ക്രിക്കറ്റ് ലോകകിരീടം ആരും മോഹിക്കേണ്ട, ഇത്തവണയും ഓസ്‌ട്രേലിയക്കു തന്നെ!! കാരണങ്ങളുണ്ട്...
മെല്‍ബണ്‍: നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ക്രിക്കറ്റ് ലോകകപ്പ് കൂടി വരികയാണ്. ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2019ല്‍ ഇംഗ്ലണ്ടില്‍ അരങ്ങേറും. ടീം സ്ട്രാറ്റജിയുടെ ഭാഗമായി വമ്പന്‍ ടീമുകളെല്ലാം വിജയഫോര്‍മുലയ്ക്കായുള്ള കഠിനപ്രയത്‌നത്തിലാണ്. വീക്ക്‌നെസുകള്‍ തിരിച്ചറിഞ്ഞ് ഇനിയുള്ള മാസങ്ങളില്‍ അത് പരിഹരിക്കാനാണ് ടീമുകളുടെ ശ്രമം.
ഏതു ലോകകപ്പ് നടക്കുമ്പോഴും കിരീടഫേവറിറ്റുകളിലൊന്നായി പരിഗണിക്കപ്പെടുന്ന ടീമാണ് ഓസ്‌ട്രേലിയ. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയാ കംഗാരുപ്പട ഇംഗ്ലണ്ടില്‍ കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്. ഇത്തവണയും ഓസീസ് തന്നെ ചാംപ്യമാരാവാനുള്ള സാധ്യതയാണ് കൂടുതല്‍. അതിനു കാരണങ്ങളുമുണ്ട്.

മൂര്‍ച്ചയേറിയ ബൗളിങ് നിര
ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ അപടകാരികളായ ബൗളര്‍മാര്‍ക്കു ഒരിക്കലും പഞ്ഞമില്ലാത്ത ടീമാണ് ഓസ്‌ട്രേലിയ. ഓരോ കാലത്തും ലോകോത്തര ബൗളര്‍മാര്‍ കംഗാരുപ്പടയ്ക്ക് ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഇതിന് ക്ഷീണമൊന്നും സംഭവിച്ചിട്ടില്ല. ഏതു ബാറ്റിങ് നിരയെയും തരിപ്പണമാക്കാനുള്ള പ്രഹരശേഷി ഇപ്പോഴത്തെ ഓസീസ് ബൗളിങ് നിരയ്ക്കുമുണ്ട്. മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ബില്ലി സ്റ്റാന്‍ലേക്ക്, ജോഷ് ഹാസ്ല്‍വുഡ് എന്നിവരെല്ലാം മികച്ച ബൗളര്‍മാരാണ്. ഇവരുടെ ശൈലിക്ക് ഏറ്റവും അനുയോജ്യമായ പിച്ചുകളാണ് ഇംഗ്ലണ്ടിലേത്.
സ്പിന്‍ ബൗളിങില്‍ മാത്രമാണ് അവര്‍ക്കു ചെറിയ ആശങ്കയുള്ളത്. എങ്കിലും ആദം സാംപ, ആഷ്ടന്‍ ഏഗര്‍, നതാന്‍ ലിയോണ്‍ എന്നിവര്‍ ടീമിന് നിര്‍ണായക സംഭാവന നല്‍കാന്‍ മിടുക്കുള്ളവരാണ്.

സ്മിത്തിന്റെയും വാര്‍ണറുടെയും തിരിച്ചുവരവ്
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച സംഭവമായിരുന്നു പന്ത് ചുരണ്ടല്‍ വിവാദം. ഇതിന്റെ പേരില്‍ രണ്ടു സൂപ്പര്‍ താരങ്ങളെ തന്നെ അവര്‍ക്കു നഷ്ടമായി. ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറുമാണ് പ്രതിക്കൂട്ടിലായത്. കുറ്റക്കാരെന്നു കണ്ടത്തിയതിനെ തുടര്‍ന്ന് ഇരുവരെയും ഒരു വര്‍ഷത്തേക്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കിയിരിക്കുകയാണ്. എങ്കിലും അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ വിലക്ക് കഴിഞ്ഞ് സ്മിത്തും വാര്‍ണറും തിരിച്ചെത്തുന്നത് ഓസ്‌ട്രേലിയയുടെ കരുത്ത് വര്‍ധിപ്പിക്കും.
പ്രതിസന്ധിഘട്ടങ്ങളില്‍ നിര്‍ണായക ഇന്നിങ്‌സുകള്‍ കളിക്കുന്ന സ്മിത്തിന്റെയും ടീമിന് സ്‌ഫോടനാത്മക തുടക്കം നല്‍കുന്ന വാര്‍ണറുടെയും മടങ്ങിവരവ് കംഗാരുക്കളെ വീണ്ടും കിരീടഫേവറിറ്റുകളാക്കി മാറ്റുമെന്നതില്‍ സംശയമില്ല.

ലോകകപ്പെന്ന വീക്ക്‌നെസ്
ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം വലിയൊരു വീക്ക്‌നെസാണ് ലോകകപ്പ്. അതിനു ലോകകപ്പിനു മുമ്പുള്ള മല്‍സരങ്ങളില്‍ തിരിച്ചടി നേരിട്ടാലും ലോകകപ്പ് തുടങ്ങിയാല്‍ വല്ലൊത്തൊരു ടീം സ്പിരിറ്റാണ് കംഗാരുപ്പടയ്ക്ക്. സെമി ഫൈനലിലെത്തിയ ശേഷം ഇതുവരെ ഓസ്‌ട്രേലിയ തോറ്റിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 11 ലോകകപ്പുകൡ ഏഴു തവണയും സെമി കളിച്ചപ്പോള്‍ കംഗാരുപ്പട ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്.
എതിരാളി ഓസ്‌ട്രേലിയ ആണെങ്കില്‍ ലോകകപ്പില്‍ അവസാന പന്ത് വരെ മല്‍സരഫലം പ്രവചിക്കുക അസാധ്യമാണ്. വലിയ മല്‍സരങ്ങള്‍ ജയിക്കുന്നതിലും അവസരത്തിനൊത്ത് ഉയരുന്ന കാര്യത്തിലും ഓസ്‌ട്രേലിയയേക്കാള്‍ മികച്ചൊരു ടീം ഇല്ലെന്നതാണ് യാഥാര്‍ഥ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications