IND vs AUS: ഓസീസിന് ഓപ്പണര്‍മാരെ ആവശ്യമുണ്ട്- ഒന്നും രണ്ടുമല്ല, മുന്നില്‍ ആറ് ഓപ്ഷനുകള്‍!
ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നതെങ്കിലും ഓസ്‌ട്രേലിയന്‍ ടീം ആകെ കണ്‍ഫ്യൂഷനിലാണ്. ആദ്യ ടെസ്റ്റില്‍ ആരെയൊക്കെ ഓപ്പണര്‍മാരായി ഇറക്കുമെന്ന സംശയമാണ് ഇപ്പോഴും അവര്‍ക്കുള്ളത്. നേരത്തേ ഒരു ഓപ്പണറായി ഡേവിഡ് വാര്‍ണര്‍ സ്ഥാനമുറപ്പിച്ചിരുന്നു. പക്ഷെ പരിക്കു കാരണം അദ്ദേഹം ആദ്യ ടെസ്റ്റില്‍ നിന്നും പിന്മാറിയതോടെ രണ്ടു ഓപ്പണര്‍മാരെയും കണ്ടെത്തണമെന്ന വെല്ലുവിളിയാണ് ഓസീസ് ടീമിനു മുന്നിലുള്ളത്.
ഓപ്പണര്‍മാരുടെ സ്ഥാനത്തേക്കു ഒരുപാട് ഓപ്ഷനുകള്‍ ഇപ്പോള്‍ ഓസ്‌ട്രേലിയക്കു മുന്നിലുണ്ട്. ഇവരില്‍ നിന്ന് മികച്ചത് തിരഞ്ഞെടുക്കുകയാണ് കുഴക്കുന്ന കാര്യം. ഓപ്പണിങ് സ്ഥാനത്തേക്കുള്ള ഓപ്ഷനുകള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഓപ്ഷനുകള്‍ (ഒന്ന് മുതല്‍ മൂന്നു വരെ)
മാര്‍ക്കസ് ഹാരിസിനെയും ജോ ബേണ്‍സിനെയും ഓപ്പണര്‍മാരാക്കുകയെന്നതാണ് ആദ്യത്തെ ഓപ്ഷന്‍. എന്നാല്‍ നേരത്തേ നടന്ന രണ്ടു ത്രിദിന മല്‍സരങ്ങളിലും ഇരുവര്‍ക്കും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് ഇവരെ ഓപ്പണര്‍മാരാക്കാന്‍ ഓസീസ് മടിക്കുന്നത്.
രണ്ടാമത്തെ ഓപ്ഷന്‍ ജോ ബേണ്‍സിനൊപ്പം മധ്യനിര ബാറ്റ്‌സ്മാന്‍ മാര്‍നസ് ലബ്യുഷെയ്‌നെക്കൊണ്ട് ഓപ്പണ്‍ ചെയ്യിക്കുകയെന്നതാണ്. എന്നാല്‍ ലബ്യുഷെയ്‌ന് ഓപ്പണറായി എത്രത്തോളം തിളങ്ങാനാവുമെന്ന കാര്യം സംശയമാണ്.
മാര്‍ക്കസ് ഹാരിസിനെയും മാര്‍നസ് ലബ്യുഷെയ്‌നെയും ഓപ്പണര്‍മാരാക്കുകയാണ് അടുത്ത ഓപ്ഷന്‍. ഇവിടെയും ലബ്യുഷെയ്‌ന്റെ കാര്യത്തിലാണ് സംശയം. മാത്രമല്ല ലബ്യുഷെയ്ന്‍ ഓപ്പണറായാല്‍ മൂന്നാംസ്ഥാനത്ത് ആരെന്നതും ചോദ്യമാണ്. ഇതോടെ ബാറ്റിങ് നിരയില്‍ ഓസീസിന് അഴിച്ചുപണി നടത്തേണ്ടി വരും.

ഓപ്ഷനുകള്‍ (നാല്, അഞ്ച്)
ഓപ്പണിങ് റോളിലേക്കു ഓസ്‌ട്രേലിയക്കു മുന്നിലുള്ള നാലാമത്തെ ഓപ്ഷന്‍ ഷോണ്‍ മാര്‍ഷിനെ ഓപ്പണറാക്കി പങ്കാളിയായി ലബ്യുഷെയ്ന്‍ അല്ലങ്കില്‍ ഹാരിസ് എന്നിവരിലൊരാളെ കളിപ്പിക്കുകയെന്നതാണ്. മാര്‍ഷ് ഇപ്പോള്‍ മിന്നുന്ന ഫോമിലാണ്. ഷെഫീല്‍ഡ് ഷീല്‍ഡ് ആഭ്യന്തര ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 97 ആയിരുന്നു.
അഞ്ചാമത്തെ ഓപ്ഷന്‍ ഷോണ്‍ മാര്‍ഷിനോടൊപ്പം ഉസ്മാന്‍ ഖവാജയെക്കൊണ്ട് ഓപ്പണ്‍ ചെയ്യിക്കുകയെന്നതാണ്. ഇരുവരും ദീര്‍ഘകാലമായി ഓസീസ് ടെസ്റ്റ് ടീമിന്റെ ഭാഗമല്ല. എന്നാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ രണ്ടു പേരെയും ഓസീസ് തിരിച്ചുവിളിച്ചേക്കും.

ഓപ്ഷന്‍ ആറ്
ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ മാത്യു വെയ്ഡിനെ ഓപ്പണിങിലേക്കു കൊണ്ടു വരികയാണ് മറ്റൊരു ഓപ്ഷന്‍. വെയ്ഡിനെ ഓപ്പണറാക്കണമെന്ന് ഷെയ്ന്‍ വോണ്‍, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വെയ്ഡിനൊപ്പം ലബ്യുഷെയ്ന്‍ ഓപ്പണറാവണമെന്നും ഇവര്‍ നിര്‍ദേശിച്ചിരുന്നു.
അങ്ങനെയെങ്കില്‍ സ്റ്റീവ് സ്മിത്ത് നാലാം നമ്പറില്‍ നിന്നും മൂന്നിലേക്കും ട്രാവിസ് ഹെഡ് അഞ്ചില്‍ നിന്നും നാലിലേക്കും കയറും. ആറാം നമ്പറില്‍ കാമറോണ്‍ ഗ്രീന്‍ കളിക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications