For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup 2022: ഇന്ത്യക്കു മേല്‍ വീണ്ടും പാക് ടീം വിജയം കൊയ്യുമോ? പ്രവചിച്ച് അക്തര്‍

ഒരേ ഗ്രൂപ്പിലാണ് ഇരുടീമുകളും ഉള്‍പ്പെട്ടിരിക്കുന്നത്

ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുവരു മുഖാമുഖം വന്നപ്പോഴൊന്നും ആരാധകര്‍ക്കു നിരാശപ്പെടേണ്ടി വന്നിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി കൊമ്പുകോര്‍ത്തത്. അന്നു ബാബര്‍ ആസമിന്റെ പാക് പട ഇന്ത്യയെ പത്തു വിക്കറ്റിനു വാരിക്കളയുകയായിരുന്നു.

1

ഈ വര്‍ഷം ഒക്ടോബറില്‍ വീണ്ടുമൊരു ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഇന്ത്യയും പാകിസ്താനും ഒരിക്കല്‍ക്കൂടി ഒരേ പൂളില്‍ തന്നെയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രാഥമിക റൗണ്ടില്‍ വീണ്ടുമൊരു ഇന്ത്യ- പാക് അങ്കം നടക്കാനിരിക്കുകയാണ്. ഈ പോരാട്ടത്തിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍.

2

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ നേടിയതു പോലെയൊരു അനായാസ വിജയം പാകിസ്താന്‍ വരാനിരിക്കുന്ന എഡിഷനില്‍ പ്രതീക്ഷിക്കേണ്ട മുന്നറിയിപ്പാണ് ഷുഐബ് അക്തര്‍ നല്‍കിയിരിക്കുന്നത്. ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കുക പാകിസ്താനു വളരെയധികം കടുപ്പമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അവസാന മല്‍സരത്തില്‍ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇന്ത്യ ടീം കൂടുതല്‍ മെച്ചപ്പെട്ട പ്ലാനോടെയായിരിക്കും ഇത്തവണയിറങ്ങുക. അതിനാല്‍ പാക് ടീം ജയത്തിനായി ശരിക്കും ബുദ്ധിമുട്ടും. പിച്ചിലെ സാഹചര്യങ്ങള്‍ മല്‍സരഫലത്തില്‍ നിര്‍ണായക റോള്‍ വഹിക്കുമെന്നും അക്തര്‍ വ്യക്തമാക്കി.

3

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വരാനിരിക്കുന്ന ടി20 ലോകകപ്പിലെ വിജയികളെ പ്രവചിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. പക്ഷെ ഇന്ത്യയുമായുള്ള ഈ മല്‍സത്തില്‍ പാകിസ്താന്‍ രണ്ടാമത് ബൗള്‍ ചെയ്യുന്നതാവും നല്ലത്. കാരണം മല്‍സരവേദിയായ മെല്‍ബണിലെ പിച്ച് ഫാസ്റ്റ് ബൗര്‍ക്കു നല്ല ബൗണ്‍സ് നല്‍കുന്നതിനാല്‍ പാകിസ്താന്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നതാവും നല്ലതെന്നും ഷുഐബ് അക്തര്‍ പറയുന്നു.

4

ടി20 ലോകകപ്പിനു ഇനി നാലു മാസത്തോളം ബാക്കിയുണ്ടെങ്കിലും ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിന് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാണുള്ളത്. ഈ മല്‍സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും ഇതിനകം വിറ്റഴിച്ചു കഴിഞ്ഞു.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന ഈ പോരാട്ടത്തിനു 1,50,000ത്തിനു മുകളില്‍ കാണികളുണ്ടാവുമെന്നും ഇതില്‍ പകുതിയും ഇന്ത്യക്കാരായിരിക്കുമെന്നും ഷുഐബ് അക്തര്‍ അഭിപ്രായപ്പെട്ടു.

5

2021ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടം പ്രേക്ഷകരുടെ കാര്യത്തില്‍ ചരിത്രം കുറിച്ചിരുന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ ടിവി റേറ്റിങിന്റെ കാര്യത്തില്‍ റെക്കാര്‍ഡിട്ട മല്‍സരമായിരുന്നു ഇത്. അത്രയും പേര്‍ അതിനു മുമ്പൊരു മല്‍സരവും ടെലിവിഷനില്‍ കണ്ടിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.
ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ ജയിച്ച ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇത്. അതിനു മുമ്പ് ഏകദിന, ടി20 ലോകകപ്പുകളിലായി 12 തവണ ഏറ്റുമുട്ടിയപ്പോഴും വിജയം വിജയം ഇന്ത്യക്കായിരുന്നു. എന്നാല്‍ ബാബര്‍ ആസം ക്യാപ്റ്റനായ ശേഷമുള്ള ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ തന്നെ പാക് ടീം ചരിത്രം തിരുത്തുകയായിരുന്നു.

6

അന്നു ടോസ് നേടിയ ബാബര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു ഏഴു വിക്കറ്റിനു 151 റണ്‍സാണ് നേടിയത്. നായകന്റെ ഇന്നിങ്‌സ് കളിച്ച കോലിയാണ് (57) ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. റിഷഭ് പന്ത് 39 റണ്‍സും നേടി. ഷഹീന്‍ അഫ്രീഡി മൂന്നും ഹസന്‍ അലി രണ്ടും വിക്കറ്റുകളെടുത്തു. മറുപടിയില്‍ പാകിസ്ാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലെത്തി. മുഹമ്മദ് റിസ്വാന്‍ 79ഉം ബാബര്‍ 68 റണ്‍സും നേടി.

Story first published: Monday, June 6, 2022, 13:17 [IST]
Other articles published on Jun 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+