For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡിനെ എന്തുകൊണ്ടാണ് 'ജാമി' യെന്ന് വിളിക്കുന്നത് ? ചെല്ലപ്പേരിന് പിന്നിലെ രഹസ്യം ഇതാ

മാന്യന്മാരുടെ കളിയെന്ന വിശേഷണമുള്ള ക്രിക്കറ്റിലെ ഏറ്റവും മികച്ച 'ജന്റില്‍മാന്‍' തന്നെയായിരുന്നു ദ്രാവിഡ്

1

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് രാഹുല്‍ ദ്രാവിഡ്. ഓപ്പണറായും വിക്കറ്റ് കീപ്പറായും നായകനായും തുടക്ക കാലത്ത് ബൗളറായുമെല്ലാം തന്റെ മികവിലൂടെ ആരാധകരെ വിസ്മയിപ്പിക്കാന്‍ ദ്രാവിഡിന് സാധിച്ചിട്ടുണ്ട്. മാന്യന്മാരുടെ കളിയെന്ന വിശേഷണമുള്ള ക്രിക്കറ്റിലെ ഏറ്റവും മികച്ച 'ജന്റില്‍മാന്‍' തന്നെയായിരുന്നു ദ്രാവിഡ്. ഇന്ത്യയുടെ ബാറ്റിങ് വന്മതിലായിത്തന്നെ ഏറെക്കാലം ക്രീസില്‍ ദ്രാവിഡ് ഉണ്ടായിരുന്നു.

1

ക്ഷമയും പ്രതിഭയും ക്ലാസും ഒത്തുചേര്‍ന്ന ക്രിക്കറ്റ് ജീവിതം. അതായിരുന്നു ദ്രാവിഡിന്റെ കരിയര്‍.ഇന്ത്യയുടെ ബാറ്റിങ് വന്മതിലെന്നത് ക്രിക്കറ്റ് കരിയറിലെ ദ്രാവിഡിന്റെ വിശേഷണമായിരുന്നു. എന്നാല്‍ അടുത്ത സുഹൃത്തുക്കളും സഹതാരങ്ങളും ജാമി എന്നാണ് ദ്രാവിഡിനെ വിളിച്ചിരുന്നത്. എന്താണ് ഇത്തരമൊരു ചെല്ലപ്പേരിന്റെ പിന്നിലെ രഹസ്യമെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. ഒരിക്കല്‍ ദ്രാവിഡ് തന്നെ തന്റെ ജാമി പേരിന് പിന്നിലെ കഥ തുറന്ന് പറഞ്ഞിരുന്നു. അത് എന്താണെന്ന് നോക്കാം.

1

അദ്ദേഹത്തിന്റെ പിതാവിന്റെ ജോലിയില്‍ നിന്നാണ് ദ്രാവിഡിന് ജാമിയെന്ന ഇരട്ടപ്പേര് ലഭിച്ചത്. കൂടാതെ ജാമിന്റെ പരസ്യത്തില്‍ ദ്രാവിഡ് അഭിനയിക്കുകയും ചെയ്തു. ആദ്യമായി ഇന്ത്യയുടെ മുന്‍ പേസര്‍ ജവഗല്‍ ശ്രീനാഥാണ് ദ്രാവിഡിനെ ആദ്യമായി ജാമിയെന്ന് വിളിച്ചത്. ദ്രാവിഡ് കര്‍ണാടകയ്ക്കായി രഞ്ജി ട്രോഫി കളിക്കുമ്പോഴാണ് ആദ്യമായി ജവഗല്‍ ശ്രീനാഥ് ദ്രാവിഡിനെ ഈ പേര് വിളിച്ചത്. ദ്രാവിഡിന്റെ പിതാവ് കിസാന്‍ പ്രൊഡക്ട്‌സിലാണ് ജോലി ചെയ്തിരുന്നത്. കിസാന്റെ ജാം ഉല്‍പ്പന്നങ്ങള്‍ അന്ന് വളരെ പ്രശസ്തമായിരുന്നു.

1

'ജാം ജാം ജാമി എന്ന പരസ്യം വളരെ വൈറലായിരുന്നു. എന്റെ പിതാവ് കിസാന്‍ പ്രൊഡക്റ്റ്‌സില്‍ 30 വര്‍ഷത്തോളം ജോലി ചെയ്തയാളാണ്. അങ്ങനെയാണ് ജാമിയെന്ന പേര് എനിക്ക് ലഭിച്ചത്. അന്ന് കിസാന്‍ ജ്യൂസുകളും ജാമുകളും എല്ലാവര്‍ക്കുമറിയാം. മദ്രാസിലാണ് അന്ന് ജാമിന്റെ പരസ്യം ഉണ്ടായിരുന്നത്. ഞാനതില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. പിതാവ് ഏറെ നാള്‍ ജോലി ചെയ്ത സ്ഥാപനമെന്ന നിലയില്‍ വളരെ അഭിമാനം ആ പരസ്യം ചെയ്തപ്പോള്‍ തോന്നിയിരുന്നു'- ദ്രാവിഡ് ഒരിക്കല്‍ വെളിപ്പെടുത്തി.

1

ഇന്ത്യക്കായി 164 ടെസ്റ്റില്‍ നിന്ന് 13288 റണ്‍സും 334 ഏകദിനത്തില്‍ നിന്ന് 10889 റണ്‍സും ഒരു ടി20യില്‍ നിന്ന് 31 റണ്‍സുമാണ് ദ്രാവിഡ് നേടിയത്. 89 ടി20യില്‍ നിന്ന് 2174 റണ്‍സും ദ്രാവിഡിന്റെ പേരിലുണ്ട്. ക്രിക്കറ്റ് താരങ്ങളിലെ ഒട്ടുമിക്കവരുടെയും ചെല്ലപ്പേരുകള്‍ പിന്നില്‍ ഇത്തരം രസകരമായ കാരണങ്ങളുണ്ട്. വിരാട് കോലിയെ ചീക്കുവെന്നാണ് അടുത്ത സുഹൃത്തുക്കള്‍ വിളിക്കാറ്. എംഎസ് ധോണി കളത്തില്‍ കോലിയെ ചീക്കുവെന്നാണ് വിളിച്ചിരുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് മുതല്‍ ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കും ഇത്തരത്തില്‍ രസകരമായ ചെല്ലപ്പേരുണ്ട്. ഇതെല്ലാം ആരാധകര്‍ക്കിടയിലും വളരെ സുപരിചിതമാണ്.

Story first published: Saturday, March 19, 2022, 12:03 [IST]
Other articles published on Mar 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+