For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീര്‍ പാകിസ്താന്‍ കോച്ചിനെപ്പോലെ! രണ്ട് പേര്‍ക്കും ഒരേ നിലപാട്; സാമ്യത ചൂണ്ടിക്കാട്ടി പോണ്ടിങ്

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായുള്ള ഗൗതം ഗംഭീറിന്റെ വരവ് ക്രിക്കറ്റ് ലോകത്ത് വളരെയധികം ചര്‍ച്ചയായിട്ടുള്ള കാര്യമാണ്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ ഗംഭീര്‍ വളരെ പെട്ടെന്നാണ് പരിശീലകനെന്ന നിലയില്‍ പേരെടുത്തത്. ഐപിഎല്ലിലൂടെ പരിശീലകനായി പേരെടുത്ത ഗംഭീര്‍ ഇന്ത്യക്കൊപ്പം ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരി. എന്നാല്‍ ഏകദിന പരമ്പര ഇന്ത്യ നാണംകെട്ട് തോല്‍ക്കുകയും ചെയ്തു.

എന്തായാലും വലിയ വെല്ലുവിളികളാണ് ഗംഭീറിനെ കാത്തിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയടക്കം വരാനിരിക്കെ ഗംഭീര്‍ ചില കടുത്ത നീക്കങ്ങളിലേക്ക് കടക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. ഗംഭീറിന് കീഴില്‍ ഇന്ത്യ പുതിയ മുഖത്തിലേക്ക് കടക്കാനൊരുങ്ങവെ ഗംഭീറും പാകിസ്താന്‍ പരിശീലകന്‍ ജേസന്‍ ഗില്ലസ്പിയും ഒരുപോലെ ആണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് നായകനും പരിശീലകനുമായ റിക്കി പോണ്ടിങ്.

പാകിസ്താന്‍ ടെസ്റ്റ് ടീമിന്റെ പരിശീലകനായാണ് ഗില്ലസ്പി ചുമതലയേറ്റത്. വെള്ളബോളില്‍ ഗാരി കേഴ്‌സ്റ്റനാണ് പാകിസ്താന്റെ പരിശീലകന്‍. ' ജേസന്‍ ഗില്ലസ്പിയും ഗംഭീറും ഏറെക്കുറെ ഒരുപോലെയാണ്. എല്ലായിടത്തും അവരുടെ സ്വാധീനം കാണാനാവും. ഗില്ലസ്പിയുടെ കോച്ച് എന്ന നിലയിലെ റെക്കോഡുകള്‍ വളരെ മികച്ചതാണ്. രണ്ട് പേര്‍ക്ക് മുന്നിലും ചില വെല്ലുവിളികളുണ്ട്. എന്നാല്‍ ആഴത്തില്‍ ചിന്തിച്ച് തീരുമാനം എടുക്കുന്നവരാണ് ഇവര്‍. രണ്ട് പേരും അവരുടേതായ വഴിയിലൂടെ പോകുന്നവരാണ്' പോണ്ടിങ് പറഞ്ഞു.

മുന്‍ ഓസീസ് പേസറായിരുന്ന ഗില്ലസ്പി ഇതിനോടകം എല്ലാവരുടേയും ശ്രദ്ധേ നേടിയ പരിശീലകനാണ്. എന്നാല്‍ മുഖ്യ പരിശീലകനെന്ന നിലയില്‍ ഗില്ലസ്പിക്ക് വലിയ ടീമുകളോടൊപ്പം പ്രവര്‍ത്തിക്കാനായിരുന്നില്ല. അതുകൊണ്ടുതന്നെ പാകിസ്താന്റെ ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനെന്നത് ഗില്ലസ്പിക്ക് വലിയ തലവേദനയാണ്. പാക് ടീമിന്റെ സമീപകാല പ്രകടനങ്ങളൊന്നും വളരെ മികച്ചതല്ല. അതുകൊണ്ടുതന്നെ ടീമിനെ മികച്ച നിലയിലേക്ക് ഉയര്‍ത്തുകയെന്നതാണ് വലിയ വെല്ലുവിളി.

india cricket

പാകിസ്താന്‍ ടീമിന്റെ പരിശീലകനായി ഗില്ലസ്പിയെത്തിയത് സന്തോഷം നല്‍കുന്ന കാര്യമാണെന്നാണ് പോണ്ടിങ് പറഞ്ഞത്. 'ഒരുമിച്ച് കളിച്ച പഴയ താരങ്ങള്‍ക്കായി വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ട്. ഇതിലെ എല്ലാവരും ഞങ്ങളുടെ ഒപ്പം കളിച്ചവരാണ്. ഗില്ലസ്പിക്ക് പുതിയ ചുമതല ലഭിച്ചപ്പോള്‍ എല്ലാവരും അവനെ അഭിനന്ദിക്കുകയും ആശംസ നേരുകയും ചെയ്തിട്ടുണ്ട്. ടി20 ലോകകപ്പിലടക്കം നിരാശപ്പെടുത്തിയ പാകിസ്താന്‍ ടീമില്‍ ചില വമ്പന്‍ മാറ്റം വരുത്താന്‍ അവന് സാധിക്കുമെന്നാണ് കരുതുന്നത് ' പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ഗംഭീറിന് കീഴില്‍ ഇന്ത്യയും വലിയ നേട്ടങ്ങള്‍ സ്വപ്‌നം കാണുന്നു. ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ് ഗംഭീറിന് മുന്നിലുള്ള വലിയ വെല്ലുവിളി. ഇതില്‍ ഇന്ത്യയെ കപ്പിലേക്കെത്തിക്കാന്‍ സാധ്യക്കാതെ പോയാല്‍ വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വരും. ബോര്‍ഗര്‍ ഗവാസ്‌കര്‍ ട്രോഫി വരാനിരിക്കുകയാണ്. ഇത്തവണ ഓസ്‌ട്രേലിയ ഇന്ത്യയോട് കണക്കുവീട്ടാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിക്കാന്‍ ഗംഭീറിന് സാധിക്കുമോയെന്നതാണ് അറിയേണ്ടത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന രണ്ട് സീസണിലും ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നു. ഇപ്പോള്‍ ഗംഭീര്‍ പരിശീലകനാവുമ്പോള്‍ കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ ചില തീരുമാനങ്ങള്‍ ഇതിനോടകം ഗംഭീര്‍ എടുത്തിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി പകരം സൂര്യകുമാര്‍ യാദവിനെ ടി20 ക്യാപ്റ്റനാക്കി. പല യുവതാരങ്ങളേയും ടീമിലേക്ക് കൊണ്ടുവന്നു. ഇപ്പോഴിതാ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്.

വിരാട് കോലി, രോഹിത് ശര്‍മ ഉള്‍പ്പെടെ പല സീനിയര്‍ താരങ്ങളും വലിയ ഇടവേളക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ഒരുങ്ങുകയാണ്. എന്തായാലും ഗംഭീറിന് കീഴില്‍ ഇന്ത്യ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം. വിട്ടുവീഴ്ചയില്ലാത്ത പരിശീലകനാണ് ഗംഭീര്‍. അതുകൊണ്ടുതന്നെ താരങ്ങളുടെ ഭരണം ടീമിനുള്ളില്‍ നടക്കില്ലെന്നതാണ് വസ്തുത.

Story first published: Wednesday, August 14, 2024, 6:54 [IST]
Other articles published on Aug 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+