Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2020ല്‍ വിരമിച്ചു, എന്നിട്ടും സെലക്ടറാവാന്‍ ധോണിക്ക് വിലക്ക്! എന്താണ് കാരണം?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി ആരു വരുമെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കറാണ് പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്കു ഫേവറിറ്റ്. അദ്ദേഹത്തെക്കൂടാതെ മുന്‍ കോച്ചും ഇതിഹാസ താരവുമായ രവി ശാസ്ത്രി, മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായി ദിലിപ് വെങ്‌സാര്‍ക്കര്‍ എന്നിവരും സെലക്ടര്‍ സ്ഥാനത്തേക്കു മല്‍സരരംഗത്തുണ്ടെന്നാണ് വിവരം.

പക്ഷെ ഇന്ത്യയെ രണ്ടു ലോകകപ്പ് നേട്ടമുള്‍പ്പെടെ മൂന്ന് ഐസിസി ട്രോഫികളിലേക്കു നയിച്ച മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു എന്തുകൊണ്ട് സെലക്ടര്‍ സ്ഥാനത്തേക്കു വരാന്‍ സാധിക്കുന്നില്ലെന്ന സംശയത്തിലാണ് ആരാധകര്‍. യഥാര്‍ഥത്തില്‍ എന്തായിരിക്കും ഇതിന്റെ കാരണം? പരിശോധിക്കാം.

MS DHONI

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരെയെടുത്താല്‍ അവരില്‍ തലപ്പത്തായിരിക്കും ധോണി. കാരണം നേടിയ ട്രോഫികളുടെയും നേട്ടങ്ങളുടെയും കണക്കുകളെടുത്താല്‍ അദ്ദേഹത്തോളം വിജയം കൈവരിച്ച മറ്റൊരു ഇന്ത്യന്‍ നായകനില്ല. 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ യുവനിരയെ വച്ച് ചാംപ്യന്‍മാരാക്കിയതോടെയാണ് ധോണിയെന്ന ക്യാപ്റ്റന്‍ ലോക ക്രിക്കറ്റില്‍ വരവറിയിച്ചത്.

നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2011ല്‍ നാട്ടില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയ ധോണി വീണ്ടും ലോകത്തെ അദ്ഭുതപ്പെടുത്തി. അന്നു മുംബൈയിലെ വാംഖഡെയില്‍ അയല്‍ക്കാരായ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 1983ല്‍ കപില്‍ ദേവിന്റെ ചെകുത്താന്‍മാര്‍ വിശ്വവിജയികളായതിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് നേട്ടം കൂടിയായിരുന്നു ഇത്.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2013ല്‍ മറ്റൊരു ഐസിസി ട്രോഫി കൂടി ധോണി ഇന്ത്യക്കു സമ്മാനിച്ചു. ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയിലാണ്
അദ്ദേഹം ടീമിനെ ജേതാക്കളാക്കിയത്. ഇതോട ധോണി ചരിത്രം കുറിക്കുകയും ചെയ്തു. ഐസിസിയുടെ മൂന്നു ട്രോഫികള്‍ സ്വന്തമാക്കിയ ലോകത്തിലെ ആദ്യ ക്യാപ്റ്റനായി അദ്ദേഹം മാറുകയായിരുന്നു.

2020ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. വിരമിച്ച ശേഷം അദ്ദേഹം ടീമിന്റെ മുഖ്യ കോച്ച് സ്ഥാനത്തേക്കുള്‍പ്പെടെ വരുമെന്നായിരുന്നു ആരാധകര്‍ ഉറച്ചു വിശ്വസിച്ചത്. 2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

MS DHONI

പക്ഷെ മുഖ്യ സെലക്ടറുടെ സ്ഥാനത്തേക്കു വരാന്‍ നിലവില്‍ ധോണിക്കു അയോഗ്യതയുണ്ട്. ബിസിസിഐയുടെ നിയമാവലി പ്രകാരം അദ്ദേഹത്തിനു ഈ സ്ഥാനം വഹിക്കാനുള്ള അര്‍ഹതയില്ല. ബിസിസിഐ നിയയമമനുസരിച്ച് ചില പ്രത്യേക മാനദണ്ഡങ്ങള്‍ പാലിച്ചെങ്കില്‍ മാത്രമേ ധോണിക്കു സെലക്ഷന്‍ കമ്മിറ്റിയിലേക്കു വരാന്‍ സാധിക്കുകയുള്ളൂ.

ചീഫ് സെലക്ടറായി വരാനുള്ള എല്ലാ യോഗ്യതയും മറ്റ് ഏതൊരു താരത്തേക്കാളും ധോണിക്കുണ്ട്. പക്ഷെ ബിസിസിഐ നിയമ പ്രകാരം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും പൂര്‍ണമായി വിരമിച്ച ഒരാള്‍ക്കു മാത്രമേ മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്കു അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല വിരമിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമേ ഒരാള്‍ക്കു സെലക്ടര്‍ സ്ഥാനത്തേക്കു അപേക്ഷിക്കാനും അനുവാദമുള്ളൂ.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ധോണി ഇപ്പോഴും കളി തുടരുകയാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അദ്ദേഹം അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന സീസണില്‍ കൂടെ കളിക്കുമെന്ന സൂചനയും ധോണി നല്‍കിയിരുന്നു.

ഈ വര്‍ഷം വിരമിക്കുകയാണെങ്കിലും അദ്ദേഹത്തിനു മുഖ്യ സെലക്ടറുടെ സ്ഥാനത്തേക്കു വരാന്‍ സാധിക്കില്ല. 2028 വരെ ധോണിക്കു ഇതിനായി കാത്തിരിക്കേണ്ടതായി വരും. ധോണിക്കു വേണമെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി ഇനിയും പ്രവര്‍ത്തിക്കാന്‍ സാധിക്കും. പക്ഷെ മറ്റു റോളുകളൊന്നും വഹിക്കാന്‍ നിലവില്‍ സാധിക്കില്ല.

Story first published: Monday, July 3, 2023, 7:07 [IST]
Other articles published on Jul 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+