For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭിനെ മാറ്റാം, വിക്കറ്റ് കീപ്പറായി ഇന്ത്യക്കു വേണ്ടത് ജുറേല്‍! കിടു താരം, ഈ കാരണങ്ങള്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലെയും ഫസ്റ്റ് ചോയ്‌സായി പരിഗണിക്കപ്പെടുന്നയാള്‍ റിഷഭ് പന്താണ്. പരിക്കു കാരണം ഒന്നര വര്‍ഷത്തോളം കളിക്കളത്തില്‍ നിന്നും വിട്ടുനിന്ന ശേഷം മടങ്ങിയെത്തിയിട്ടും ദേശീയ ടീമിലേക്കു തിരിച്ചെത്താനും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം തിരിച്ചുപിടിക്കാനും അദ്ദേഹത്തിനു കാര്യമായി വിയര്‍ക്കേണ്ടി വന്നില്ല. ബിസിസിഐയ്ക്കും ടീം മാനേജ്‌മെന്റിനും റിഷഭിലുള്ള വിശ്വാസം തന്നെയാണ് ഇതു തെളിയിക്കുന്നത്.

പക്ഷെ ഈ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ റിഷഭിനു കഴിഞ്ഞോയെന്നതാണ് ചോദ്യം. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അദ്ദേഹത്തിനു പകരം യുവതാരമായ ധ്രുവ് ജുറേലിനെ വളര്‍ത്തിയെടുക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. ടെസ്റ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള റിഷഭിനു ഈ ഫോര്‍മാറ്റില്‍ പ്രഥമ പരിഗണനയും നല്‍കാം. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം അര്‍ഹിക്കുന്നത് ജുറേലാണ് എന്നതിനുള്ള കാരണങ്ങള്‍ എന്തൊക്കൊണെന്നു നോക്കാം.

DHRUV JUREL

ഏതു പൊസിഷനിലും കളിക്കാന്‍ റെഡി

ബാറ്റിങില്‍ വ്യത്യസ്ത പൊസിഷനുകളില്‍ കളിക്കാനുള്ള ജുറേലിന്റെ മിടുക്കാണ് ആദ്യത്തെ കാരണം. ഓപ്പണിങ് മുതല്‍ ഫിനിഷിങ് വരെ ഏതു റോളിലും കളിക്കാനും മികച്ച പ്രകടനങ്ങള്‍ നടത്താനും അദ്ദേഹത്തിനു സാധിക്കും. വളരെ ചുരുക്കം താരങ്ങള്‍ക്കു മാത്രം ലഭിക്കുന്ന കഴിവാണിത്. ഐപിഎല്ലില്‍ നേരത്തേ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഫിനിഷറായെത്തി ചില ഇടിവെട്ട് ഇന്നിങ്‌സുകള്‍ ജുറേല്‍ കളിച്ചിരുന്നു. ഇന്ത്യന്‍ ടീമിനു വേണ്ടിയും ഈ തരത്തിലുള്ള പ്രകടനങ്ങള്‍ നടത്താന്‍ താരത്തിനു സാധിക്കും.

നിലയില്‍ യുപി ടി20 ലീഗില്‍ കളിച്ചു കൊണ്ടിരിക്കുന്ന ജുറേല്‍ ഓപ്പണറായാണ് സീസണിലെ ആദ്യ മല്‍സരങ്ങളില്‍ കളിച്ചത്. രണ്ടു മല്‍സരങ്ങളിലും അദ്ദേഹം ഫിഫ്റ്റികളുമായി കസറുകയും ചെയ്തു. ഓപ്പണിങ് മുതല്‍ 6-7 സ്ഥാനങ്ങള്‍ വരെ എവിടെയും താന്‍ ബാറ്റ് ചെയ്യാന്‍ മിടുക്കനാണെന്നു ജുറേല്‍ ഇതിലൂടെ അടിവരയിടുകയാണ്. ഇന്ത്യന്‍ ടീമിനു വേണ്ടതും ഇങ്ങനെയൊരാളെയാണ്.

റിഷഭിനോ, മറ്റൊരു വിക്കറ്റ് കീപ്പറായ സഞ്ജു സാംസണിനോ ഈ കഴിവില്ല. രണ്ടു പേര്‍ക്കും 3-5 വരെയുള്ള ബാറ്റിങ് പൊസിഷനുകളാണ് ബെസ്റ്റ്. ഓപ്പണിങിലോ, ഫിനിഷിങിലോ രണ്ടു പേര്‍ക്കും അത്ര മികച്ച പ്രകടനം നടത്താന്‍ സാധിക്കില്ലെന്നു കണക്കുകള്‍ പറയുന്നു. ഇവിടെയാണ് ജുറേലിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. അതുകൊണ്ടു തന്നെ റിഷഭിനു പകരം വരാനിരിക്കുന്ന പരമ്പരകളില്‍ ജുറേലിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്.

DHRUV JUREL

വിക്കറ്റ് കീപ്പിങ് മികവ്

വിക്കറ്റ് കീപ്പിങിലെ മിടുക്കാണ് ജുറേലിനെ വളര്‍ത്തിക്കൊണ്ടു വരേണ്ടതിന്റെ രണ്ടാമത്തെ കാരണം. വിക്കറ്റിനു പിന്നില്‍ വളരെ ചടുലമായി പ്രതികരിക്കുന്ന താരമാണ് അദ്ദേഹം. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലും സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലുമെല്ലാം നമ്മള്‍ ഇതു കണ്ടുകഴിഞ്ഞതാണ്.

വിക്കറ്റിനു പിന്നില്‍ ഇരുവശങ്ങളിലേക്കും ഒരുപോലെ ഡൈവ് ചെയ്യാനും ക്യാച്ചുകളെടുക്കാനും ജുറേലിനു മിടുക്കുണ്ട്. കൂടാതെ സ്റ്റംപിങിലും അതിശയിപ്പിക്കുന്ന വേഗതയും താരത്തിനുണ്ടെന്നു കാണാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ ഇനിയും മെച്ചപ്പെട്ട വിക്കറ്റ് കീപ്പറായി ജുറേല്‍ മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ആഭ്യന്തര ക്രിക്കറ്റിലെ റെക്കോര്‍ഡ്

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച റെക്കോര്‍ഡാണ് ജുറേലിന്റെ മറ്റൊരു പ്ലസ് പോയിന്റ്. 23കാരനായ താരം അധികം മല്‍സരങ്ങള്‍ കളിച്ചിട്ടില്ലെങ്കിലും ഇതിനകം കളിച്ചവയില്‍ തന്റെ സാന്നിധ്യമറിയിച്ചുകഴിഞ്ഞു.

ലിസ്റ്റ് എ ക്രിക്കറ്റില്‍ 10 മല്‍സരങ്ങളിലായി 47.25 ശരാശരിയില്‍ 189 റണ്‍സ് ജുറേല്‍ നേടിയിട്ടുണ്ട്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 18 മല്‍സരങ്ങളില്‍ നിന്നും 49 ശരാശരിയില്‍ ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളുമടക്കം 980 റണ്‍സും ജുറേലിന്റെ അക്കൗണ്ടിലുണ്ട്.

Story first published: Wednesday, August 28, 2024, 12:55 [IST]
Other articles published on Aug 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+