രോഹിത്തിനെ ഏകദിന നായകനാക്കിയത് ഏറ്റവും മികച്ച തീരുമാനം- അറിയാം കാരണങ്ങള്‍
ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളുടെ കടിഞ്ഞാണ്‍ ഒടുവില്‍ രോഹിത് ശര്‍മയിലേക്കു വന്നിരിക്കുകയാണ്. ഇനി ടെസ്റ്റില്‍ മാത്രമായിരിക്കും വിരാട് കോലിയെ നമുക്ക് കാണാന്‍ സാധിക്കുക. ടി20 ലോകപ്പിനു ശേഷം കോലി ടി20 ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞപ്പോള്‍ പകരക്കാരനായി രോഹിത്തല്ലാതെ മറ്റൊരാള്‍ ബിസിസിഐയ്ക്കു മുന്നിലുണ്ടായിരുന്നില്ല. പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ ഹിറ്റ്മാന്‍ ടി20യില്‍ നായകനാവുകയും ചെയ്തു.
ഇതോടെ ഏകദിനത്തിലും രോഹിത്ത് തന്നെ പുതിയ ക്യാപ്റ്റനാവുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. പക്ഷെ ഏകദിനത്തില്‍ നായകനായി തന്നെ തുടരാനായിരുന്നു കോലിക്കു താല്‍പ്പര്യം. എന്നാല്‍ ടി20, ഏകദിനം എന്നിവയില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്ന രീതിയോടു ബിസിസിഐയ്ക്കു താല്‍പ്പര്യമില്ലായിരുന്നു. ഇതാണ് ഇപ്പോള്‍ കോലിയെ മാറ്റി പകരം രോഹിത്തിനെ തന്നെ ഏകദിന ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുന്നതിലേക്കും നയിച്ചിരിക്കുന്നത്. എന്നാല്‍ ഈ നീക്കം വളരെ മികച്ചതാണെന്നു തന്നെ പറയേണ്ടി വരും. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

ഏറ്റവും മികച്ച ഐപിഎല്‍ ക്യാപ്റ്റന്‍
ലോകത്തിലെ ഏറ്റവും മികച്ചതും കടുപ്പമേറിയതുമായ ഫ്രാഞ്ചൈസി ലീഗെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഐപിഎല്ലില്‍ ഏറ്റവുമധികം തവണ കിരീടം നേടിയ ക്യാപ്റ്റനാണ് രോഹിത് ശര്‍മ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനെന്നു വിശേഷിപ്പിക്കപ്പെടുന്ന എംഎസ് ധോണി പോലും രോഹിത്തിന് പിന്നിലാണ്. അഞ്ചു തവണയാണ് തന്റെ ടീമായ മുംബൈ ഇന്ത്യന്‍സിനു ഹിറ്റ്മാന്‍ കിരീടം നേടിക്കൊടുത്തത്.
2013ലായിരുന്നു മുന്‍ ഇതിഹാസം റിക്കി പോണ്ടിങിനു പകരം രോഹിത് മുംബൈയുടെ നായകസ്ഥാനമേറ്റെടുത്തത്. അതുവരെയുള്ള ഒരു സീസണില്‍പ്പോലും മുംബൈ ഐപിഎല്‍ കിരീടം നേടിയിരുന്നില്ല. പക്ഷെ രോഹിത്തിന്റെ വരവോടെ മുംബൈയുടെ തലവര തന്നെ മാറി.
ക്യാപ്റ്റനെന്ന അധികച്ചുമതലയുണ്ടായിട്ടും അതൊരിക്കലും രോഹിത്തിന്റെ ബാറ്റിങിനെ ബാധിച്ചിരുന്നില്ല. ബാറ്റിങിനൊപ്പം ക്യാപ്റ്റന്‍സിയിലും അദ്ദേഹം ഒരുപോലെ മികച്ചുനിന്നു. വളരെ മികച്ചൊരു മാച്ച് വിന്നിങ് സംഘമായി മുംബൈയെ വളര്‍ത്തിയെടുത്തത് രോഹിത് തന്നെയാണ്.
2023ല്‍ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടാണ് ബിസിസിഐ ഇപ്പോള്‍ അദ്ദേഹത്തിനു നായകസ്ഥാനം നല്‍കിയിരിക്കുന്നത്. രണ്ടു വര്‍ഷം കൊണ്ട് ലോകകിരീടം നേടാനുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കുകയാണ് രോഹിത്തിനും പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിനും കീഴിലുള്ള പ്രധാന വെല്ലുവിളി.

കോലിക്കു ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കാം
ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട് കോലി. പക്ഷെ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ബാറ്റിങെടുത്താല്‍ അദ്ദേഹത്തിന്റെ ഗ്രാഫ് താഴേക്കാണെന്നു കാണാം. 2019 നവംബറിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും കോലി നേടിയിട്ടില്ല. ഇപ്പോള്‍ നിശ്ചിത ഓവര്‍ ടീമുകളുടെ നായകനെന്ന ഭാരമൊഴിഞ്ഞത് ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പഴയ ഫോമിലേക്കു മടങ്ങിയെത്താനും അദ്ദേഹത്തെ സഹായിക്കും.
സമ്മര്‍ദ്ദങ്ങളില്ലാതെ കൂടുതല്‍ സ്വതന്ത്രനായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്നത് പഴയ കോലിയെ വീണ്ടെടുക്കാനും ഇന്ത്യയെ സഹായിക്കും. നേരത്തേ ഇന്ത്യന്‍ ടി20 ടീം, ആര്‍സിബി എന്നിവയുടെ നാകസ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചപ്പോള്‍ ജോലി ഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് ഇതെന്നു കോലി അറിയിച്ചിരുന്നു. ഇപ്പോള്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സിയും ഒഴിവായതോടെ അദ്ദേഹം കൂടുതല്‍ സ്വതന്ത്രനാവുകയും ചെയ്തിരിക്കുകയാണ്. ബാറ്റിങിലെ പിഴവുകള്‍ പരിഹരിച്ച് പഴയ ഫോമിലേക്കു മടങ്ങിയെത്താന്‍ ഇതു കോലിയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏകദിനത്തിലും ടി20യിലും ഒരു നായകന്‍
വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്കു വ്യത്യസ്ത നായകന്‍മാരെന്നതു ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ പുതുമയുള്ള കാര്യമല്ല. പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതു അത്ര കണ്ടു പരിചയമുള്ളതല്ല. നേരത്തേ വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ ഇന്ത്യക്കുണ്ടായിരുന്നെങ്കിലും അത് അധികകാലം തുടന്നിരുന്നില്ല. നേരത്തേ അനില്‍ കുംബ്ലെ ടെസ്റ്റിലും എംഎസ് ധോണി നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ഇന്ത്യയെ നയിച്ചിരുന്നു. അതുപോലെ തന്നെ ധോണി ടെസ്റ്റ് ടീമിന്റെയും വിരാട് കോലി നിശ്ചിത ഓവര്‍ ടീമുകളുടെയും ക്യാരപ്റ്റനായും നേരത്തേ പ്രവര്‍ത്തിച്ചിരുന്നു. 2017ലായിരുന്നു കോലി മൂന്നു ഫോര്‍മാറ്റുകളിലെയും സ്ഥിരം നായകനായി മാറിയത്.
ടി20യില്‍ രോഹിത്തും ഏകദിനത്തില്‍ കോലിയുമാണ് ഇപ്പോള്‍ ഇന്ത്യയെ നയിക്കുന്നതെങ്കില്‍ അത് ടീമിനു ഗുണത്തേക്കാളേറെ ദോഷമായി മാറുമായിരുന്നു. കാരണം ടി20യുടെ കുറച്ചുകൂടി ദൈര്‍ഘ്യമേറിയ മറ്റൊരു പതിപ്പാണ് ഏകദിനം. അതുകൊണ്ടുതന്നെ രണ്ടു ഫോര്‍മാറ്റുകളിലും ഒരേ താരങ്ങളുമാണുള്ളത്. ഇങ്ങനെയുള്ളപ്പോള്‍ ടി20യില്‍ രോഹിത്തും ഏകദിനത്തില്‍ കോലിയും നയിക്കുന്നത് താരങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുകയും ഇതു ടീമിനെ ബാധിക്കുകയും ചെയ്യും. കാരണം രണ്ടു വ്യത്യസ്ത ശൈലിയുള്ള ക്യാാപ്റ്റന്‍മാരാണ് ഇരുവരും. അതുകൊണ്ടു തന്നെ ഇപ്പോള്‍ ടി20ക്കൊപ്പം ഏകദിനവും രോഹിത്തിനെ ഏല്‍പ്പിച്ചത് ടീമിനെ കൂടുതല്‍ ഒത്തിണക്കത്തോടെ കളിക്കാനും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനും സഹായിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications