
ഷമി- ബുംറ കൂട്ടുകെട്ട്
രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ഒരു ഘട്ടത്തില്‍ എട്ടിന് 209 റണ്‍സെന്ന നിലയിലായിരുന്നു. ഇന്ത്യ 230 റണ്‍സ് പോലും നേടില്ലെന്ന് എല്ലാവരും ഉറപ്പിച്ച നിമിഷങ്ങള്‍. എന്നാല്‍ പിന്നീട് കളി ആകെ മാറിമറിഞ്ഞു.
അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ മുഹമ്മദ് ഷമി- ജസ്പ്രീത് ബുംറ ജോടി 89 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇതോടെ ഇന്ത്യ എട്ടു വിക്കറ്റിനു 298 റണ്‍സിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇംഗ്ലീഷ് പേസര്‍മാര്‍ നിരന്തരം ബൗ്ണ്‍സറുകളെറിഞ്ഞാണ് ഇരുവരെയും പരീക്ഷിച്ചത്. പക്ഷെ ഈ തന്ത്രം പരാജയപ്പെടുകയും ചെയ്തു. ഷമി 56ഉം ബുംറ 34ഉം റണ്‍സാണ് പുറത്താവാതെ നേടിയത്.

കോച്ച് എന്തുകൊണ്ട് ഉപദേശിച്ചില്ല
അഞ്ചാംദിനം ലഞ്ച് ബ്രേക്കിനു മുമ്പ് എന്തുകൊണ്ടാണ് തന്ത്രം മാറ്റണമെന്നാവശ്യപ്പെട്ട് കോച്ച് സില്‍വര്‍ഹുഡ് ആരെയും ഡ്രിങ്ക്‌സുമായി ഗ്രൗണ്ടിലേക്കു അയക്കാതിരുന്നതെന്നു വോന്‍ ചോദിക്കുന്നു. വര്‍ഷങ്ങള്‍ക്കിടെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ഞാന്‍ കണ്ട ഏറ്റവും മോശം കാര്യമാണിത്.
ഗ്രൗണ്ടില്‍ ഇതെന്താണ് നടക്കുന്നതെന്നു റൂട്ടിനോടു ചോദിക്കാനും പ്ലാനില്‍ മാറ്റം വരുത്താനും എന്തുകൊണ്ടാണ് സില്‍വര്‍ഹുഡ് ശ്രമിക്കാതിരുന്നത്? ഞാന്‍ ക്യാപ്റ്റനായിരിക്കെ അന്നത്തെ കോച്ചായിരുന്ന ഡങ്കന്‍ ഫ്‌ളെച്ചര്‍ ഇതു ചെയ്തിരുന്നു. കളിക്കളത്തില്‍ ചിലപ്പോള്‍ ക്യാപ്റ്റന്‍മാര്‍ക്കു ഒരു ഐഡിയയും ലഭിക്കാതെ പാളിപ്പോവുന്ന സന്ദര്‍ഭങ്ങളുണ്ടാവും. കോച്ചാണ് ഈ ഘട്ടത്തില്‍ അവരെ വഴികാണിക്കേണ്ടത്. പക്ഷെ ലോര്‍ഡ്‌സില്‍ സില്‍വര്‍ഹുഡിന്റെ ഭാഗത്തു നിന്നും അതുണ്ടായില്ലെന്നും വോന്‍ വിമര്‍ശിച്ചു.

വിധി നിര്‍ണയിക്കും
ഓരോ ടെസ്റ്റിലും മല്‍സരവിധിയെ സ്വാധീനിക്കുന്ന നിര്‍ണായകമായ ചില മുഹൂര്‍ത്തങ്ങളുണ്ടായിരിക്കും. മികച്ച ടീം അതു മനസ്സിലാക്കുകയും മുതലെടുത്ത് വിജയത്തിലേക്കു മുന്നേറുകയും ചെയ്യും. ലോര്‍ഡ്‌സ് ടെസ്റ്റിലെ ഈ മൂഹൂര്‍ത്തം ഷമിയും ബുംറയും ചേര്‍ന്നുള്ള കൂട്ടുകെട്ടായിരുന്നു. ഇന്ത്യ അതു തങ്ങള്‍ക്കു അനുകൂലമാക്കി മാറ്റിയപ്പോള്‍ ഇംഗ്ലണ്ട് കളഞ്ഞുകുളിച്ചു. ജോ റൂട്ടിനെപ്പോലംെ ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍ഹുഡിനും ഇതില്‍ തുല്യ പങ്കുണ്ടെന്നു വോന്‍ വിലയിരുത്തി.

ഇന്ത്യയുടെ വഴിക്ക്
നിലവില്‍ ടെസ്റ്റ് പരമ്പര ഒരേയൊരു വഴിക്കാണ് നീങ്ങുന്നതെന്നും അതു ഇന്ത്യക്കൊപ്പമാണെന്നും വോന്‍ നിരീക്ഷിച്ചു. ഈ പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ഗതി മാറ്റാന്‍ തനിക്കു കഴിയുമെന്ന് സില്‍വര്‍ഹുഡ് കാണിച്ചു തരേണ്ടതുണ്ട്. കാരണം ഇപ്പോള്‍ ഈ പരമ്പരയുടെ ഗതി ഒരേയൊരു വഴിയിലൂടെയാണ് പോവുന്നത്, അത് വിരാട് കോലിയുടെ ദിശയിലാണ്. ടീം അദ്ദേഹം ആഗ്രഹിക്കുന്ന തരത്തിലാണ് പെര്‍ഫോം ചെയ്യുന്നത്. ഈ താളം തെറ്റിക്കാന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞാല്‍ മാത്രമേ ടെസ്റ്റ് പരമ്പരയിലേക്കു തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂവെന്നും വോന്‍ വിശദമാക്കി.
ഈ മാസം 25നാണ് മൂന്നാം ടെസ്റ്റിനു തുടക്കമാവുന്നത്. ലീഡ്‌സിലെ ഹെഡിങ്‌ലേയിലാണ് ഈ മല്‍സരം. ഈ വേദിയില്‍ അവസാനമായി കളിച്ച രണ്ടു ടെസ്റ്റുകളിലും വിജയം ഇന്ത്യയോടൊപ്പമായിരുന്നു.


Click it and Unblock the Notifications











