Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഗെയ്ല്‍ മാത്രമല്ല... ഹൈദരാബാദിന്റെ പതനത്തിന് ഇനിയുമുണ്ട് കാരണങ്ങള്‍

മൊഹാലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അപരാജിത കുതിപ്പ് കിങ്‌സ് ഇലവന്‍ പഞ്ചാബ് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. 15 റണ്‍സിനാണ് പഞ്ചാബ് മുന്‍ ചാംപ്യന്മാരെ മലര്‍ത്തിയടിച്ചത്. വെസ്റ്റ് ഇന്‍ഡീസ് ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ് വെടിക്കെട്ടിനു മുന്നില്‍ പതറിപ്പോയ ഹൈദരാബാദിന് പിന്നീടൊരിക്കലും മല്‍സരത്തിലേക്കു തിരിച്ചുവരാനായില്ല. സീസണിലെ ആദ്യത്തെയും കരിയറിലെ ആറാമത്തെയും സെഞ്ച്വറിയാണ് മല്‍സരത്തില്‍ ഗെയ്ല്‍ നേടിയത്.

എന്നാല്‍ ഗെയ്‌ലാട്ടം മാത്രമല്ല ഹൈദരാബാദിന്റെ തോല്‍വിക്കു വഴിവച്ചത്. വേറെയും ചില തിരിച്ചടികള്‍ അവര്‍ക്കു നേരിട്ടിരുന്നു. ഹൈദരാബാദിനെ സീസണിലെ ആദ്യ തോല്‍വിയിലേക്കു തള്ളിയിട്ട അഞ്ചു കാര്യങ്ങള്‍ എന്താക്കെയെന്നു നോക്കാം.

പവര്‍പ്ലേയില്‍ വിക്കറ്റ് നേടാനായില്ല

പവര്‍പ്ലേയില്‍ വിക്കറ്റ് നേടാനായില്ല

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് ലൈനപ്പെന്ന് വിശേഷിപ്പിക്കപ്പെട്ട ഹൈദരാബാദ് ബൗളര്‍മാര്‍ക്ക് പഞ്ചാബിനെതിരേ തങ്ങളുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. രാഹുലും ഗെയ്‌ലും വളരെ ശ്രദ്ധയോടെയാണ് പഞ്ചാബിന്റെ ഇന്നിങ്‌സ് ആരംഭിച്ചത്.
കാര്യമായ റിസ്‌കെടുക്കാന്‍ മുതിരാതെ മോശം പന്തുകളില്‍ മാത്രം റണ്‍സെടുക്കുകയെന്ന തന്ത്രമാണ് ഇരുവരും പരീക്ഷിച്ചത്. ആദ്യ ആറോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ കാക്കാനും അവര്‍ക്കു കഴിഞ്ഞു. ആദ്യ വിക്കറ്റില്‍ രാഹുലും ഗെയ്‌ലും ചേര്‍ന്നു 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഭുവനേശ്വര്‍ കുമാറും റാഷിദ് ഖാനുമെല്ലാം പന്തെറിഞ്ഞിട്ടും തുടക്കത്തില്‍ തന്നെ ബ്രേക്ത്രൂ നേടാന്‍ കഴിയാതിരുന്നത് ഹൈദരാബാദിനു തിരിച്ചടിയായി.

റാഷിദിന്റെ ദിനമായിരുന്നില്ല

റാഷിദിന്റെ ദിനമായിരുന്നില്ല

ഐസിസി റാങ്കിങിലെ നമ്പര്‍ വണ്‍ ബൗളറായ അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദിന്റെ കരിയറിലെ ഏറ്റവും മോശം ദിനങ്ങളിലൊന്നായിരുന്നു ഇത്. റാഷിദിനെ ഗെയ്ല്‍ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു. ക്രീസിന്റെ മറുഭാഗത്ത് ഗെയ്‌ലാണെങ്കില്‍ ഏതു ബൗളറുടെയും ചങ്കിടിപ്പ് വര്‍ധിക്കും. റാഷിദിനെയും ഇതു സമ്മര്‍ദ്ദത്തിലാക്കിയിരിക്കാം. താരത്തിന്റ ഒരോവറില്‍ നാലു സിക്‌സറുകളാണ് ഗെയ്ല്‍ വാരിക്കൂട്ടിയത്.
ഗെയ്‌ലിന്റെ ഈ ആക്രമണത്തില്‍ അഫ്ഗാന്‍ സ്പിന്നര്‍ പതറിപ്പോവുകയും ചെയ്തു. പിന്നീട് തന്റെ ബൗളിങില്‍ കൃത്യത നിലനിര്‍ത്താന്‍ പാടുപെട്ട റാഷിദ് ഒരോവറില്‍ 14 റണ്‍സെന്ന കണക്കിലാണ് റണ്‍സ് വഴങ്ങിയത്. നാലോവറില്‍ 55 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ഐപിഎല്ലില്‍ റാഷിദിന്റെ ഏറ്റവും മോശം പ്രകടനം കൂടിയാണിത്.

 ഗെയ്ല്‍ കൊടുങ്കാറ്റ്

ഗെയ്ല്‍ കൊടുങ്കാറ്റ്

ഐപിഎല്ലില്‍ പഞ്ചാബിനെതിരേ മികച്ച റെക്കോര്‍ഡാണ് ഹൈദരാബാദിനുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവര്‍ പഞ്ചാബിലെത്തിയത്. മല്‍സരത്തിനു മുമ്പ് തന്നെ ഫേവറിറ്റുകളായി ഹൈദരാബാദ് മാറുകയും ചെയ്തിരുന്നു. എന്നാല്‍ അവരെ കാത്തിരുന്നത് ഗെയ്ല്‍ കൊടുങ്കാറ്റായിരുന്നു.
യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം വെറും 58 പന്തുകളിലാണ് കരിയറിലെ ആറാം ഐപിഎല്‍ സെഞ്ച്വറിയിലേക്കു കുതിച്ചെത്തിയത്. തൊട്ടുമുമ്പത്തെ കളിയില്‍ അര്‍ധസെഞ്ച്വറി നേടിയ ഗെയ്ല്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
11 സിക്‌സറുകളും ഒരു ബൗണ്ടറിയുമടങ്ങിയതായിരുന്നു ഗെയ്‌ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഗെയ്‌ലിനെ തുടക്കത്തില്‍ തന്നെ പുറത്താക്കുന്നതില്‍ പരാജയപ്പെട്ടതോടെ പഞ്ചാബിന്റെ കുതിപ്പിന് കടിഞ്ഞാണിടുന്നതിലും ഹൈദരാബാദ് പരാജയപ്പെട്ടു.

ധവാന്റെ റിട്ടയേര്‍ഡ് ഹര്‍ട്ട്

ധവാന്റെ റിട്ടയേര്‍ഡ് ഹര്‍ട്ട്

മികച്ച ഫോമിലുള്ള ഓപ്പണര്‍ ശിഖര്‍ ധവാനില്‍ നിന്നും വലിയൊരു ഇന്നിങ്‌സാണ് ഹൈദരാബാദ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു പന്ത് മാത്രം നേരിട്ട ധവാന്‍ ആദ്യ ഓവറില്‍ തന്നെ റിട്ടയേര്‍ഡ് ഹര്‍ട്ടായത് അവര്‍ക്ക് അപ്രതീക്ഷിത ഷോക്കായി മാറി.
ഇന്നിങ്‌സിലെ രണ്ടാമത്തെ പന്തിലായിരുന്നു സംഭവം. ബരീന്ദ്രര്‍ സ്രാന്റെ പന്ത് ലെഗ് സൈഡിലേക്കു വഴിതിരിച്ചുവിടാനുള്ള ധവാന്റെ ശ്രമം പാളുകയായിരുന്നു. സ്രാന്‍ എറിഞ്ഞ ബൗണ്‍സര്‍ ധവാന്റെ കൈമുട്ടില്‍ ചെന്നു പതിക്കുകയും ചെയ്തു. വേദന കൊണ്ടു പുളഞ്ഞ ധവാന്‍ ഉടന്‍ തന്നെ മല്‍സരത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.

പാണ്ഡെ പ്രതീക്ഷിച്ചത് നല്‍കിയില്ല

പാണ്ഡെ പ്രതീക്ഷിച്ചത് നല്‍കിയില്ല

11 കോടി രൂപയ്ക്ക് ടീമിലെത്തിയ യുവ താരം മനീഷ് പാണ്ഡെയില്‍ വന്‍ പ്രതീക്ഷയാണ് ഹൈദരാബാദിനുണ്ടായിരുന്നത്. മധ്യനിരയില്‍ പാണ്ഡെയുടെ സാന്നിധ്യം ടീമിനു കരുത്തേകുമെന്നും അവര്‍ കണക്കുകൂട്ടി. പക്ഷെ തന്റെ മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുക്കുന്നതില്‍ പാണ്ഡെ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. നേരിട്ട ആദ്യ പന്ത് മുതല്‍ താരം റണ്‍സെടുക്കാന്‍ പാടുപെടുന്നത് കാണാമായിരുന്നു.
42 പന്തില്‍ 57 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായെങ്കിലും ഇതുപോലൊരു ഇന്നിങ്‌സല്ല പാണ്ഡെയില്‍ നിന്നും ഹൈദരാബാദ് പ്രതീക്ഷിച്ചിരുന്നത്. ഉയര്‍ന്ന റണ്‍റേറ്റ് വേണ്ടിയിരുന്നതിനാല്‍ കുറേക്കൂടി വേഗത്തിലുള്ള ഇന്നിങ്‌സ് പാണ്ഡെ കാഴ്ചവച്ചിരുന്നെങ്കില്‍ ഒരു പക്ഷെ മല്‍സരഫലം തന്നെ മാറിയേനെ.

Story first published: Friday, April 20, 2018, 11:21 [IST]
Other articles published on Apr 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+