Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് പകരം ഇംഗ്ലണ്ട് ടീം?

എങ്ങനെയുണ്ട് ഭാവന. ഇന്ത്യന്‍ പ്രീമിയര്‍ ലീഗീല്‍ ഒരു ദേശീയ ടീം കളിക്കാരായി വരിക. അതും ഇംഗ്ലണ്ടിന്റെ ദേശീയ ടീം. കഴിഞ്ഞ മൂന്ന് സീസണില്‍ രണ്ടിലും ഏറ്റവും താഴേക്കിടയില്‍ ആയിപ്പോയ ഡല്‍ഹി ഡയര്‍ഡെവിള്‍സിനെ മാറ്റി ഇംഗ്ലണ്ട് ദേശീയ ടീമിനെ കൊണ്ടുവരാനാണത്രെ ആലോചനകള്‍ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ ചര്‍ച്ചകള്‍ ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞതായാണ് അറിയുന്നത്.

14 കളികളില്‍ അഞ്ച് കളികള്‍ മാത്രം ജയിച്ച ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഏഴാം സ്ഥാനത്താണ് ഇത്തവണ ഐ പി എല്‍ സീസണ്‍ ഫിനിഷ് ചെയ്തത്. മൂന്ന് കളികള്‍ മാത്രം ജയിച്ച കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ആയിരുന്നു ഏറ്റവും താഴെ. വെടിക്കെട്ട് വീരന്‍ യുവരാജ് സിംഗിനെ 16 കോടി മുടക്കി ടീമിലെടുത്തിട്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് കഴിഞ്ഞില്ല.

dd

ഇംഗ്ലണ്ട് ഏകദിന ടീമാകട്ടെ ലോകകപ്പിന് ശേഷം മികച്ച ഫോമിലാണ്. ഇംഗ്ലണ്ടില്‍ നിന്നുള്ള അധികം കളിക്കാര്‍ ഐ പി എല്ലില്‍ പങ്കെടുക്കുന്നും ഇല്ല. 2016 സീസണിലേക്കായി ഇംഗ്ലണ്ട് ടീമിനെ ഡല്‍ഹിക്ക് പകരം കളിപ്പിക്കാനാണത്രെ ആലോചനകള്‍. ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സനെ ഡല്‍ഹി കഴിഞ്ഞ സീസണില്‍ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.

എന്തായാലും ഈ വാര്‍ത്ത വായിച്ച് ആരും ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി കണ്ണീരൊഴുക്കുകയൊന്നും വേണ്ട. ക്രിക് ഇന്‍ഫോ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ഇല്ലാത്ത വാര്‍ത്ത. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റന്‍ ജെ പി ഡുമിനിയുടെ പ്രതികരണം അടക്കമാണ് ക്രിക്ഇന്‍ഫോ ഈ വാര്‍ത്ത ഭാവനയില്‍ ഉണ്ടാക്കിയത്. അവസാന പാരഗ്രാഫ് വായിക്കുന്നത് വരെ ചിലരെങ്കിലും ഈ വാര്‍ത്ത ശരിയെന്ന് വിശ്വസിച്ചിരിക്കാനും ഇടയുണ്ട്.

Story first published: Tuesday, June 16, 2015, 14:51 [IST]
Other articles published on Jun 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+