Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സാധാരണ ഞാന്‍ പ്രവചിക്കാറില്ല, പിങ്ക് ബോള്‍ ടെസ്റ്റിലെ വിജയിയെ പ്രവചിച്ച് ഗാംഗുലി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ വിജയിയെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. പിങ്ക് ബോള്‍ ടെസ്റ്റില്‍ ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തിരുന്നു. നാലു ടെസ്റ്റുകളുടെ പമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പം നില്‍ക്കെ മൂന്നാം ടെസ്റ്റ് കൂടുതല്‍ ആവേശകരമായി മാറിയിട്ടുണ്ട്.

ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് വമ്പന്‍ ജയം കൊയ്തപ്പോള്‍ ഇവിടെ തന്നെ രണ്ടാം ടെസ്റ്റില്‍ ഒരു ദിവസം ബാക്കിനില്‍ക്കെ അതിനേക്കാള്‍ വലിയ മാര്‍ജിനില്‍ ജയിച്ച് ഇന്ത്യ പകരം വീട്ടുകയായിരുന്നു.

ഇന്ത്യ വിജയിക്കും

ഇന്ത്യ വിജയിക്കും

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ വിജയിക്കുമെന്നാണ് റൂട്ട് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഒരുപാട് മാറിക്കഴിഞ്ഞു. നമ്മുടെ ക്രിക്കറ്റര്‍മാര്‍ വളരെ നന്നായി പെര്‍ഫോം ചെയ്യുന്നുമുണ്ട്. നമ്മള്‍ നന്നായി കളിച്ചാല്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ ജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. സാധാരണയായി ഞാന്‍ പ്രവചനങ്ങള്‍ നടത്താറില്ല. പക്ഷെ ഈ ടെസ്റ്റില്‍ ഇന്ത്യയാണ് ഫേവറിറ്റുകളെന്നാണ് തനിക്കു തോന്നുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.

ടെസ്റ്റിന്റെ ഭാവി പിങ്ക് ബോളിലാണ്

ടെസ്റ്റിന്റെ ഭാവി പിങ്ക് ബോളിലാണ്

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി പിങ്ക് ബോള്‍ ടെസ്റ്റിലാണെന്നു ഗാംഗുലി ചൂണ്ടിക്കാട്ടി. കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരേ നമ്മള്‍ ആദ്യമായി പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിച്ചത് എനിക്കോര്‍മ്മയുണ്ട്. സ്റ്റ്ഡിയം കാണികളാല്‍ തിങ്ങിനിറഞ്ഞിരുന്നു. അവര്‍ മല്‍സരം നന്നായി ആസ്വദിക്കുകയും ചെയ്തു. ക്രിക്കറ്റര്‍മാരും പിങ്ക് ബോള്‍ ടെസ്റ്റ് ശരിക്കം ആസ്വദിച്ചിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റിന് ഇനിയൊരുപാട് ദൂരം പോവാനുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ക്രിക്കറ്റിനു വലിയ ദിവസം

ഇന്ത്യന്‍ ക്രിക്കറ്റിനു വലിയ ദിവസം

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ ദിവസമാണിതെന്നു അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയം നവീകരണം പൂര്‍ത്തിയാക്കി തുറന്നു കൊടുത്തതിനെക്കുറിച്ച് ഗാംഗുലി പറഞ്ഞു.
ഇവിടുത്തെ സൗകര്യങ്ങള്‍ തന്നെ എല്ലാം ലോകത്തോടു വിളിച്ചു പറയുന്നു. മൊട്ടേറ സ്റ്റേഡിയം ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. ഒരുപാട് അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ നമുക്ക് വരാനിരിക്കുന്നുണ്ട്. ഇവിടെ ഒരു മല്‍സരങ്ങള്‍ നടത്താന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. മനോഹരമായ സ്‌റ്റേഡിയമാണിതെന്നും ഗാംഗുലി വ്യക്തമാക്കി.

Story first published: Wednesday, February 24, 2021, 16:29 [IST]
Other articles published on Feb 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+