IPL 2020: രണ്ടിലൊന്ന് തീരുമാനിക്കണം, പൃഥ്വിയോ, രഹാനെയോ? ഡല്‍ഹിക്കാകെ കണ്‍ഫ്യൂഷന്‍
ഐപിഎല്ലിന്റെ പുതിയ സീസണില്‍ മാറ്റുരയ്ക്കുന്ന എട്ടു ഫ്രാഞ്ചൈസികളെ വിലയിരുത്തിയാല്‍ അക്കൂട്ടത്തില്‍ താരസമ്പത്തില്‍ കാര്യത്തില്‍ ഏറെ മുന്നിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സെന്നു കാണാം. അതുകൊണ്ടു തന്നെ പ്ലെയിങ് ഇലലവന്‍ തിരഞ്ഞെടുക്കുകയെന്നത് ഡല്‍ഹിക്കു വെല്ലുവിളിയാവുമെന്നുറപ്പാണ്. ഒരേ റോളില്‍ തന്നെ കളിക്കാന്‍ മിടുക്കുള്ള ഒന്നിലേറെ താരങ്ങള്‍ പല പൊസിഷനുകളിലും ഡല്‍ഹി ടീമിലുണ്ട്. അതിനാല്‍ ഇവരില്‍ നിന്ന് ആരെ കളിപ്പിക്കുമെന്നത് ഡല്‍ഹി കോച്ച് റിക്കി പോണ്ടിങിനും ടീം മാനേജ്‌മെനന്റിനും തലവേദനയായേക്കും.
മികച്ച ഇന്ത്യന്‍ താരങ്ങളുടെ നിര തന്നെ ഡല്‍ഹി ടീമില്‍ കാണാന്‍ കഴിയും. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പരിചയസമ്പന്നനായ അജിങ്ക്യ രഹാനെ ഈ സീസണില്‍ പുതുതായി വന്നതോടെ അദ്ദേഹത്തെ ഏതു പൊസിഷനില്‍ കളിപ്പിക്കുമെന്നതാണ് ഏറ്റവും വലിയ ചോദ്യം.

മുന്‍നിര ബാറ്റിങ് ലൈനപ്പ്
നിലവില്‍ ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ ഡല്‍ഹി ടീമിന്റെ മുന്‍ നിര ബാറ്റിങ് ലൈനപ്പിലുണ്ട്. ഇവര്‍ക്കിടയിലേക്കാണ് രഹാനെയുടെ വരവ്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തിനെ ഡല്‍ഹിക്കു വില കുറച്ചു കാണാനും സാധിക്കില്ല.
കഴിഞ്ഞ സീസണില്‍ പൃഥ്വിയും ധവാനും ചേര്‍ന്നായിരുന്നു ഡല്‍ഹിക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഇത്തവണ രഹാനെയെ ഇറക്കണമെങ്കില്‍ ഇവരിലൊരാള്‍ക്കു പുറത്തിരിക്കേണ്ടി വരും. യുവതാരം പൃഥ്വിക്കായിരിക്കും സ്ഥാനം നഷ്ടമായേക്കുക. ഭാവി സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന പൃഥ്വിയെ ഒഴിവാക്കി വ്യത്യസ്തമായ ബാറ്റിങ് ശൈലിയുള്ള വെറ്ററന്‍ താരം രഹാനെയെ കളിപ്പിക്കുന്നത് തിരിച്ചടിയാവുമോയെന്ന ആശങ്കയും ഡല്‍ഹിക്കുണ്ട്.

വിദേശ താരങ്ങള്‍
ഇന്ത്യന്‍ താരങ്ങളുടെ സെലക്ഷന്‍ മാത്രമല്ല വിദേശ താരങ്ങളുടെ സെലക്ഷനും ഡല്‍ഹിക്കു കടുപ്പമാവും. കാരണം ടി20 സ്‌പെഷ്യലിസ്റ്റുകളായ ഒരുപിടി വിദേശ കളിക്കാര്‍ ഡല്‍ഹിയിലുണ്ട്. നാലു പേരെ മാത്രമേ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുവാദമുള്ളൂവെന്നതിനാല്‍ ചില പ്രമുഖര്‍ക്കു ഇടം ലഭിക്കില്ല.
വിദേശ താരങ്ങളില്‍ വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷിംറോണ്‍ ഹെറ്റ്‌മെയറും ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയുമാണ് പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉറപ്പുള്ള രണ്ടു പേര്‍. വിക്കറ്റിന്റെ സാഹചര്യം പരിഗണിക്കുമ്പോള്‍ വിന്‍ഡീസിന്റെ കീമോ പോളിനും ടീമില്‍ ഇടം ലഭിക്കാനിടയുണ്ട്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്ണിസ്, നേപ്പാളിന്റെ യുവ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെ എന്നിവരും ടീമിലെ സ്ഥാനത്തിന് അവകാശവാദമുന്നയിക്കുന്നുണ്ട്.

ഡല്‍ഹി സാധ്യതാ ലൈനപ്പ്
അഞ്ചു ബാറ്റ്‌സ്മാന്‍മാരും ഒരു ഓള്‍റൗണ്ടറും മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന ലൈനപ്പായിയിരിക്കും ഡല്‍ഹി പരീക്ഷിക്കുകയെന്നാണ് സൂചനകള്‍. ഇന്ത്യയുടെ ഇഷാന്ത് ശര്‍മയോടൊപ്പം റബാദ, കീമോ പോള്‍ എന്നിവരായിരിക്കും പേസ് ബൗളിങിന് ചുക്കാന്‍ പിടിക്കുക. ആര്‍ അശ്വിനും അമിത് മിശ്രയും ചേര്‍ന്ന് സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യും.
ശ്രേയസ്, ഹെറ്റ്‌മെയര്‍, പന്ത് എന്നിവരടങ്ങുന്ന മധ്യനിരയാണ് ഡല്‍ഹിയുടെ ഏറ്റവും വലിയ കരുത്ത്. എല്ലാവരും വമ്പനടിക്കാരാണ്.
സാധ്യതാ പ്ലെയിങ് ഇലവന്‍- ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ/ പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്റ്റോയ്ണിസ് / സന്ദീപ് ലാമിച്ചാനെ, കീമോ പോള്‍, ആര്‍ അശ്വിന്‍, കാഗിസോ റബാദ, ഇഷാന്ത് ശര്‍മ, അമിത് മിശ്ര / അക്ഷര്‍ പട്ടേല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications