രോക്കോയോട് ചെയ്യുന്നത് ചതി!! ബിസിസിഐ എന്താണിങ്ങനെ? ഇര്‍ഫാന്‍ കലിപ്പില്‍
ഇന്ത്യന്‍ ടീമിന്റെ ഏകദിന കലണ്ടറില്‍ കടുത്ത അതൃപ്തിയുമായി മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ടി290യില്‍ ഓരോ പരമ്പരയിലും ടീം കൂടുകല്‍ മല്‍സരങ്ങളില്‍ കളിക്കുമ്പോള്‍ ഏകദിനത്തില്‍ എന്തുകൊണ്ട് അതു ഇല്ലെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍.
മുന്‍ ക്യാപ്റ്റന്‍മാരും ഇതിഹാസ ബാറ്റര്‍മാരുമായ രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ഫോര്‍മാറ്റില്‍ മാത്രമേ നിലവില്‍ കളിക്കുന്നുള്ളൂ. ടി20യില്‍ നിന്നും 2024ലും ടെസ്റ്റ്ില്‍ നിന്നും കഴിഞ്ഞ വര്‍ഷവും ഇവര്‍ വിരമിച്ചിരുന്നു. 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കുകയെന്ന ലക്ഷ്യത്തോടയാണ് ഈ ഫോര്‍മാറ്റില്‍ തുടരാന്‍ രോക്കോ തീരുമാനിട്ടത്.

എന്തുകൊണ്ടിങ്ങനെ?
രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും സാന്നിധ്യം ഏകദിന മല്‍സരങ്ങളുടെ പ്രാധാന്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് ഇര്‍ഫാന്‍ പഠാന്റെ നിരീക്ഷണം. എന്നിട്ടും ബിസിസിഐ എന്തുകൊണ്ട് കൂടുതല്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നില്ലെന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഇര്‍ഫാന്‍ ചോദിക്കുന്നത്.
ഞാന്‍ വീണ്ടും വീണ്ടും ഒരേ കാര്യം തന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് മൂന്ന് ഏകദിനങ്ങള്‍ക്കു പകരം അഞ്ചു മല്‍സരങ്ങള്‍ നമ്മള്‍ സംഘടിപ്പിക്കാത്തത്? എന്തുകൊണ്ടാണ് ത്രിരാഷ്ട്ര, ചതുര്‍ രാഷ്ട്ര ഏകദിന പരമ്പരകള്‍ നമ്മള്‍ കളിക്കാതിരിക്കുന്നത്? എന്തുകൊണ്ട് ബിസിസിഐ അതു സംഘടിപ്പിക്കുന്നില്ല?
രോഹിത് ശര്‍മയും വിരാട് കോലിയും ഒരു ഫോര്‍മാറ്റില്‍ മാത്രമേ ഇന്ത്യക്കു വേണ്ടി ഇപ്പോള്‍ കളിക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ ഏകദിന ക്രിക്കറ്റിന്റെ പ്രാധാന്യം ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ടെന്നു പറഞ്ഞാല്‍ അതു തെറ്റുമാവില്ല. മഹാന്‍മാരായ ഈ രണ്ടു ക്രിക്കറ്റര്‍മാരുടെയും സാന്നിധ്യമാണ് ഇതിനു പിന്നിലെന്നും ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടും.
ടി20ക്കു പിന്നാലെ കഴിഞ്ഞ വര്‍ഷം മേയില്‍ ടെസ്റ്റും മതിയാക്കിയ ശേഷം രോഹിത്തും കോലിയും തകര്‍പ്പന്‍ ഫോമിലാണ് ഏകദിനത്തില്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ സെഞ്ച്വറിയടക്കം നേടി രോഹിത് ഹീറോയായപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ കോലിയും വന്‍ റണ്‍വേട്ട നടത്തി.

രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിനത്തില്‍ ഇപ്പോള്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടെന്നതാണ് ഏറ്റവും വലിയ കാര്യമെന്നു ഇര്‍ഫാന്‍ പറയുന്നു. ഏകദിന ലോകകപ്പിന് ഇനി ഒരുപാട് ദൂരമുണ്ട്. നിങ്ങള്‍ അതിനെക്കുറിച്ച് തീര്‍ച്ചയായും ചിന്തിക്കാന്‍ ആഗ്രഹിക്കുക തന്നെ ചെയ്യും.
പക്ഷെ നമ്മള്‍ രോഹിത്തിനെഉം കോലിയെയും കൂടുതല്‍ കാണുന്തോറും അവര്‍ കളി തുടരണമെന്നും ഇന്ത്യയെ തുടര്‍ന്നും പ്രതിനിധീകരിക്കണമെന്നുമെല്ലം ഞാന്‍ ചിന്തിക്കും. മാത്രമല്ല ഇന്ത്യക്കായി കളിക്കാതിരിക്കുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കണമെന്നും കരുതും. കാരണം കൂടുതല്‍ കളിച്ചാല്‍ അതു അവരെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ചെയ്യുകയെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
വിജയ് ഹസാരെ ട്രോഫിയിലാണ് രോഹിത്തിനെയും കോലിയെയും അവസാനമായി കളിക്കളത്തില്‍ കണ്ടത്. രോഹിത് മുംബൈയ്ക്കു വേണ്ടിയും കോലി ഡല്‍ഹിക്കു വേണ്ടിയും രണ്ടു മല്‍സരങ്ങളില്‍ വീതം കളിക്കുകയും ചെയ്തു. രോഹിത് ഒരു സെഞ്ച്വറിാണ് നേടിയതെങ്കില്‍ കോലി ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും അടിച്ചെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications