Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജഡ്ഡുവിനു എ പ്ലസ്, പന്തിന് എ!! അക്ഷറിനും ജയ്‌സ്വാളിനും ബി മാത്രം, ഇതെന്ത് കരാര്‍? വിമര്‍ശനം

ഐപിഎല്ലിലെ പോരാട്ടങ്ങള്‍ മുറുകവെ ബിസിസിഐ 2025-26 സീസണിലെ ഇന്ത്യന്‍ താരങ്ങളുടെ വാര്‍ഷിക കരാര്‍ ലിസ്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രേഡ് എപ്ലസ്, എ, ബി, സി എന്നിങ്ങനെ നാലു കാറ്റഗറികളിലായിട്ടാണ് താരങ്ങളെ കരാറിലുള്‍പ്പെടുത്തിയത്. ഓരോ ഗ്രേഡിലും താരങ്ങള്‍ക്കു ലഭിക്കുന്ന വാര്‍ഷിക ശമ്പളവും വ്യത്യസ്താണ്. ചില സര്‍പ്രൈസ് താരങ്ങള്‍ കരാറിലുള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.

അച്ചക്കലംഘനം നടത്തിയതിനെ തുടര്‍ന്നു കഴിഞ്ഞ ബിസിസിഐ കരാറില്‍ നിന്നും പുറത്താക്കപ്പെട്ട ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും ഇത്തവണ തിരിച്ചുവരികയും ചെയ്തിട്ടുണ്ട്. പ്രതീക്ഷിക്കപ്പെട്ടതു പോലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായന്‍ വിരാട് കോലിയും ഗ്രേഡ് എ പ്ലസ് കരാറില്‍ തന്നെ സ്ഥാനവും നിലനിര്‍ത്തിയിരിക്കുകയാണ്.

JADEJA AXAR PATEL

എന്നാല്‍ ചില കളിക്കാര്‍ക്കു ബിസിസിഐ നല്‍കിയിരിക്കുന്ന കരാറിലെ ഗ്രേഡ് സംബന്ധിച്ച് രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഉയര്‍ന്ന കരാര്‍ തീര്‍ച്ചയായും അര്‍ഹിച്ചിരുന്ന ചില താരങ്ങള്‍ പിന്തള്ളപ്പെട്ടതായും പകരം അര്‍ഹിക്കാത്ത ചിലര്‍ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ബിസിസിഐയ്ക്കു രൂക്ഷ വിമര്‍ശനം

നിലവില്‍ ടെസ്റ്റ് ടീമിന്റെ മാത്രം ഭാഗമായിട്ടുള്ള വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ്ക്കു ഗ്രേഡ് എ പ്ലസ് കരാര്‍ ലഭിച്ചപ്പോള്‍ ഓള്‍ ഫോര്‍മാറ്റ് പ്ലെയറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനു ഗ്രേഡ് ബി കരാര്‍ മാത്രമേയുള്ളൂ. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ വന്‍ പരാജയമായ റിഷഭ് പന്തിനു ഗ്രേഡ് എ കരാര്‍ നല്‍കി യുവതാരം യശസ്വി ജയ്‌സ്വാളിനെ ഗ്രേഡ് ബി കരാറിലേക്കു മാറ്റിയതും ആരാധകരെ ക്ഷുഭിതരാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ രോഷവും നിരാശയുമെല്ലാം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

ബിസിസിഐയുടെ പുതിയ വാര്‍ഷിക കരാറില്‍ പല അബദ്ധങ്ങളും ഇത്തവണ സംഭവിച്ചിട്ടുണ്ട്. അര്‍ഹിക്കാത്ത ചിലര്‍ക്കു പിന്തുണ ലഭിച്ചപ്പോള്‍ പിന്തുണ കിട്ടേണ്ടിയിരുന്നവര്‍ അവഗണിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ഐസിസി ചംംപ്യന്‍സ് ചട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ശ്രേയസ് അയ്യരും അക്ഷര്‍ പട്ടേലും. പക്ഷെ രണ്ടു പേരെയും ഗ്രേഡ് ബി കരാറിലേക്കു പിന്തള്ളിയതു നീതികേടാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

പുതിയ വാര്‍ഷിക കരാര്‍ ശുദ്ധ അസംബന്ധമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനവും താരങ്ങള്‍ കളിയിലുണ്ടാക്കുന്ന ഇംപാക്ടും പരിഗണിക്കാതെയാണോ ഈ വാര്‍ഷിക കരാര്‍ തയ്യാറാക്കിയത്? വെറും ആവറേജ് താരങ്ങളായ മുഹമ്മ് സിറാജും റിഷഭ് പന്തും ഗ്രേഡ് എ കരാര്‍ നേടിയിരിക്കുന്നു. എന്നാല്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഓള്‍ഫോര്‍മാറ്റ് പ്ലെയര്‍ അക്ഷര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍ എന്നിര്‍ക്കെല്ലാം ഗ്രേഡ് ബി കരാര്‍ മാത്രമാണുള്ളത്. ഇതെങ്ങനെ ശരിയാവുമെന്നും ആരാധകര്‍ ചോദിക്കുന്നു.

RISHABH PANT

റിഷഭ് പന്തിനു പകരം അക്ഷര്‍ പട്ടേലിനു ഉറപ്പായും ബിസിസിഐയുടെ ഗ്രേഡ് എ കരാര്‍ ലഭിക്കേണ്ടതായിരുന്നു. കൂടാതെ വൈറ്റ് ബോള്‍ കരിയര്‍ അവസാനിച്ചു കഴിഞ്ഞ രവീന്ദ്ര ജഡേജയ്ക്കു എന്തിനാണ് ഗ്രേഡ് എ പ്ലസ് കരാര്‍? ഗ്രേഡ് ബി കരാര്‍ മാത്രമേ അദ്ദേഹം അര്‍ഹിച്ചിരുന്നുള്ളൂയെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

അക്ഷര്‍ പട്ടേല്‍ എന്തുകൊണ്ടാണ് ഗ്രേഡ് ബി കരാറിലും അര്‍ഷ്ദീപ് സിങ് ഗ്രേഡ് സി കരാറിലുമുള്‍പ്പെട്ടത്? അക്ഷര്‍ ഗ്രേഡ് എയിലും അര്‍ഷ്ദീപ് ഗ്രേഡ് ബിയിലുമെങ്കിലും സ്ഥാനം അര്‍ഹിച്ചവരാണ്. രവീന്ദ്ര ജഡേജയ്ക്കാവട്ടെ നിങ്ങള്‍ ഗ്രേഡ് എ പ്ലസ് കരാറും നല്‍കി. എന്തൊരു അസംബന്ധമാണിത്? എന്താണ് ഇവയ്ക്കു പിന്നിലുള്ള ലോജിക്കെന്നും ബിസിസിഐയോടു ആരാധകര്‍ ചോദിക്കുന്നു.

Story first published: Monday, April 21, 2025, 14:55 [IST]
Other articles published on Apr 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+