For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'നിന്റെ 30 സപ്ലി എഴുതിക്കൂടേ ?', ലോക്ഡൗണിനിടെ പെട്ടുപോയ സംഭവത്തെക്കുറിച്ച് രാഹുല്‍

കഴിഞ്ഞ ലോക്ഡൗണില്‍ തനിക്ക് നേരിട്ട രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനായ കെ എല്‍ രാഹുല്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ 10 ടീമുകള്‍ മാറ്റുരക്കുന്നതിനാല്‍ത്തന്നെ ടൂര്‍ണമെന്റിന്റെ ആവേശം കൂടുതല്‍ ദിവസങ്ങളില്‍ ആരാധകര്‍ക്ക് കാണാനാവും. പല താരങ്ങളും തങ്ങളുടെ രസകരമായ അനുഭവങ്ങള്‍ ഫ്രാഞ്ചൈസി ചാനലിന് നല്‍കുന്ന അഭിമുഖത്തിലൂടെ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ലോക്ഡൗണില്‍ തനിക്ക് നേരിട്ട രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനായ കെ എല്‍ രാഹുല്‍.

ലോക്ഡൗണിനിടെ വീട്ടില്‍ കഴിഞ്ഞപ്പോള്‍ അമ്മയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പെട്ടുപോയ സംഭവമാണ് രാഹുല്‍ വെളിപ്പെടുത്തിയത്. ലോക്ഡൗണിനിടെ വീട്ടില്‍ വെറുതെ ഇരുന്ന് സമയം കളയാതെ ബിരുദത്തിലെ 30 സപ്ലി എഴുതിയെടുക്കാന്‍ അമ്മ ഉപദേശിച്ച സംഭവമാണ് രാഹുല്‍ വെളിപ്പെടുത്തിയത്. 'എനിക്ക് ബിരുദമില്ലാത്തതില്‍ ഇപ്പോഴും അമ്മക്ക് നിരാശയുണ്ട്.

1

ലോക്ഡൗണിന്റെ സമയത്തിനിടെ എന്തുകൊണ്ട് ബിരുദത്തിലെ നിന്റെ 30 സപ്ലികള്‍ പൂര്‍ത്തിയാക്കിക്കൂടെന്ന് അമ്മ എന്നോട് ചോദിച്ചു. വെറുതെ ഇരുന്ന് സമയം കളയാതെ ബിരുദം നേടിയെടുക്കാനാണ് അമ്മ ഇപ്പോഴും പറയുന്നത്. ബിരുദം നേടിയിട്ട് ഇനിയപ്പോള്‍ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അമ്മയോട് ചോദിച്ചു. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ്. മോശമല്ലാത്ത അവസ്ഥയിലാണ്. പിന്നെ എന്തിനാണ് 30 പേപ്പര്‍ ഇനിയും എഴുതിയെടുക്കുന്നതെന്ന് അമ്മയോട് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല.

എനിക്കൊരു സര്‍ക്കാര്‍ ജോലിയുണ്ടായിരുന്നെങ്കില്‍ എന്റെ അമ്മക്കത് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമായിരിക്കും. ഞാന്‍ ഇപ്പോള്‍ത്തന്നെ ഇന്ത്യക്കായി നാലു വര്‍ഷത്തിലധികമായി കളിക്കുന്നു. എന്നാല്‍ അത് എന്റെ അമ്മയെ സന്തോഷവതിയാക്കുന്നില്ല. സ്ഥിര വരുമാനമുള്ള സര്‍ക്കാര്‍ ജോലിക്കാര്‍ക്കാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്കാരേക്കാള്‍ താഴെയാണ് അവര്‍ സ്ഥാനം നല്‍കുന്നത്'- രാഹുല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

2

ഇന്ത്യയുടെ ഭാവി നായകനായി വിലയിരുത്തപ്പെടുന്ന താരങ്ങളിലൊരാളാണ് കെ എല്‍ രാഹുല്‍. ഓപ്പണറെന്ന നിലയില്‍ ഇതിനോടകം മികച്ച റെക്കോഡുകളും രാഹുലിന്റെ പേരിലുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് കെ എല്‍ രാഹുല്‍. 2014ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച രാഹുല്‍ 43 ടെസ്റ്റില്‍ നിന്ന് ഏഴ് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 2547 റണ്‍സും 42 ഏകദിനത്തില്‍ നിന്ന് അഞ്ച് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 1634 റണ്‍സും 56 ടി20യില്‍ നിന്ന് 1831 റണ്‍സുമാണ് നേടിയത്. രണ്ട് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ടി20യില്‍ നേടിയിട്ടുണ്ട്. 95 ഐപിഎല്ലില്‍ നിന്ന് 3273 റണ്‍സാണ് രാഹുലിന്റെ പേരിലുള്ളത്. രണ്ട് സെഞ്ച്വറിയും 27 അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്.

3


ഐപിഎല്ലില്‍ ആര്‍സിബി, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്ന രാഹുല്‍ രണ്ട് വര്‍ഷം പഞ്ചാബ് കിങ്‌സിനെ നയിച്ചു. എന്നാല്‍ നായകനായി കാര്യമായൊന്നും ചെയ്യാനായില്ല. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ് രാഹുല്‍. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ലഖ്‌നൗ തോറ്റത് രാഹുലിന് വലിയ നാണക്കേടായി. ഇത്തവണ മികച്ച താരനിരയുള്ള ടീമാണ് ലഖ്‌നൗവിന്റേത്.

4

പഠന സമയത്ത് ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ചും രാഹുല്‍ തുറന്ന് പറഞ്ഞു. 'എന്റെ പിതാവും മാതാവും പ്രൊഫസര്‍മാരായിരുന്നു. അതുകൊണ്ട് തന്നെ എന്റെ കുടുംബത്തിലെ എല്ലാവരും ഞാന്‍ എഞ്ചിനീയറോ ഡോക്ടറോ ആകുമെന്നാണ് കരുതിയിരുന്നത്. 10ാം ക്ലാസ് വരെ നന്നായി പഠിക്കുമായിരുന്നു. പ്ലസ് വണ്ണില്‍ എല്ലാവരും ഞാന്‍ സയന്‍സ് എടുക്കുമെന്ന് വിചാരിച്ചപ്പോള്‍ ഞാന്‍ കൊമേഴ്‌സാണെടുത്തത്. സയന്‍സ് എടുത്താന്‍ ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ലെന്ന എന്റെ ചിന്ത മനസിലാക്കി അവര്‍ കൊമേഴ്‌സെടുക്കാന്‍ സമ്മതിച്ചു' -രാഹുല്‍ പറഞ്ഞുനിര്‍ത്തി.

Story first published: Tuesday, March 29, 2022, 18:00 [IST]
Other articles published on Mar 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+