For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുമ്പ് 36ാം നമ്പര്‍ ജഴ്‌സി, ഇപ്പോള്‍ 369! കാരണം വെളിപ്പടുത്തി ശ്രീശാന്ത്

സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ശ്രീ

ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ഏഴു വര്‍ഷം നീണ്ട വിലക്ക് അവസാനിച്ചതോടെ അടുത്തിടെ ഇന്ത്യയുടെ മുന്‍ പേസറും മലയാളിയുമായ ശ്രീശാന്ത് ക്രിക്കറ്റിലേക്കു മടങ്ങിവന്നിരുന്നു. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലൂടെയാണ് ശ്രീ ക്രിക്കറ്റിലേക്കു തിരിച്ചുവന്നിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇതിനകം രണ്ടു മല്‍സരങ്ങള്‍ അദ്ദേഹം കളിക്കുകയും ചെയ്തിട്ടുണ്ട്.

1

369ാം നമ്പര്‍ ജഴ്‌സിയാണ് കേരളത്തിനായി ശ്രീ ടൂര്‍ണമെന്റില്‍ ധരിക്കുന്നത്. നേരത്തേ അദ്ദേഹത്തിന്റെ ജഴ്‌സി നമ്പര്‍ 36 ആയിരുന്നു. എന്തുകൊണ്ടാണ് ഇപ്പോള്‍ 369ാം നമ്പര്‍ ജഴ്‌സിയിലേക്കു മാറിയെന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. മകളുടെ ജനനത്തിനു ശേഷമാണ് താന്‍ ജഴ്‌സി നമ്പര്‍ മാറ്റിയതെന്നു ശ്രീ പറയുന്നു.

ഇത്തവണ ഞാന്‍ കേരളത്തിനായി 369ാം നമ്പര്‍ ജഴ്‌സിയാണ് ധരിക്കുന്നത്. മകള്‍ ശ്രീസാന്‍വിക ജനിച്ചത് മേയ് ഒമ്പതിന് ആയതുകൊണ്ടാണിത്. ലക്ഷ്മിയെന്നാണ് ശ്രീസാന്‍വികയെന്ന പേരിന്റെ അര്‍ഥം. എന്റെ ഭാര്യയുടെ പേര് ഭുവനേശ്വരി കുമാരിയാണന്ന് എല്ലാനര്‍ക്കുമറിയാം. അവള്‍ മകളെ 'നയനെ'ന്നാണ് വീട്ടില്‍ വിളിക്കാറുള്ളത്. ഇതു നമുക്ക് ഒമ്പത് പോലെ തോന്നും. ഇതു കാരണമാണ് 36ാം നമ്പര്‍ ജഴ്‌സിക്കൊപ്പം ഒമ്പത് കൂടി ചേര്‍ത്തതെന്നും ശ്രീ വിശദമാക്കി.

മുഷ്താഖ് അലി ട്രോഫിയില്‍ പുതുച്ചേരിക്കെതിരായ ആദ്യ മല്‍സരത്തില്‍ മികച്ച ബൗളിങ് കാഴ്ചവച്ച ശ്രീശാന്ത് ഒരു വിക്കറ്റുമെടുത്തിരുന്നു. എന്നാല്‍ മുംബൈയ്‌ക്കെതിരേയുള്ള രണ്ടാമത്തെ കളിയില്‍ നന്നായി തല്ലുവാങ്ങിയ അദ്ദേഹത്തിനു വിക്കറ്റും ലഭിച്ചിരുന്നില്ല. ദേശീയ ടീമിനായി ഇനിയും കളിക്കാനുള്ള പ്രതീക്ഷ താന്‍ കൈവിട്ടില്ലെന്നു ശ്രീ പറഞ്ഞു.

രാജ്യത്തിനു വേണ്ടി കഴിക്കുന്നത് തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണ്. വീണ്ടുമൊരിക്കല്‍ക്കൂടി അതിനു സാധിക്കുമെന്നാണ് പ്രതീക്ഷ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേരളത്തിനു രഞ്ജി ട്രോഫി, ഇറാനി ട്രോഫി എന്നിവ നേടിക്കൊടുക്കാന്‍ സഹായിക്കുന്നതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണനയെന്നും ശ്രീ വെളിപ്പെടുത്തി.

ഇന്ത്യക്കായി 53 ഏകദിനങ്ങളും 27 ടെസ്റ്റുകളിലും കളിച്ചിട്ടുള്ള ശ്രീ രണ്ടു ലോകകപ്പ് വിജയങ്ങളിലും പങ്കാളിയായിട്ടുണ്ട്. 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പ്, 2011ലെ ഐസിസി ഏകദിന ലോകകപ്പ് എന്നിവയാണിത്. ഏകദിനത്തില്‍ 75ഉം ടെസ്റ്റില്‍ 87ഉം വിക്കറ്റുകള്‍ ശ്രീയുടെ പേരിലുണ്ട്. 2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെയായിരുന്നു ഒത്തുകളി സംശയത്തിന്റെ നിഴലിലായ ശ്രീ അറസ്റ്റിലാവുന്നത്. പിന്നാലെ ബിസിസിഐ താരത്തിനു ആജീവനാന്ത വിലക്കുമേര്‍പ്പെടുത്തുകയായിരുന്നു. പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ശ്രീ ക്രിക്കറ്റ് കരിയര്‍ പുനരാരംഭിക്കുകയായിരുന്നു.

Story first published: Thursday, January 14, 2021, 17:27 [IST]
Other articles published on Jan 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+