Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ അപ്രതീക്ഷിത നീക്കം, ഞാന്‍ പുറത്ത്! എന്തിന് അതു ചെയ്‌തെന്നു ചോദിച്ചെന്നു വെങ്കി

ലോക ക്രിക്കറ്റിലെ ഏറ്റവും തന്ത്രശാലിയായ ക്യാപ്‌റ്റന്‍മാരില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് യുവ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിക്കവെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനായ ധോണിയുടെ ചില സര്‍പ്രൈസ് നീക്കങ്ങള്‍ തന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് അദ്ദേഹത്തോടു നേരില്‍ ചോദിച്ചിരുന്നതായും വെങ്കടേഷ് വെളിപ്പെടുത്തി. രാജ് ഷമാനിയുടെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാപിച്ച ഐപിഎല്ലില്‍ കെകെആറും സിഎസ്‌കെയും തമ്മിലുള്ള മല്‍സരത്തിനിടെയുണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് വെങ്കടേഷ് തുറന്നു പറഞ്ഞത്. ധോണിയുടെ ഒരു അപ്രതീക്ഷിത നീക്കം തന്നെ സ്തബ്ധനാക്കിയതായും ഇതേക്കുറിച്ച് മല്‍സരശേഷം അദ്ദേഹത്തോടു നേരിട്ടു ചോദിക്കുകയും ചെയ്തതായി വെങ്കടേഷ് വ്യക്തമാക്കി.

VENKATESH IYER

ഈ വര്‍ഷം സിഎസ്‌കെയുമായുള്ള മല്‍സരത്തിനിടെ ഞാന്‍ ബാറ്റ് ചെയ്യുകയായിരുന്നു. ഷോര്‍ട്ട് തേര്‍ഡ് മാനിലേക്കു ഷോട്ട് കളിച്ച ഞാന്‍ അവിടെ ക്യാച്ച് നല്‍കി പുറത്താവുകയും ചെയ്തു. ഔട്ടായതിനു ശേഷം ഞാന്‍ നോക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ഫീല്‍ഡര്‍ യഥാര്‍ഥ പൊസിഷനില്‍ ആയിരുന്നില്ല നിന്നതെന്നു കണ്ടു. തെറ്റായ പൊസിഷനിലായിരുന്നു ആ ഫീല്‍ഡര്‍. അയാള്‍ കുറേക്കൂടി വലതു ഭാഗത്തേക്കായിരുന്നു യഥാര്‍ഥത്തില്‍ നില്‍ക്കേണ്ടിയിരുന്നത്. അതു മനസ്സിലാക്കിയപ്പോള്‍ എനിക്കു ആശ്ചര്യമാണ് തോന്നിയതെന്നും വെങ്കടേഷ് പറയുന്നു.

മല്‍സരത്തിനു ശേഷം ഞാന്‍ ഇതേക്കുറിച്ച് ധോണിയോടു സംസാരിക്കുകയും ചെയ്തു. ഭയ്യാ, എന്തിനായിരുന്നു ഫീല്‍ഡിങില്‍ അങ്ങനെയൊരു മാറ്റം നടത്തിയതെന്നായിരുന്നു എന്റെ ചോദ്യം. ബാറ്റിനെ ബോള്‍ ലീവ് ചെയ്യുന്ന രീതി കണ്ടപ്പോള്‍ ഫീല്‍ഡറെ സ്ഥിരം പൊസിഷനില്‍ നിന്നും കുറച്ചു കൂടി മാറ്റി നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇതു കേട്ടപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടു. ഞാനൊരിക്കലും ആ തരത്തില്‍ ചിന്തിച്ചിരുന്നില്ല. അത്രയും വേഗത്തില്‍ ചിന്തിച്ച് അങ്ങനെയൊരു തീരുമാനമെടുക്കുകയെന്നത് എളുപ്പമല്ല. ആംഗിള്‍ മനസ്സിലാക്കുകയെന്നത് വളരെ പ്രധാനമാണ്. ക്രിക്കറ്റെന്നത് ആംഗിളുകള്‍ നിറഞ്ഞതാണ്. ആംഗിള്‍ വായിച്ചെടുക്കുകയെന്നതാണ് ധോണിയുടെ ഏറ്റവും വലിയ കരുത്തെന്നു താന്‍ കരുതുന്നതായും വെങ്കടേഷ് കൂട്ടിത്തേര്‍ത്തു.

ധോണി ക്യാപ്റ്റനെന്ന നിലയില്‍ ഞെട്ടിച്ച മറ്റൊരു സംഭവത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ഞാനും ടീമംഗവും കൂടി ബാറ്റ് ചെയ്യുകയാണ്. രണ്ടു ഫീല്‍ഡര്‍മാര്‍ ഓഫ് സൈഡിലും ഒരാള്‍ ഷോര്‍ട്ട് തേര്‍ഡ് മാനിലും മറ്റൊരാള്‍ കവര്‍ ഏരിയയിലും ഫീല്‍ഡ് ചെയ്യുന്നു. ഞങ്ങള്‍ നല്ല രീതിയില്‍ ബാറ്റ് ചെയ്യവെയാണ് ധോണി ഫീല്‍ഡിങില്‍ ഒരു മാറ്റം വരുത്തിയത്. ഒരു ഫീല്‍ഡറെ വിളിച്ച് അദ്ദേഹം നേരത്തേ നിന്ന പൊസിഷനില്‍ നിന്നു നേരെ എതിര്‍ ഭാഗത്തേക്കു മാറ്റി.

MS DHONI

തൊട്ടടുത്ത ബോളില്‍ ഇതേ ഭാഗത്തു ക്യാച്ച് നല്‍കി ടീമംഗം പുറത്താവുകയും ചെയ്തു. എന്തുകൊണ്ടാണ് തൊട്ടടുത്ത ബോളില്‍ ഇതു സംഭവിച്ചതെന്നു എനിക്ക് ആശ്ചര്യമാണ് തോന്നിയത്. മൂന്ന്- നാലു ബോളുകള്‍ക്കു ശേഷം ഇതു സംഭവിക്കാമായിരുന്നു. പെട്ടെന്നാണ് ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ നീക്കത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത്. ഈ മനുഷ്യന്‍ എത്ര മാത്രം വ്യത്യസ്തമായിട്ടാണ് ചിന്തിക്കുന്നതെന്നു തനിക്കു തോന്നിയെന്നും വെങ്കടേഷ് വ്യക്തമാക്കി.

വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെയെല്ലാം ഒപ്പം ഇന്ത്യന്‍ ടീമില്‍ കളിച്ചുവെങ്കിലും തന്നെ ഞെട്ടിച്ച ഒരേയൊരാള്‍ ധോണിയാണെന്നു അദ്ദേഹം പറയുന്നു. എംഎസിനൊ കുറിച്ചു മാത്രമേ എനിക്കു അങ്ങനെയൊരു തോന്നല്‍ ഉണ്ടായിട്ടുള്ളൂ. കെകെആറിനായി ഞാന്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ അദ്ദേഹം വിക്കറ്റിനു പിന്നിലുണ്ടെന്നു തിരിച്ചറിയുമ്പോള്‍ വലിയ അദ്ഭുതമാണ് തോന്നാറുള്ളത്.

ധോണി ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വരുമ്പോള്‍ സ്‌റ്റേഡിയത്തിലെ കാണികളുടെ ഭാഗത്തു നിന്നുയരുന്ന ആര്‍പ്പുവിളി നിങ്ങളെ അദ്ഭുതപ്പെടുത്തും. പെട്ടെന്നു കാണികളുടെ ഭാഗത്തു നിന്നും ആര്‍പ്പുവിളികളുയരുമ്പോഴാണ് നിങ്ങള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ധോണി ഡഗൗട്ടില്‍ നിന്നും ഗ്രൗണ്ടിലേക്കു നടന്നു വരുന്നതായി കാണുക. അദ്ദേഹം വളരെ സന്തോഷവാനായിട്ടുള്ള വ്യക്തിയാണ്. യുവതാരങ്ങളെയും ഇതിഹാസങ്ങളെയും അദ്ദേഹം ഒരേ രീതിയിലാണ് കാണാറുള്ളതെന്നും വെങ്കടേഷ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 1, 2023, 9:16 [IST]
Other articles published on Jul 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+