കേരളത്തിന്‍റെ 'ടിസി കീറി' ദാദ ക്രിക്കറ്റ് അമരത്തെത്തുമോ, ആകാംക്ഷയോടെ രാജ്യം...
ദില്ലി: ശൂന്യമായിക്കിടക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അമരത്തേക്ക് ആദ്യമായി ഒരു മലയാളിയെത്തുമോ അതോ അത് ഏവര്‍ക്കും പ്രിയങ്കരനായ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാവുമോ. ക്രിക്കറ്റ് പ്രേമികള്‍ ഈ ചോദ്യമാണ് പരസ്പരം ചോദിക്കുന്നത്.
ലോധ കമ്മിറ്റി ശുപാര്‍ശയെത്തുടര്‍ന്ന് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു നിന്ന് അനുരാഗ് താക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കെയും സുപ്രീം കോടതി പുറത്താക്കിയിരുന്നു. ഈ ഒഴിവിലേക്ക് ഇനി ആരൊക്കെ വരുമെന്നുള്ളതാണ് അടുത്ത ചോദ്യം.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ഗാംഗുലിക്കു തന്നെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ സുനില്‍ ഗവാസ്‌കറും ഗാംഗുലിയെ ഈ സ്ഥാനത്തേക്കു നിര്‍ദ്ദേശിച്ചിരുന്നു.

നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റാണ് ഗാംഗുലി. ലോധ കമ്മിറ്റി ശുപാര്‍ശകര്‍ നടപ്പാക്കാന്‍ സമ്മതം മൂളിയ വളരെ കുറച്ച് അസോസിയേഷനുകളില്‍ ഒന്നാണ് ബംഗാള്‍. 2015ല്‍ മുന്‍ ബിസിസിഐ പ്രസിഡന്‍റ് കൂടിയായ ജഗ്‌മോഹന്‍ ഡാല്‍മിയയുടെ മരണത്തെത്തുടര്‍ന്നാണ് ഗാംഗുലി പ്രസിഡന്‍റായത്.

ബിസിസിഐയുടെ രണ്ടു വാര്‍ഷിക യോഗത്തിലെങ്കിലും പങ്കെടുത്തവര്‍ക്കു മാത്രമേ പ്രസിഡന്‍റ് സ്ഥാനം വഹിക്കാന്‍ അനുമതിയുള്ളൂ. ഗാംഗുലിക്ക് ഇതിനകം രണ്ടു യോഗങ്ങളില്‍ സംബന്ധിച്ചു കഴിഞ്ഞു.

ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റ് സ്ഥാനം രാജിവച്ച മലയാളി ടിസി മാത്യുവിനെയും പ്രസിഡന്‍റ് സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.

സി കെ ഖന്ന (മധ്യമേഖല പ്രസിഡന്‍റ്), ഗൗതം റോയ് (കിഴക്കന്‍ മേഖല വൈസ് പ്രസിഡന്‍റ്) എന്നിവര്‍ക്കും പ്രസിഡന്‍റ് സ്ഥാനത്തേക്കു സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications