For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോക്കോയെ പിണക്കിയ ഗംഭീറിന് പണിയുറപ്പ്!! കോച്ച് സ്ഥാനം തെറിക്കും, കാരണമിങ്ങനെ

ഐസിസിയുടെ ടി20 ലോകകപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ്ക്രിക്കറ്റ് ടീം വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കോച്ച് ഗൗതം ഗംഭീറും സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും തമ്മിലുള്ള തര്‍ക്കമാണ് കാര്യങ്ങള്‍ വഷളാക്കിയിരിക്കുന്നത്. ഇതേ തുടര്‍ന്നു ബിസിസിഐ അടിയന്തരമായി ഇടപെടാനും തീരുമാനിച്ചു കഴിഞ്ഞു.

രോക്കോയുമായുള്ള ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കാരണം പണി കിട്ടാന്‍ പോവുന്നത് ഗംഭീറിനു തന്നെയാണ്. അദ്ദേഹത്തിന്റെ പരിശീലക സ്ഥാനത്തെയാവും അതു ബാധിക്കുക. രോക്കോയുമായിഉ ഉടക്കി ടീമില്‍ നിലനിന്നു പോവുക ഗംഭീറിനു അസാധ്യം തന്നെയായിരിക്കും. ഇതിനു പിന്നിലെ കാരണമെന്താണെന്നു നോക്കാം.

GAUTAM GAMBHIR

ഗംഭീര്‍ പുറത്തേക്ക്

ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നു ഗൗതം ഗംഭീറിനെ പുറത്താക്കാനുള്ള സാധ്യതയാണ് കൂടുതലെന്നു ചരിത്രം പറയുന്നു. കാരണം സീനിയര്‍ താരങ്ങളുമായോ, ടീമിലെ കളിക്കാരുമായോ ബന്ധം വഷളായ ഒരു കോച്ചിനെയും ബിസിസിഐ വച്ചുപൊറുപ്പിച്ചിട്ടില്ല. ഒരുപാട് ഉദാഹരണങ്ങളും നമുക്കു മുന്നിലുണ്ട്.

1997ലെ ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു ഇത്തരത്തില്‍ ആദ്യത്തെ സംഭവം കണ്ടത്. അന്നു ടീമിന്റെ കോച്ചായിരുന്ന മദന്‍ ലാലിനെ താരങ്ങള്‍ ഒറ്റക്കെട്ടായി ബഹിഷ്‌കരിക്കുകയായിരുന്നു. ഇതിനു പിന്നാലെ ബിസിഐയുടെ തീരുമാവും വന്നു. കളിക്കാര്‍ക്കെതിരേ നടപടിയെടുക്കുകയല്ല, മറിച്ച് മദന്‍ ലാലിനെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കകയാണ് അന്നു ചെയ്്തത്.

2007ലെ ഐസിസി ഏകദിന ലോകകപ്പിന്റെ സമയത്ത് കോച്ച് ഗ്രെഗ് ചാപ്പലും സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരടങ്ങുന്ന സീനിയര്‍ കളിക്കാരുമായി വലിയ ഉടക്കുണ്ടായിരുന്നു. ചാപ്പലിനെതിരേ തിരിഞ്ഞ താരങ്ങള്‍ ബിസിസിഐയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. പിന്നാലെ ചാപ്പലിനെ ഒഴിവാക്കിയാണ് ഇന്ത്യന്‍ ടീമിനെ ബിസിസിഐ രക്ഷിച്ചത്.

2012ലും സമാനമായ സംഭവങ്ങള്‍ അരങ്ങേറി. അന്നത്തെ കോച്ച് ഡാരന്‍ ഫ്‌ളെച്ചറുമായി താരങ്ങള്‍ക്കു പ്രശ്‌നങ്ങളുണ്ടായിരുന്നു. കോച്ചും കളിക്കാരും തമ്മിലുള്ള ഡ്രസിങ് റൂമിലെ തര്‍ക്കം പുറത്തു വന്നത് വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തു.

എങ്കിലും അതു ഒരുവിധത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞതോടെ കസേര നഷ്ടമാവാതെ ഫ്‌ളെച്ചര്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ഈ തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായ ശേഷം പരിശീലക സ്ഥാനം നിലനിര്‍ത്തിയ ഏക വ്യക്തിയും അദ്ദേഹമാണ്. അതിനു ശേഷം 2017ല്‍ അന്നത്തെ ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ചും മുന്‍ ഇതിഹാസം അനില്‍ കുംബ്ലെയും തമ്മില്‍ വലിയ അസ്വാരസ്യങ്ങളുണ്ടായി.

ROHIT KOHLI

കുംബ്ലെയുടെ പല തീരുമാനങ്ങളിലും കോലിക്കു അതൃപ്തിയുണ്ടായിരുന്നു. ഇതോടെയാണ് ഇവര്‍ക്കിടയില്‍ വിള്ളല്‍ വീണത്. ഈ സംഭവത്തില്‍ ബിസിസിഐ ഇടപെടുന്നതിനു മുമ്പ് തന്നെ കുംബ്ലെ സ്വയം പരിശീലക സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് മുഖ്യ കോച്ചായി രവി ശാസ്ത്രിയെത്തുന്നത്. കോലി- ശാസ്ത്രി കോമ്പിനേഷന്‍ പിന്നീട് വന്‍ വിജയമായി മാറുകയും ചെയ്തു.

ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ഡ്രസിങ് റൂം വീണ്ടും കലുഷിതമായിരിക്കുകയാണ്. യാതൊരു കാരണവുമില്ലാതെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും തന്നെ പുറത്താക്കിയതാണ് ഗംഭീറിനോടുള്ള രോഹിത് ശര്‍മയുടെ ദേഷ്യത്തിനു കാരണം.

എന്നാല്‍ ടെസ്റ്റില്‍ തുടര്‍ന്നു കളിക്കാന്‍ ആഗ്രഹിക്കുകയും ഇതിനായി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും വിരമിക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കിയത് വിരാട് കോലിയെയും ചൊടിപ്പിച്ചിരിക്കുകയാണ്. പൊതു ശത്രുവായ ഗംഭീറിനെതിരേ രോഹിത്തും കോലിയും ഇപ്പോള്‍ ഒറ്റക്കെട്ടായിരിക്കുകയാണ്.

ഡ്രസിങ് റൂമില്‍ കോച്ചുമായി നേരിട്ട് സംസരിക്കാനോ, അദ്ദേഹത്തിനു കീഴില്‍ പരിശീലനം നടത്താനോ ഇപ്പോള്‍ രോക്കോ തയ്യാറല്ല. തങ്ങളെ തനിച്ച് പരിശീലനം നടത്താന്‍ അനുവദിക്കണമെന്നും കോച്ചിങ് സംഘത്തിലെ ചിലരെ വിട്ടുനല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം. പക്ഷെ ഇതു സാധ്യമല്ലെന്നാണ് ഗംഭീര്‍ അറിയിച്ചിരിക്കുന്നത്.

ബിസിസിഐയെ സംബന്ധിച്ച് ഗംഭീറിനേക്കാള്‍ പ്രധാനം രോഹിത്തും കോലിയും തന്നെയായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റിനു ഇരുവരും നല്‍കിയ സംഭാവനകളും അത്രമേല്‍ വലുതാണ്. മാത്രമല്ല ഇപ്പോള്‍ ആരാധകരും കോച്ചിനെതിരേ തിരിഞ്ഞിരിക്കുകയാണ്. മ

ല്‍സരവേദികളില്‍ ഗംഭറീറിനെതിരേ അവരുടെ പ്രതിഷേധവും മുദ്രാവാക്യം വിളിയുമെല്ലാം ഇതിനകം കാണുകയും ചെയ്തിട്ടുള്ളതാണ്. അതിനാല്‍ ഗംഭീറിനെ പുറത്താക്കി പ്രശ്‌നങ്ങള്‍ തീര്‍ക്കാനായിരിക്കും ബിസിസിഐയുടെ ശ്രമം. പക്ഷെ ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കവെ അതു ചെയ്തല്‍ ടീമിനു തിരിച്ചടിയാവുമോയെന്ന ആശങ്കയും അവര്‍ക്കുണ്ടാവും.

Story first published: Tuesday, December 2, 2025, 7:22 [IST]
Other articles published on Dec 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+