വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സ് താരമോ? എന്തുകൊണ്ട് ടീമിനൊപ്പം, കാരണമറിയാം

നിലവിലെ ഐപിഎല്‍ ചാംപ്യന്മാരാണ് മുംബൈ ഇന്ത്യന്‍സ്

1

അബുദാബി: ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഐപിഎല്ലിന്റെ പുതിയ സീസണിനു മുമ്പ് മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം കണ്ടതിന്റെ അദ്ഭുതത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. അര്‍ജുന്‍ മുംബൈ ടീമിന്റെ താരമാണോയെന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. ടൂര്‍ണമെന്റിനു മുന്നോടിയായി യുഎഇയിലെത്തിയ മുംബൈ സംഘത്തിനൊപ്പം അര്‍ജുനെ കണ്ടതോടെയാണ് പലര്‍ക്കും ആകാംക്ഷയായത്. മുംബൈ പേസര്‍മാരായ ട്രെന്റ് ബോള്‍ട്ട്, ജെയിംസ് പാറ്റിന്‍സന്‍ എന്നിവര്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ താരം നില്‍ക്കുന്ന ഫോട്ടോയും പുറത്തുവന്നിരുന്നു. കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും താരപുത്രന്‍ എങ്ങനെ മുംബൈക്കൊപ്പം ചേര്‍ന്നുവെന്നതായിരുന്നു സംശയം ഇരട്ടിയാക്കിയത്.

പക്ഷെ മുംബൈ താരമായല്ല, മറിച്ച് അവരുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലെ ഒരാളായാണ് അര്‍ജുന്‍ ഇവിടെയെത്തിയിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. മുംബൈ മാത്രമല്ല മറ്റുള്ള ഫ്രാഞ്ചൈസികളും നെറ്റ് ബൗളര്‍മാരെ തങ്ങള്‍ക്കൊപ്പം യുഎഇയിലേക്കു കൊണ്ടു വന്നിട്ടുണ്ട്.

നെറ്റ്‌സില്‍ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ ബൗള്‍ ചെയ്യുകയെന്ന ദൗത്യമാണ് അര്‍ജുന്‍ ഉള്‍പ്പെടെയുള്ള നെറ്റ് ബൗളര്‍മാര്‍ക്കുള്ളത്. നേരത്തേ ഇന്ത്യന്‍ സീനിയര്‍ ടീമിനെതിരേയും കുറച്ചു തവണ ഇടംകൈയന്‍ പേസറായ താരം നെറ്റ് ബൗളറായി പന്തെറിഞ്ഞിരുന്നു. വനിതകളുടെ ലോകകപ്പ് ഫൈനലിനു മുമ്പും 20 കാരനായ അര്‍ജുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ ബൗള്‍ ചെയ്തിരുന്നു. ഇതിനു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയ്ക്കു അര്‍ജുന്റെ ബൗണ്‍സറില്‍ പരിക്കേറ്റതും വാര്‍ത്തയായിരുന്നു. സച്ചിന്റെ ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ശൈലിയില്‍ കളിക്കുന്ന താരമാണ് അര്‍ജുന്‍. ഓള്‍റൗണ്ടറായ അര്‍ജുന്‍ ഇടംകൈയന്‍ പേസറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമാണ്.

2

ഇപ്പോള്‍ മുംബൈയുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലാണ് അര്‍ജുന്‍ ഉള്‍പ്പെട്ടിരിക്കുന്നതെങ്കിലും അവര്‍ക്കു വേണ്ടി ഐപിഎല്ലില്‍ കളിക്കാനുള്ള സാധ്യത തള്ളിക്കളനായാവില്ല. ടീമിലെ ഏതെങ്കിലുമൊരു താരം ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറുകയാണെങ്കില്‍ മുംബൈയ്ക്കു അര്‍ജുനെ തങ്ങളുടെ ടീമിലെടുക്കാം. ബിസിസിഐ നിയമാവലിയില്‍ ഇതിനു അനുമതിയുണ്ട്. ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത അര്‍ജുന്‍ സീനിയര്‍ ടീമിലും അരങ്ങേറിയിട്ടില്ല. 2018ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനായി താരം കളിച്ചിരുന്നു.

Story first published: Tuesday, September 15, 2020, 10:20 [IST]
Other articles published on Sep 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X