കോലിയും ആക്രമണോത്സുകതയും... എന്താണ് കുഴപ്പം? വിമര്‍ശകര്‍ക്കെതിരേ മുന്‍ താരം
മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ആക്രമണോത്സുകതയെ വിമര്‍ശിക്കുന്നവര്‍ക്കു മറുപടിയുമായി മുന്‍ താരവും ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) അംഗവുമായ മദന്‍ ലാല്‍. കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ കോലിയുടെ പെരുമാറ്റത്തെ പലരും വിമര്‍ശിച്ചിരുന്നു. കോലിയുടെ പെരുമാറ്റം അതിരു കടന്നതായും പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനേ തുടര്‍ന്നാണ് അദ്ദേഹത്തെ പിന്തുണച്ച് മദന്‍ ലാല്‍ രംഗത്തു വന്നത്. കോലി ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ള മുന്‍ നായകന്‍മാരെപ്പോലെയല്ല. സൗരവ് ഗാംഗുലിയുമായാണ് അദ്ദേഹത്തിന്റെ സാമ്യമുള്ളത്. നാട്ടില്‍ ആയാലും വിദേശത്ത് ആയാലും ടീമിനെ എല്ലാ തരത്തിലും മുന്നില്‍ നിന്നു നയിക്കുന്നവരാണ് ഇരുവരും. ന്യൂസിലാന്‍ഡ് പര്യടനം പരാജയത്തില്‍ കലാശിച്ചെങ്കിലും കോലി തന്റെ ശൈലി മാറ്റണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നു മദന്‍ ലാല്‍ പറഞ്ഞു.

നേരത്തേ വളരെ അഗ്രസീവായ ഒരു ഇന്ത്യന്‍ ക്യാപ്റ്റനെയാണ് എല്ലാവര്‍ക്കും വേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കോലിയോട് അഗ്രസീവായ ശൈലി ഒഴിവാക്കാനാണ് എല്ലാവരും ആവശ്യപ്പെടുന്നത്. ഫീല്‍ഡില്‍ കോലിയുടെ ശൈലിയെ താന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഇന്ത്യക്കാര്‍ മറ്റുള്ളളവരെപ്പോലെ വേണ്ടത്ര അഗ്രസീവല്ലെന്നു നേരത്തേ പലരും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ അത്തമൊരാളെ ലഭിച്ചപ്പോള്‍ അവര്‍ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. കോലിയുടെ അഗ്രസീവ് ശൈലിയുടെ ആരാധകനാണ് താന്‍. അദ്ദേഹത്തെപ്പോലൊരു നായകനെയാണണ് നമുക്ക് വേണ്ടതെന്നും മദന്‍ ലാല്‍ ചൂണ്ടിക്കാട്ടി.
എത്ര മികച്ച താരത്തിനും കരിയറില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാവും. കോലിയുടെ സാങ്കേതികതയില്‍ ചില കുറവുകളുണ്ടെന്നാണ് ന്യൂസിലാന്‍ഡ് പര്യടനത്തിനു ശേഷം പലരും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കോലിയുടെ കുറവുകളൊന്നുമില്ലെന്നും ഇപ്പോഴും നമ്പര്‍ വണ്‍ അദ്ദേഹമാണെന്നും മദന്‍ ലാല്‍ പറയുന്നു. കോലി മോശം ഫോമിലാണ്. ആത്മവിശ്വാസക്കുറവ് കൊണ്ടാണ് ഇതെന്നു നിങ്ങള്‍ പറഞ്ഞേക്കാം. കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ അദ്ദേഹത്തിന് മികവ് പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അതുകൊണ്ടു കോലിയെ എഴുതിത്തള്ളാന്‍ കഴിയില്ല. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സമാന്‍ ഇപ്പോഴും അദ്ദേഹം തന്നെയാണ്. ചില ഘട്ടങ്ങളില്‍ എത്ര കഠിനമായി ശ്രമിച്ചാലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കില്ല. ഏതൊരു താരത്തിനും നേരിടുന്ന അവസ്ഥയാണിതെന്നും മദന്‍ ലാല്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications