്കളായത് അദ്ദേഹത്തിനു കീഴിലായിരുന്നു. കൂടാതെ ഇതേ വര്‍ഷം തന്നെ നിദാഹാസ് ട്രോഫിയിലും ഇന്ത്യയെ ചാംപ്യന്‍മാരാക്കാന്‍ രോഹിത്തിനു കഴിഞ്ഞു.
ഐപിഎല്ലില്‍ അഞ്ചു കിരീടങ്ങളും ഹിറ്റ്മാന്റെ അക്കൗണ്ടിലുണ്ട്. മുംബൈ ഇന്ത്യന്‍സിനെ അഞ്ചു തവണ ചാംപ്യന്‍മാരാക്കിയ അദ്ദേഹം നിലവില്‍ ഏറ്റവുമധികം ട്രോഫികള്‍ നേടിയ നായകന്‍ കൂടിയാണ്.വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ അടുത്തതായി കളിക്കുന്നത്. നേരത്തേ നടന്ന ടി20 പരമ്പരയില്‍ അദ്ദേഹം നയിച്ച ഇന്ത്യ ന്യൂസിലാന്‍ഡിനെ തൂത്തുവാരിയിരുന്നു.

Story first published: Monday, December 13, 2021, 17:14 [IST]
Other articles published on Dec 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+