For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീര്‍ പുതിയ കോച്ച്, കോലിക്കും രോഹിത്തിനും എതിര്‍പ്പ്! കാരണം ഈ തീരുമാനം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുക്കാന്‍ പോവുകയാണ്. ആദ്യ ഘട്ട അഭിമുഖം പൂര്‍ത്തിയായിരിക്കുകയാണ്. ലഭിക്കുന്ന വിവരം അനുസരിച്ച് ഈ മാസം അവസാനത്തോടെ ഗംഭീര്‍ ചുമതലയേറ്റെടുത്തേക്കും. ഗംഭീറിന്റെ വരവില്‍ ബിസിസി ഐ വലിയ പ്രതീക്ഷവെക്കുന്നു. ഇന്ത്യയുടെ മുന്‍ ഇടം കൈയന്‍ ഓപ്പണറായ ഗംഭീര്‍ പരിശീലകനാവുമ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ മെച്ചപ്പെടുമെന്നാണ് ആരാധകരും ബിസിസിഐയും പ്രതീക്ഷിക്കുന്നത്.

ഗംഭീറിന്റെ വരവ് ഏറെക്കുറെ ഉറപ്പായപ്പോള്‍ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രോഹിത് ശര്‍മക്കും വിരാട് കോലിക്കും ഗംഭീറിന്റെ വരവില്‍ അതൃപ്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് കാരണം ഗംഭീര്‍ മുന്നോട്ട് വെച്ച് ആവശ്യങ്ങളാണ്. ഇന്നലെ നടന്ന അഭിമുഖത്തില്‍ ഗംഭീര്‍ ചില ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. അതിലൊന്ന് ടെസ്റ്റിലും ഏകദിനത്തിലും വേറെ ടീമുകള്‍ വേണമെന്നതാണ്.

സീനിയര്‍ താരങ്ങളെ ടെസ്റ്റിലേക്ക് ഒതുക്കാന്‍ ഗംഭീര്‍ നീക്കം നടത്തുന്നുണ്ട്. കൂടാതെ ഓരോ ഫോര്‍മാറ്റിലും വ്യത്യസ്ത നായകന്മാരെന്ന ആവശ്യവും ഗംഭീര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ബിസിസി ഐയും ഇതിനോട് അനുകൂലമായാണ് പെരുമാറിയതെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കും കൂടുതല്‍ ടെസ്റ്റില്‍ ശ്രദ്ധ നല്‍കേണ്ടതായി വരും. രോഹിത്തും കോലിയും ഇനി ടി20 ഫോര്‍മാറ്റില്‍ ഇടം പ്രതീക്ഷിക്കേണ്ട.

ഇവരുടെ ടി20 ഫോര്‍മാറ്റിലെ ഭാവി അവസാനിച്ചുവെന്ന് തന്നെ പറയാം. ഏകദിനത്തില്‍ നിന്നും രോഹിത്തിനെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. ഇതില്‍ രോഹിത്തിന് അതൃപ്തിയുണ്ടെന്നാണ് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം. ഓരോ ഫോര്‍മാറ്റിലും ഓരോ നായകന്മാര്‍ വരുമ്പോള്‍ നിലവില്‍ സീനിയര്‍ താരങ്ങള്‍ക്ക് ടീമിലുള്ള സര്‍വാധിപത്യം നഷ്ടപ്പെടും. നിലവില്‍ കോലിക്കും രോഹിത്തിനും കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള കഴിവുണ്ട്.

india cricket

ഒരു വര്‍ഷത്തോളം ടി20 ഫോര്‍മാറ്റിന് പുറത്തിരിക്കുകയും ടി20 ലോകകപ്പിന് തൊട്ട് മുമ്പ് ടി20 ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തുകയും ചെയ്തവരാണ് കോലിയും രോഹിത്തും. നിലവില്‍ ഇവര്‍ക്ക് ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ടുള്ള പ്രധാന തീരുമാനങ്ങളിലെല്ലാം ഇടപെടാനാവും. എന്നാല്‍ ഗംഭീര്‍ പരിശീലകനായാല്‍ ഇത് നടന്നേക്കില്ല. നേരത്തെ തന്നെ കോലിയുമായി ഗംഭീര്‍ ഉടക്കിയിട്ടുള്ളതാണ്. തന്റെ പ്രധാന തീരുമാനങ്ങളില്‍ അനാവശ്യമായി കോലിയോ രോഹിത്തോ ഇടപെട്ടാല്‍ ഗംഭീര്‍ ചോദ്യമുയര്‍ത്തുമെന്നുറപ്പ്.

വിട്ടുവീഴ്ചയില്ലാത്ത സ്വഭാവക്കാരനാണ് ഗംഭീര്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് പൊരുത്തപ്പെട്ട് പോകാന്‍ സീനിയര്‍ താരങ്ങള്‍ക്ക് സാധിച്ചേക്കില്ല. നേരത്തെ അനില്‍ കുംബ്ലെ പരിശീലകനായപ്പോള്‍ ചിട്ടയായ പരിശീലനമാണ് ഏര്‍പ്പെടുത്തിയത്. ഇതില്‍ സീനിയര്‍ താരങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിരാട് കോലി അനില്‍ കുംബ്ലെയുമായി ഉടക്കുകയും ഒടുവില്‍ കുംബ്ലെക്ക് ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങേണ്ടി വരികയും ചെയ്തു.

എന്നാല്‍ ഗൗതം ഗംഭീറിനെ അത്ര വേഗം പരിശീലകസ്ഥാനത്ത് നിന്ന് ഇറക്കാനാവില്ല. കാരണം ഗംഭീറും ബിസിസി ഐ സെക്രട്ടറി ജയ് ഷായും അടുത്ത സുഹൃത്തുക്കളാണ്. തന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതിന് ശേഷമാണ് ഗംഭീര്‍ പരിശീലകസ്ഥാനത്തേക്കെത്താന്‍ സമ്മതം അറിയിച്ചത്. അതുകൊണ്ടുതന്നെ ഗംഭീറിനോട് ഉടക്കിയ സീനിയര്‍ താരങ്ങളുടെ ചീട്ട് കീറാനാണ് സാധ്യത. ഗംഭീര്‍ താരങ്ങളെ ഏതറ്റംവരെയും പിന്തുണക്കുന്ന പരിശീലകനാണ്.

എന്നാല്‍ തന്റെ രീതികളെ ചോദ്യം ചെയ്യാന്‍ അദ്ദേഹം സമ്മതിച്ചേക്കില്ല. ഗംഭീര്‍ മൂന്ന് ഫോര്‍മാറ്റിലും വലിയ പൊളിച്ചെഴുത്ത് നടത്തുമെന്ന കാര്യം ഉറപ്പാണ്. ഇതോടെ സീനിയര്‍ താരങ്ങളുടെ മേല്‍ക്കോയ് ഒരു പരിധിവരെ അവസാനിക്കുകയും പൂര്‍ണ്ണ നിയന്ത്രണം പരിശീലകനിലേക്കെത്തുകയും ചെയ്യും. ഗംഭീറിന്റെ വരവ് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമോ ദോഷമാകുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Wednesday, June 19, 2024, 12:44 [IST]
Other articles published on Jun 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+