Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: 'അവനാണ് ഇന്ത്യയുടെ ഹീറോ, ഗെയിം ചെയിഞ്ചര്‍', തിരഞ്ഞെടുത്ത് ഗവാസ്‌കര്‍

1

മുംബൈ: ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി നാല് മാസം മാത്രമാണുള്ളത്. ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പിന് ഓസ്‌ട്രേലിയയാണ് വേദി. ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായക ലോകകപ്പാണ് വരാനിരിക്കുന്നത്. 2021ല്‍ സെമി കാണാനാവാതെ നാണംകെട്ട ഇന്ത്യക്ക് 2022ല്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. രോഹിത് ശര്‍മയാവും ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക. ഇന്ത്യന്‍ ടീമില്‍ താരക്ഷാമമില്ലെങ്കിലും സ്ഥിരത പ്രശ്‌നമാണ്. ഓസ്‌ട്രേലിയയിലെ സാഹചര്യവും ഇന്ത്യക്ക് കടുത്ത വെല്ലുവിളി തന്നെ.

രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നീ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലാവും ഇന്ത്യയുടെ പ്രതീക്ഷ. സീനിയേഴ്‌സെന്ന നിലയില്‍ ഇവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. എന്നാലിപ്പോഴിതാ ഇവരാരുമല്ല ഇന്ത്യയുടെ നിര്‍ണ്ണായക താരമാവുക ഹര്‍ദിക് പാണ്ഡ്യയാവുമെന്നും അവനാവും ഇന്ത്യയുടെ മാച്ച് വിന്നറെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.

1


'ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഗെയിം ചെയിഞ്ചറാവാന്‍ പോകുന്നത് ഹര്‍ദിക് പാണ്ഡ്യയാണെന്നാണ് കരുതുന്നത്. എല്ലാ മത്സരങ്ങളിലും മഞ്ഞ് പ്രതീക്ഷിക്കാം. അവന്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുകയും ആദ്യ മാറ്റത്തിലോ രണ്ടാം മാറ്റത്തിലോ പന്തെറിയാനെത്തുകയും ചെയ്യും. എന്നാല്‍ ചില സമയങ്ങളില്‍ അവന്‍ ന്യൂബോളില്‍ പന്തെറിയുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്'- ഗവാസ്‌കര്‍ പറഞ്ഞു.

പരിക്കിനെത്തുടര്‍ന്ന് നീണ്ട നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു ഹര്‍ദിക്. പുറം വേദന അലട്ടിയിരുന്ന താരം ഇത്തവണത്തെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിച്ചാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലം മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് മികവുണ്ട്. ഐപിഎല്ലിന്റെ ഫൈനലില്‍ മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി മാച്ച് വിന്നറായത് ഹര്‍ദിക്കായിരുന്നു.

2

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരത്തില്‍ത്തന്നെ അദ്ദേഹം ബാറ്റിങ് മികവ് കാട്ടി. ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ 12 പന്തില്‍ 31 റണ്‍സാണ് അദ്ദേഹം നേടിയത്. ഫിനിഷര്‍ റോളില്‍ത്തന്നെയാണ് ഇന്ത്യ ഹര്‍ദിക്കിനെ കളിപ്പിക്കുന്നത്. ടി20 ലോകകപ്പിലും ഇന്ത്യ ഫിനിഷര്‍ റോളിലാവും അദ്ദേഹത്തെ പ്രയോഗിക്കുക. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ള ഹര്‍ദിക് നാലാം നമ്പറിലാണ് ഐപിഎല്ലില്‍ കളിച്ചത്.

എന്നാല്‍ ഇന്ത്യന്‍ ടീമിലെ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവുള്ളതിനാല്‍ ഹര്‍ദിക്കിന് നാലാം നമ്പര്‍ ബാറ്റിങ് സ്ഥാനം സ്വപ്‌നം കാണാനാവില്ല. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് അദ്ദേഹം. നാല് ഓവര്‍ പന്തെറിയാന്‍ കെല്‍പ്പുള്ളവനാണ് ഹര്‍ദിക്. ഐപിഎല്ലില്‍ മികച്ച ഇക്കോണമി കാത്ത് പന്തെറിയാന്‍ അദ്ദേഹത്തിനായെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ ഹര്‍ദിക്കിന്റെ ഇക്കോണമി മോശമാണ്.

3

ടി20 ലോകകപ്പില്‍ ഹര്‍ദിക് എറിയുന്ന ഒന്നോ രണ്ടോ ഓവറുകള്‍ വളരെ നിര്‍ണ്ണായകമാവുമെന്നുറപ്പ്. സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ക്ക് തിളങ്ങാനാവാത്ത സാഹചര്യങ്ങളില്‍ ഹര്‍ദിക്കിന്റെ ബൗളിങ് മത്സര ഫലത്തെ മാറ്റിമറിക്കാറുണ്ട്. എംഎസ് ധോണിയും വിരാട് കോലിയും നായകന്മാരായിരിക്കെ ഹര്‍ദിക്കിനെ ഫലപ്രദമായി ഉപയോഗിച്ചതിലും നന്നായി രോഹിത് ശര്‍മക്ക് ഹര്‍ദിക്കിനെ ഉപയോഗിക്കാനാവുമോയെന്നത് കാത്തിരുന്ന് കാണാം.

4

അതേ സമയം ഹര്‍ദിക് ബൗളറെന്നതിലുപരിയായി ഫിനിഷര്‍ റോളിലാണ് എല്ലാവരാലും ശ്രദ്ധിക്കപ്പെടുന്നതെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് പറഞ്ഞു. 'ഹര്‍ദിക്കിന്റെ ബൗളിങ്ങാണ് നിര്‍ണ്ണായകമെന്ന് പറയാനാവില്ല. അവന്റെ ഫിനിഷിങ് മികവാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഹര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവ് നായകനും ടീമിനും വലിയ കരുത്തേകുന്നു. അവന്‍ ടീമിലുണ്ടെങ്കില്‍ എക്‌സ്ട്രാ സ്പിന്നറെയോ അല്ലെങ്കില്‍ ഒരു ബൗളറെക്കുറച്ച് ഒരു അധിക ബാറ്റ്‌സ്മാനെ പരിഗണിക്കാനോ സാധിക്കുന്നു. അവനെപ്പോലൊരു ഓള്‍റൗണ്ടര്‍ ടീമിന് സംതുലിതാവസ്ഥ നല്‍കും'-സ്മിത്ത് പറഞ്ഞു.

Story first published: Sunday, June 12, 2022, 16:42 [IST]
Other articles published on Jun 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+