Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ നേടുമോ? തോറ്റാല്‍ ഗംഭീറിനെ പുറത്താക്കണം! പകരം ധോണി കോച്ചാവണം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീര്‍ എത്തിയ ശേഷം വലിയ നാണക്കേടിലേക്കാണ് ടീം പോയിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര 27 വര്‍ഷത്തിന് ശേഷം ഇന്ത്യ തോറ്റിരിക്കുകയാണ്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെല്ലാം കളിച്ചിട്ടും ഇന്ത്യ പരമ്പര തോറ്റുവെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഇതിന് കാരണം ഗംഭീറിന്റെ മണ്ടന്‍ പദ്ധതികളാണെന്നും പറയാം.

ഗംഭീറിന് മുന്നിലുള്ള അടുത്ത പ്രധാന വെല്ലുവിളി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും പിന്നാലെ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുമാണ്. ഗംഭീര്‍ പരിശീലകനായ ശേഷം നടക്കുന്ന ആദ്യത്തെ ഐസിസി ടൂര്‍ണമെന്റാണ് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി. ഇതില്‍ ഇന്ത്യന്‍ ടീം തോറ്റാല്‍ ഗംഭീറിനെ അധികനാള്‍ പരിശീലകസ്ഥാനത്ത് നിര്‍ത്താതെ പകരക്കാരനെ കണ്ടെത്തുന്നതാണ് നല്ലത്. ഇത് പറയാന്‍ ചില കാരണങ്ങളുമുണ്ട്.

ഒന്നാമത്തെ കാര്യം പരിശീലകനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഗംഭീറിന് സാധിക്കുമെന്ന് നിലവിലെ സാഹബചര്യത്തില്‍ കരുതാനാവില്ല. പരിശീലക റോളില്‍ വലിയ അനുഭവസമ്പത്തില്ലാത്ത താരമാണ് ഗംഭീര്‍. ഐപിഎല്ലില്‍ ഉപദേഷ്ടാവിന്റെ റോളില്‍ പ്രവര്‍ത്തിച്ചതൊഴിച്ചാല്‍ ദേശീയ ടീമിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനില്ല. മികച്ച ടീമിനെ തിരഞ്ഞെടുക്കാന്‍ പോലും ഗംഭീറിന് സാധിക്കുന്നില്ല.

ഗംഭീറും അജിത് അഗാര്‍ക്കറും ചേര്‍ന്ന് തിരഞ്ഞെടുത്ത ഇന്ത്യയുടെ ഏകദിന ടീം ശ്രീലങ്കയില്‍ ദുരന്തമായിരുന്നു. ബൗളിങ് നിരയേയും ബാറ്റിങ് നിരയേയും ഒരുപോലെ കൊണ്ടുപോകാന്‍ ഗംഭീറിന് സാധിക്കുന്നില്ല. ചില താരങ്ങള്‍ക്ക് ഏക പക്ഷീയമായി അവസരം കൊടുക്കുന്ന നിലപാടാണ് ഗംഭീറിനുള്ളത്. ഇതൊക്കെ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. ഗംഭീറിന്റെ ചില നീക്കങ്ങള്‍ ടീമിനുള്ളില്‍ ഭിന്നതയുണ്ടാക്കുന്നതാണ്.

rohit sharma gautam gambhir

കെ എല്‍ രാഹുലിനെ ഏകദിന പരമ്പരയിലെ നിര്‍ണ്ണായക മത്സരത്തില്‍ പുറത്തിരുത്തിയതും ശ്രേയസ് അയ്യരെ പ്ലേയിങ് 11ല്‍ നിലനിര്‍ത്തിയതുമെല്ലാം വലിയ വിമര്‍ശനം ഉയര്‍ത്തിയ കാര്യമാണ്. ഗംഭീര്‍ പരിശീലകനായി തുടരുന്നത് ഇന്ത്യക്ക് വലിയ ഗുണം ചെയ്‌തേക്കില്ല. തന്ത്രശാലിയായ പരിശീലകനാണെന്ന് ഗംഭീറിനെ വിളിക്കാനാവില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവസാന സീസണില്‍ ഐപിഎല്‍ കിരീടം ചൂടിക്കാന്‍ ഗംഭീറിനായി.

എന്നാല്‍ ഇതുകൊണ്ടുമാത്രം ഗംഭീര്‍ മികച്ച പരിശീലകനാണെന്ന് വിളിക്കാനാവില്ല. ശ്രീലങ്കന്‍ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങള്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് രോഹിത് ശര്‍മ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഗംഭീറിന് കീഴില്‍ താരങ്ങള്‍ സംതൃപ്തരല്ലെന്ന് വ്യക്തം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങളും വരാനിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കേണ്ടതായുണ്ട്. ഇതെല്ലാം ഗംഭീറിന്റെ പരിശീലക മികവ് പരീക്ഷിക്കപ്പെടുന്ന പരമ്പരയായിരിക്കും.

ഇത്തവണ എന്ത് വിലകൊടുത്തും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യ നേടിയെടുക്കേണ്ടതായുണ്ട്. അവസാന രണ്ട് തവണയും ഫൈനലിലെത്തിയെങ്കിലും കപ്പിലേക്കെത്താന്‍ ഇന്ത്യക്കായിരുന്നില്ല. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണെങ്കില്‍ ഗംഭീറിനെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കുന്നതാണ് നല്ലത്. പകരം എംഎസ് ധോണിയെ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്കെത്തിക്കണം.

ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ട് ഇന്ത്യന്‍ ടീമിലേക്ക് വരാന്‍ ധോണി വലിയ താല്‍പര്യം കാട്ടിയേക്കില്ല. എന്നാല്‍ ധോണിയെപ്പോലൊരാള്‍ പരിശീലകനാവേണ്ടത് അത്യാവശ്യമാണ്. കാരണം ഇന്ത്യന്‍ ടീം തലമുറ മാറ്റത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത മൂന്ന്, നാല് വര്‍ഷത്തിനുള്ളില്‍ രോഹിത് ശര്‍മയും വിരാട് കോലിയും വഴിമാറിക്കൊടുക്കാന്‍ സാധ്യതയുണ്ട്.

അങ്ങനെ വരുമ്പോള്‍ പുതിയ താരങ്ങളെ വാര്‍ത്ത് ടീമിന്റെ കരുത്ത് ചോരാതെ നോക്കേണ്ടതായുണ്ട്. അതിനുള്ള കഴിവ് ഗംഭീറിനുണ്ടെന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ ധോണിയോ പരിചയസമ്പന്നനായ പരിശീലകനോ വരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Story first published: Friday, August 9, 2024, 16:42 [IST]
Other articles published on Aug 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+