Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: റൂട്ട് 'തെറ്റിയാല്‍' രോഹിത് തന്നെ! ടോപസ്‌കോററാവാന്‍ പോര് മുറുകുന്നു

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ടോപ്‌സ്‌കോറര്‍ സ്ഥാനത്തിനു വേണ്ടി രണ്ടു പേര്‍ തമ്മിലാണ് പോരാട്ടം. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് തലപ്പത്ത് നില്‍ക്കുമ്പോള്‍ വെല്ലുവിളിയുയര്‍ത്തി ഇന്ത്യന്‍ സൂപ്പര്‍ താരവും ഓപ്പണറുമായ രോഹിത് ശര്‍മ രണ്ടാംസ്ഥാനത്തുണ്ട്. ഈ രണ്ടുപേരെ മാറ്റിനിര്‍ത്തിയാല്‍ ടോപ്‌സ്‌കോറര്‍ സ്ഥാനത്തിനായി മറ്റാരും തന്നെയില്ലെന്നതാണ് കൗതുകകരം. വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ റൂട്ടോ, രോഹിതോ ടോപ്‌സ്‌കോറര്‍ സ്ഥാനം കൈക്കലാക്കുമെന്നുറപ്പാണ്.

1

മൂൂന്നു ടെസ്റ്റുകളിലെ ആറ് ഇന്നിങ്‌സുകളില്‍ നിന്നായി 333 റണ്‍സെടുത്താണ് റൂട്ട് റണ്‍വേട്ടക്കാരില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഇത്രയും ടെസ്റ്റുകളിലെ ഇത്ര തന്നെ ഇന്നിങ്‌സുകളിലായി 296 റണ്‍സെടുത്ത് രോഹിത് രണ്ടാംസ്ഥാനത്തുണ്ട്. പരമ്പയില്‍ മറ്റൊരു താരവും 200 റണ്‍സ് പോലും തികച്ചിട്ടില്ല.

ഇന്ത്യയുടെ ആര്‍ അശ്വിന്‍ (176 റണ്‍സ്), ഇന്ത്യന്‍ നായകന്‍ വിരാട് കോലി (172), ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് (169) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. നിലവില്‍ റൂട്ടും രോഹിത്തും തമ്മില്‍ വെറും 37 റണ്‍സിന്റെ വ്യത്യാസം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ നാലാം ടെസ്റ്റില്‍ ഇരുവരുടെയും പ്രകടനം ടോപ്‌സ്‌കോററെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമായി മാറും.

2

172 റണ്‍സോടെ ലിസ്റ്റില്‍ നാലാംസ്ഥാന്നുള്ള കോലിയെയും 169 റണ്‍സോടെ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്ന പന്തിനെയും എഴുതിത്തള്ളാനാവില്ല. നാലാം ടെസ്റ്റില്‍ സെഞ്ച്വറിയുമായി വലിയൊരു ഇന്നിങ്‌സ് കളിക്കാനായാല്‍ ഇവര്‍ക്കു ടോപ്‌സ്‌കോറര്‍ സ്ഥാനത്തേക്കു വരാം. അതിവേഗം റണ്‍സ് അടിച്ചെടുക്കാന്‍ മിടുക്കനാണ് പന്ത്. കോലിയാവട്ടെ തന്റെ സെഞ്ച്വറി വരള്‍ച്ചയ്ക്കു നാലാം ടെസ്റ്റിലെങ്കിലും അറുതിയിടാമെന്ന ആത്മവിശ്വാസത്തിലാണ്. 2019ല്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിനു ശേഷം അദ്ദേഹം ടെസ്റ്റില്‍ മാത്രമല്ല ഒരു ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയിട്ടില്ല.

ഒരു ഡബിള്‍ സെഞ്ച്വറിയോടെയാണ് റൂട്ട് 300ന് മുകളില്‍ നേടിയ പരമ്പരയില്‍ ഒന്നാമനായത്. ഇംഗ്ലണ്ട് 200ന് മുകളില്‍ മാര്‍ജിനില്‍ ജയിച്ച ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലായിരുന്നു അദ്ദേഹത്തിന്റെ ഡബിള്‍ സെഞ്ച്വറി. 218 റണ്‍സാണ് റൂട്ട് അടിച്ചെടുത്തത്. രോഹിത്താവട്ടെ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണ് 296 റണ്‍സെടുത്തത്. രണ്ടാം ടെസ്റ്റിലായിരുന്നു ഹിറ്റ്മാന്‍ (161) സെഞ്ച്വറിയടിച്ചത്.

ആകെ നേടിയ റണ്‍സിന്റെ കാര്യത്തില്‍ റൂട്ടിന് പിറകിലാണെങ്കിലും ബാറ്റിങ് ശരാശരിയില്‍ രോഹിത്താണ് ഒന്നാമന്‍. 59.29 ആണ് രോഹിത്തിന്റെ ശരാശരി. റൂട്ടിന്റേതാവട്ടെ 55.5ഉം ആണ്. പരമ്പരയില്‍ കൂടുതല്‍ ബൗണ്ടറികളും സിക്‌സറുകളും നേടിയതും രോഹിത് തന്നെയാണ്. 36 ബൗണ്ടറികളും അഞ്ചു സിക്‌സറും ഹിറ്റ്മാന്‍ പറത്തിയപ്പോള്‍ റൂട്ട് 31 ബൗണ്ടറിയും രണ്ടു സിക്‌സറും നേടി.

Story first published: Wednesday, March 3, 2021, 12:32 [IST]
Other articles published on Mar 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+