Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിദേശ ലീഗ് വേണ്ട... എന്തു കൊണ്ട് ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ വിലക്കുന്നു? ഇതാണ് കാരണം

മുംബൈ: ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ എന്തുകൊണ്ട് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കില്ലെന്നത് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. മറ്റു രാജ്യങ്ങളിലെ താരങ്ങളെല്ലാം ഐപിഎല്ലില്‍ കളിച്ച് മികച്ച പ്രകടനം നടത്തി മടങ്ങുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ ഏക ആശ്രയം ഐപിഎല്‍ മാത്രമാണ്.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ എന്നിവര്‍ വിദേശ ലീഗുകളില്‍ കളിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും പ്രസിഡന്റ് സൗരവ് ഗാംഗുലി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്കമാക്കിയിരുന്നു. നിലവില്‍ ബിസിസിഐയുടെ കരാറില്‍ ഉള്‍പ്പെട്ടാത്ത തങ്ങളെപ്പോലുള്ളവരെ വിദേശ ലീഗില്‍ കളിക്കാന്‍ അനുവദിച്ചാല്‍ അതു കരിയറിന് ഗുണം ചെയ്യുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

റെയ്‌നയുടെ വാക്കുകള്‍

മുന്‍ താരം ഇര്‍ഫാന്‍ പഠാനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു റെയ്‌ന വിദേശ ലീഗുകളില്‍ തങ്ങളെ കളിക്കാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഐസിസിയുമായി ഫ്രാഞ്ചൈസിയുമായോ പ്ലാന്‍ ചെയ്ത് വിദേശ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങളെ അനുവദിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കണം. ചുരുങ്ങിയത് രണ്ടു വ്യത്യസ്ത വിദേശ ലീഗുകളിലെങ്കിലും കളിക്കാന്‍ അനുവദിച്ചു കൂടെ. വിദേശ ലീഗുകളില്‍ മികച്ച പ്രകടനം നടത്തിയാല്‍ അതു തങ്ങളുടെ കരിയറിനും ഗുണം ചെയ്യും. മറ്റു രാജ്യങ്ങളിലെ താരങ്ങളെല്ലാം ഈ തരത്തില്‍ വിദേശ ലീഗുകളില്‍ കളിക്കുകയും മികച്ച പ്രകടനം നടത്തുയകും ചെയ്ത ശേഷാണ് ദേശീയ ടീമില്‍ തിരിച്ചെത്തുന്നതെന്നും റെയ്‌ന ചൂണ്ടിക്കാട്ടിയിരുന്നു.

നിയമം അനുവദിക്കുന്നില്ല

ബിസിസിഐയുടെ നിയമപ്രകാരം കരാര്‍ ഉള്ളതോ, ഇല്ലാത്തതോ ആയ ഒരു താരത്തിനും വിദേശത്തു നടക്കുന്ന ടി20, ടി10 ലീഗുകളില്‍ കളിക്കാന്‍ അനുമതിയില്ല. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ദി ഹണ്ട്രഡില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്ന ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് പിന്നീട് പിന്‍മാറിയിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഭാജിക്കു കരാറുള്ളതിനെ തുടര്‍ന്നാണിത്. 2013 മുതല്‍ ദേശീയ ടീമിനു പുറത്താവുകയും വിരമിക്കുകയും ചെയ്ത ഇര്‍ഫാന്‍ പഠാനും കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ലേലത്തില്‍ നിന്നും പിപിന്‍മാറേണ്ടി വന്നിരുന്നു.
ഐപിഎല്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായും വിരമിച്ച മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, മുന്‍ പേസര്‍ മന്‍പ്രീത് ഗോണി എന്നിവര്‍ക്കു മാേ്രത വിദേശ ലീഗില്‍ കളിക്കാന്‍ ബിസിസിഐ നിലവില്‍ അനുമതി നല്‍കിയിട്ടുള്ളൂ.

എന്തുകൊണ്ട് വിലക്ക്?

എന്തുകൊണ്ടാണ് ബിസിസിഐ മാത്രം ഇന്ത്യന്‍ താരങ്ങളെ ഈ തരത്തില്‍ വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ നിന്നു വിലക്കുന്നുവെന്നത് ചോദ്യം ചെയ്യപ്പേണ്ടതു തന്നെയാണ്. ഐപിഎല്‍ കൂടാതെ മറ്റൊരു വിദേശ ലീഗില്‍ ഒരു ഇന്ത്യന്‍ താരം കളിച്ചാല്‍ അയാള്‍ ആ ലീഗിനെ പ്രൊമോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന് ബിസിസിഐ കണക്കാക്കുന്നതിനെ തുടര്‍ന്നാണിത്. ബിസിസിഐ ഇത് ഇഷ്ടപ്പെടുന്നില്ല. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗ് ഐപിഎല്ലാണ്. ഇന്ത്യയിലെ മുന്‍ നിര താരങ്ങള്‍ മറ്റു രാജ്യത്തെ ലീഗുകളില്‍ കളിക്കാന്‍ ആരംഭിച്ചാല്‍ അതു ഐപിഎല്ലിന്റെ കുത്തക തകര്‍ക്കുമെന്ന് ബിസിസിഐ ഭയപ്പെടുന്നു.
നിലവില്‍ ബിസിസിഐയുമായി കരാര്‍ ഇല്ലെങ്കിലും റെയ്‌ന, ഉത്തപ്പ പോലുള്ള താരങ്ങള്‍ക്കു ഇപ്പോഴും വലിയ ആരാധകവൃന്ദമുണ്ട്. അതുകൊണ്ടു തന്നെ അവര്‍ വിദേശ ലീഗുകളില്‍ കളിച്ചാല്‍ അതു ശ്രദ്ധിക്കപ്പെടും. ആ ലീഗുകളെയും ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. ഈ കാരണങ്ങളാലാണ് ഇന്ത്യന്‍ താരങ്ങള്‍ക്കു ബിസിസിഐ അനുമതി നിഷേധിക്കുന്നത്.
നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു വിദേശത്തു നടക്കുന്ന ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ ക്രിക്കറ്റ് മല്‍സരങ്ങളില്‍ കളിക്കാന്‍ മാത്രമേ ബിസിസിഐ അനുവാദം നല്‍കിയിട്ടുള്ളൂ. ഈ മല്‍സരങ്ങളാവട്ടെ ഫ്രാഞ്ചൈസി ലീഗുകള്‍ പോലെ അത്ര ശ്രദ്ധിക്കപ്പെടാറുമില്ല. 2008 മുതലാണ് ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗുകളില്‍ നിന്നും വിലക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

Story first published: Friday, May 22, 2020, 17:50 [IST]
Other articles published on May 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+