IND vs AUS: കോലിയില്ലെന്നു കരുതി ആശങ്ക വേണ്ട- പകരക്കാരനെ ചൂണ്ടിക്കാട്ടി ആകാഷ് ചോപ്ര
ഓസ്‌ട്രേലിയക്കെതിരേയുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ആദ്യ മല്‍സരത്തില്‍ മാത്രമേ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സേവനം ഇന്ത്യക്കു ലഭിക്കുകയുള്ളൂ. ഭാര്യ അനുഷ്‌കാ ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു മടങ്ങാന്‍ അദ്ദേഹത്തിന് ബിസിസിഐ നേരത്തേ അനുവാദം നല്‍കിയിരുന്നു. കോലിയുടെ അഭാവം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ സംബന്ധിച്ചു വലിയ ആഘാതമാണ്.
ടെസ്റ്റ് പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ കോലിയുടെ ബാറ്റിങ് പൊസിഷനില്‍ പകരക്കാരനായി ആരെ ഇറക്കണമെന്നതിനെക്കുറിച്ച് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുഭ്മാന്‍ ഗില്ലിനെ കളിപ്പിക്കണം
കോലിക്കു പകരം യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിനെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ കളിപ്പിക്കണമെന്നു ചോപ്ര ആവശ്യപ്പെട്ടു. കെഎല്‍ രാഹുല്‍ മികച്ച ബാറ്റ്‌സ്മാനാണെങ്കിലും ഗില്ലിന് കുറേക്കൂടി യോജിക്കുക മധ്യനിരയില്‍ ആയിരിക്കുമെന്നും കെഎല്‍ രാഹുല്‍ ഓപ്പണറായി ഇറങ്ങണമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
മായങ്ക് അഗര്‍വാളും രാഹുലും ചേര്‍ന്ന് ടെസ്റ്റ് പരമ്പരയില്‍ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. രോഹിത് ശര്‍മ ടീമില്‍ ഇല്ലാത്തതിനാലാണ് ഇന്ത്യക്കു മായങ്കിന്റെ ഓപ്പണിങ് പങ്കാളിയായി മറ്റൊരാളെ കണ്ടെത്തേണ്ടി വന്നത്.

ഗില്ലും പൃഥ്വിയും ഓപ്പണ്‍ ചെയ്തു
ഓസ്‌ട്രേലിയ എയ്‌ക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ത്രിദിന മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിനായി ഓപ്പണ്‍ ചെയ്തത് മുന്‍ അണ്ടര്‍ 19 സഹതാരങ്ങളായ പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലുമായിരുന്നു. പക്ഷെ രണ്ടു പേരും ഫ്‌ളോപ്പായി മാറി. പൂജ്യത്തിനാണ് ഗില്ലും പന്തും ആദ്യ ഇന്നിങ്‌സില്‍ പുറത്തായത്.
അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ എ ടീമിനെ നയിക്കുന്നത്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഇന്ത്യയുടെ ആദ്യത്തെ പരിശീലന മല്‍സരം കൂടിയാണിത്. 17ന് തുടങ്ങുന്ന ആദ്. ടെസ്റ്റിനു മുമ്പ് പകലും രാത്രിയുമായി ഒരു സന്നാഹ മല്‍സരത്തില്‍ കൂടി ഇന്ത്യ കളിക്കും. ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം പിങ്ക് ബോള്‍ ടെസ്റ്റാണ്.

രോഹിത് ടീമിലെത്തിയേക്കും
ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ഓസ്‌ട്രേലിയക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരകള്‍ നഷ്ടമായ രോഹിത് ശര്‍മ ടെസ്റ്റ് പരമ്പരയില്‍ ടീമിനൊപ്പം ചേരുമെന്നാണ് വിവരം. കോലിയുടെ അഭാവത്തില്‍ രോഹിത്തിന്റെ സാന്നിധ്യം ഇന്ത്യക്കു ആത്മവിശ്വാസം നല്‍കും.
നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് രോഹിത്. 11ന് നടക്കാനിരിക്കുന്ന ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിക്കുകയാണെങ്കില്‍ അടുത്ത ദിവസം അദ്ദേഹം ഓസ്‌ട്രേലിയയിലേക്കു യാത്ര തിരിക്കും. ഇവിടെയെത്തിയാല്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഉള്ളതിനാല്‍ ടെസ്റ്റ് പരമ്പരയിലെ മൂന്നും നാലും മല്‍സരങ്ങളില്‍ മാത്രമേ രോഹിത്തിനു കളിക്കാന്‍ കഴിയുകയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications